Tuesday 12 December 2017

ചി​ട്ടി​ക്ക​ന്പ​നി ത​ട്ടി​പ്പ്: ന​ട​പ​ടി​കള്‍ വേ​ഗ​ത്തി​ലാ​ക്കാന്‍ ത​മി​ഴ്​നാ​ടി​ന് ഡി​ജി​പി​യു​ടെ ക​ത്ത്

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.05 Oct, 2017

imran-azhar

തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ നിര്‍മ്മല്‍കൃഷ്ണ ചിട്ടിക്കന്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കണമെന്നു കാട്ടി ഡിജിപി ലോക്നാഥ് ബഹ്റ തമിഴ്നാട് ഡിജിപിക്ക് കത്തയച്ചു. ദിനംപ്രതി ഡിജിപിക്കും മുഖ്യമന്ത്രിക്കും നിക്ഷേപകര്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

 

പൊലീസ് അന്വേഷണം നേരായ രീതിയില്‍ അല്ളെന്നും പ്രതിയെ രക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും നിക്ഷേപകര്‍ ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. നിര്‍മ്മലന്‍ എവിടെയുണ്ടെന്ന് പൊലീസിന് വ്യകതമായിട്ടുണ്ടെങ്കിലും അയാളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ ആയിട്ടില്ള.

 

ചില ഉന്നതരുടെ സഹായത്തോടെയാണ് അയാള്‍ ഒളിവില്‍ കഴിയുന്നത്. ഇടയ്ക്കുവച്ച് തിരുവനന്തപുരം സബ്കോടതി പരിസരത്തും അയാള്‍ എത്തിയിരുന്നതായി നിക്ഷേപകര്‍ ഡിജിപിയോട് പറഞ്ഞു. ബാങ്ക് തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെന്നതിനാല്‍ ഇവിടെ കേസെടുക്കാനാകില്ളെന്ന് ഡിജിപി നിക്ഷേപകരെ അറിയിച്ചു. എന്നാല്‍ പണം നിക്ഷേപിച്ചവരില്‍ ഏറെയും കേരളത്തിലുള്ളവരാണ്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന സംയുകത അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം കാര്യങ്ങള്‍ അറിയിക്കാമെന്ന് ഡിജിപി നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി. നിലവില്‍ കേരളത്തില്‍ നിന്നുള്ളവരെ സാക്ഷിയാക്കിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട് പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കാന്‍ നിക്ഷേപകരോട് ഡിജിപി ആവശ്യപ്പെട്ടു. ഈ സാഹചര്യങ്ങളെല്ളാം പരിഗണിച്ചു തമിഴ്നാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണത്തിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കുന്നതിനു ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസന്വേഷണത്തെ സഹായിക്കുന്നതിന് ഇവരുടെ സേവനവും പിന്തുണയും പൂര്‍ണമായും ലഭ്യമാക്കുമെന്നും ബെഹ്റ അറിയിച്ചു.ഇതിനിടെ ദിനംപ്രതി പരാതിക്കാരുടെ എണ്ണം കൂടിവലരുന്നത് കേസ് അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവതി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബാങ്കുടമ നിര്‍മ്മലന്‍റെ ജഗതിയിലെ വീട്ടില്‍ വച്ച് പണം കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ള. തമിഴ്നാട് പൊലീസിന് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് എല്ളാ അന്വേഷണവും തമിഴ്നാട് പൊലീസിനാണ്. ഇവിടെ അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തിലെ കേസുകളെല്ളാം തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.