Tuesday 12 December 2017

ചി​ട്ടി​ക്ക​ന്പ​നി ത​ട്ടിപ്പ്: ബി​നാ​മി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ടന്‍

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.23 Sep, 2017

imran-azhar

തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ ചിട്ടിക്കന്പനി തട്ടിപ്പു നടത്തിയ ബാങ്കുടമ നിര്‍മ്മലന്‍റെ ബിസിനസില്‍ പങ്കാളികളായ ബിനാമികളുടെ അറസ്റ്റ് ഉടന്‍. ഇവരെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കേരള~തമിഴ്നാട് സംയുക്ത അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

കേരളത്തിലെ സാന്പത്തിക കുറ്റാന്വേഷണവിഭാഗം സമാഹരിച്ച മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി നിര്‍മലന്‍റെ ബിനാമികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ജാമ്യം ലഭിക്കുംമുന്പ് ഇവരെ അറസ്റ്റുചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.ഇയാളുടെ കേരളത്തിലെ സ്വത്തുക്കള്‍ മറ്റുള്ളവരുടെ പേരില്‍ മാറ്റിയെഴുതിയിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ബിസിനസുകളില്‍ പലതും ബിനാമി ഇടപാടുകളിലേക്കു മാറ്റുകയും ചെയ്തു. കരമനയ്ക്കു സമീപത്തെ 58 സെന്‍റ് വസ്തു ചെന്നൈ സ്വദേശിക്ക് കരാറെഴുതുകയും ചെയ്തിട്ടുണ്ട്. മുന്‍ മന്ത്രിയും എംഎല്‍എയുമായ രാഷ്ട്രീയ നേതാവിന്‍റെ നേതൃത്വത്തിലാണ് ഈ വസ്തു കരാറെഴുതിയതെന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ചു ക്രൈംബ്രാഞ്ച് നേരത്തെ തന്നെ തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ തമിഴ്നാട് പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്താന്‍ ഒരു സംയുക്ത ടീമിനെ നിയോഗിച്ചിരുന്നു. തമിഴ്നാട് ഐജി അശോക് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘവും ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള കേരളാ പൊലീസുമായി ചേര്‍ന്ന് സംയുക്തമായാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിര്‍മ്മലന്‍റെ കേരളത്തിലെ ബന്ധുക്കളില്‍ നിന്നും ബിസിനസ് കൂട്ടാളികളില്‍ നിന്നും മൊഴിയെടുക്കല്‍ തുടരുകയാണ്.

കന്പനി ഉടമ നിര്‍മ്മലനായുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണെന്നാണു വിവരം. തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ ഈമാസം 25ന് വാദം കേള്‍ക്കും. ഇതിനു ശേഷമാകും നിര്‍മ്മലന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ ഇയാളെ അതിനു മുന്പുതന്നെ പിടികൂടാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രത്യേക അന്വേഷണ സംഘം. ചില രാഷ്ട്രീയ നേതാക്കളുടെ സഹായം ഇയാള്‍ക്കു ലഭിക്കുന്നുണ്ടെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം കേരള~തമിഴ്നാട് പൊലീസിന് നിക്ഷേപകരില്‍ ചിലര്‍ നല്‍കിയിട്ടുണ്ട്.


എന്നാല്‍ പരാതിയില്‍ പറയുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രബലരായതിനാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനാകാതെ കുഴയുകയാണ് അന്വേഷണ സംഘം. തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും നിര്‍മ്മലനുമായി വലിയ ബന്ധമാണുള്ളത്. അതും ഇയാള്‍ക്കിപ്പോള്‍ സഹായമായി ലഭിക്കുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.