Friday 22 March 2019


ആര്‍സിസിയെ ബാധിച്ച അര്‍ബുദം മുറിച്ചുമാറ്റണം

By SUBHALEKSHMI B R.13 Apr, 2018

imran-azhar

ആര്‍.സി.സിയില്‍ ക്യാന്‍സര്‍ വളരരുത് എന്ന തലക്കെട്ടില്‍ വാഷിങ്ടണിലെ പാത്ത് ടെക്നിക്കല്‍ ഡയറക്ടറും ഡോക്ടറുമായ എസ്.എസ്. ലാല്‍ ആര്‍സിസിയിലെ നിലവിലെ ദുരവസ്ഥയെ കുറിച്ച് തുറന്നടിച്ചു കഴിഞ്ഞു. താങ്ങാനാവാത്ത ജോലിഭാരവും പ്രതികൂല സാഹചര്യങ്ങളും ഡോക്ടര്‍മാരുടെ തൊഴിലില്‍ അസ്വസ്ഥതയുണ്ടാക്കുന്നെന്ന കാര്യം സത്യമാണ്. നാടിനോടും നാട്ടുകാരോടും പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരാണ് മറ്റുപല മരുപ്പച്ചകളും ഉപേക്ഷിച്ച് നാട്ടില്‍ത്തന്നെ നില്‍ക്കുന്നവര്‍ എന്ന കാര്യം നമ്മള്‍ മറക്കാനും പാടില്ള. എന്നാല്‍ ഇതൊന്നും തന്നെ രോഗം പിടിപെട്ട് തകര്‍ന്ന ശരീരവും മനസ്സുമായി ആശുപത്രിയിലെത്തുന്ന പാവം മനുഷ്യരുടെ പുറത്തല്ള തീര്‍ക്കേണ്ടത്. ആ വിദ്യാഭ്യാസമാണ് മെഡിക്കല്‍ മേഖലയില്‍ കാര്യമായി ഇല്ളാത്തത്. രോഗങ്ങളെല്ളാം ചികിത്സിച്ചുമാറ്റാനോ എല്ളാ മരണങ്ങളും തടയാനോ കഴിയില്ള. പക്ഷേ, ദുരിതത്തില്‍പ്പെട്ട രോഗിയെയും ഉടയവരെയും സന്തോഷിപ്പിച്ചില്ളെങ്കിലും വീണ്ടും കരയിക്കരുത്. അതു ചെയ്താല്‍ മാപ്പില്ള. സാധാരണക്കാരന്‍റെ അവസാനത്തെ അത്താണിയാണ് ഇത്തരം സര്‍ക്കാരാശുപത്രികള്‍. രോഗികളെ അനുതാപത്തോടെ കാണാന്‍ കഴിയുന്നവര്‍ മാത്രമേ ഡോക്ടറാകാവൂ. നമ്മുടെ നാട്ടില്‍ അങ്ങനെയല്ള. പഠിക്കാന്‍ ശേഷിയോ, കാശോ, രണ്ടും കൂടിയോ ഉള്ളവര്‍ക്കാര്‍ക്കും ഡോക്ടറാകാം. ഈ സാഹചര്യങ്ങളൊന്നും ദയയോ അനുതാപമോ ഉണ്ടാകാന്‍ പോന്ന ഘടകങ്ങളല്ള. നല്ള മനുഷ്യര്‍ മെഡിസിന്‍ പഠിച്ചാല്‍ നല്ള ഡോക്ടറായും തുടരുന്നു എന്നുമാത്രം. രോഗികളോട് നന്നായി പെരുമാറാന്‍ കഴിയാത്തവര്‍ ഡോക്ടര്‍ പണി ഉപേക്ഷിക്കണം. അല്ളെങ്കില്‍ പുറത്താക്കണം. പക്ഷെ, രണ്ടും നാട്ടില്‍ നടപ്പില്ള. സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികള്‍ നമ്മളും മനസ്സിലാക്കണം. മനസ്സിലാക്കുന്നു. എന്നാല്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ ആര്‍.സി.സി. അവഗണിക്കപ്പെട്ടു എന്നു കരുതുന്നില്ള. എല്ളാ സര്‍ക്കാരുകളും വാരിക്കോരി കൊടുക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാലും കുറവുകളുണ്ടെങ്കില്‍ അത് നികത്തണം. അതിനുപകരം, പരാതി പറയുന്നവരെല്ളാം ആശുപത്രിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന വാദം ശരിയല്ള. ഒരുപാടുപേര്‍ പരാതി പറയുന്പോള്‍ സ്വയം പരിശോധന നടത്തുകയാണ് വേണ്ടത്. തീയില്ളാതെ
പുകയുണ്ടാവില്ള. ആര്‍.സി.സി. യെ തകര്‍ക്കാന്‍ വേണ്ടി ആരും കാന്‍സര്‍ സ്വയം സംഘടിപ്പിക്കുന്നതല്ളല്ളോ. കാന്‍സര്‍ രോഗികള്‍ സംഘടനയുണ്ടാക്കി ആര്‍.സി.സി~യെ ആക്രമിക്കുന്നതുമല്ള. കാന്‍സര്‍ വന്നാല്‍ ചികിത്സക്കായി ശക്തിയുള്ള മരുന്നുകള്‍ വേണ്ടിവരും. ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇത്രയും നാള്‍ ശരീരത്തില്‍ ഇരുന്ന ഭാഗമല്ളേ, അതവിടെത്തന്നെ ഇരുന്നോട്ടേ എന്ന് കരുതാന്‍ പറ്റില്ള. അങ്ങനെ വിചാരിച്ചാല്‍ മരണം പെട്ടെന്നാകാം. ആര്‍.സി.സി. യുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അതിനകത്തെ കാന്‍സര്‍ ചികിത്സിക്കുകയോ, കേടുവന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയോ ചെയ്യണം. നല്ള കുറേപ്പേര്‍ ആര്‍.സി.സി~ യില്‍ ഉണ്ടെന്നത് ഈ ശസ്ത്രക്രിയയ്ക്ക് തടസ്സമാകരുത്. ആര്‍.സി.സി~യില്‍ പ്രശ്ങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ ഗവണ്‍മെന്‍റിന് ഉത്തരവാദിത്തമുണ്ട്. അവിടെ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇടപെടാനും പരിഹരിക്കാനുമുള്ള അധികാരവുമുണ്ട്. പ്രശനം വഷളായി കൈവിട്ടുപോകുന്നതുവരെ സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്. ഐ.എം.എ. ഇടപെടണമെന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ഐ.എം.എ ~യുടെ ഘടനയും സാധ്യതകളും അനുവദിക്കുന്നതിനേക്കാള്‍ അളവില്‍ ഐ.എം.എ. ഇടപെടാറുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച്, കേരളത്തിലെ സംഘടന. തികച്ചും ഒരു പ്രൊഫഷണല്‍ സംഘടനയായാണ് ദേശീയതലത്തില്‍ ഐ.എം.എ. സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലെ ചിലര്‍ ആ സംഘടനയുടെ അരികുകളെ വലിച്ചുനീട്ടാന്‍ ശ്രമിക്കാറുണ്ട്, കൈ പൊള്ളുന്പോഴും. എന്നാല്‍ കാര്യങ്ങള്‍ വിചാരിക്കുന്നത്ര എളുപ്പമല്ള. അത്, ഇവിടെ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയവുമല്ള. പുതിയ തലമുറയിലെ ചില ഡോക്ടര്‍മാര്‍ പലതും ഉറക്കെ പറയാനും തിരുത്താനും ശ്രമിക്കുന്നുണ്ട്~ ഡോ.ലാല്‍ കുറിക്കുന്നു.