Wednesday 22 May 2019


കേന്ദ്രത്തിനെതിരെ അസംതൃപ്തി വര്‍ദ്ധിക്കുന്നു; രണ്ടു സംസ്ഥാനങ്ങള്‍ നഷ്ടപ്പെടും

By SUBHALEKSHMI B R.26 May, 2018

imran-azhar


കര്‍ണ്ണാടക ബിജെപിയുടെ പതനത്തിനുളള വഴിവെട്ടിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, തെക്കുനിന്നുളള ഈ തിരിച്ചടി എന്‍ഡിഎയുടെ ജൈത്രയാത്രയെ ബാധിക്കില്ലെന്ന് ബിജെപി ദേശീയ നേതാക്കള്‍ വാദിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തോടെ കര്‍ണ്ണാടക പിടിക്കുമെന്ന് വീരവാദം മുഴക്കുകയും ചെയ്തു. കര്‍ണ്ണാടക ഫലം വന്നതുമുതല്‍ 2019~ല്‍ ആര് കേന്ദ്രം ഭരിക്കും എന്ന രീതിയിലുളള ചര്‍ച്ചകള്‍ സജീവമാണ്. തങ്ങള്‍ ഭരണം നിലനിര്‍ത്തുമെന്ന് ബിജെപി നയിക്കുന്ന എന്‍ഡിഎയും കോണ്‍ഗ്രസ് രാജകീയമായി തിരിച്ചുവരുമെന്ന് രാഹുല്‍ ബ്രിഗേഡും വാദിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ രണ്ടു കൂട്ടര്‍ക്കും കടുക്കുമെന്നാണ് എബിപി ന്യൂസ്~ സിഎസ്ഡിഎസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.എന്‍ഡിഎ സര്‍ക്കാറിന്‍റെ നാലുവര്‍ഷം വിലയിരുത്തുന്ന സര്‍വ്വേയില്‍ 2014~ലെ പോലെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് അക്കമിട്ട് നിരത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ അസഹിഷ്ണുത വര്‍ദ്ധിക്കുകയാണ്. നോട്ടുനിരോധനം, തൊഴിലില്ളായ്മ, ജിഎസ്ടി, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് എന്നിവയാണ് അസംതൃപ്തിക്കുളള പ്രധാനകാരണങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കിടയിലാണ് അസംതൃപ്തി കൂടുതല്‍. ഹിന്ദു സമുദായക്കാരിലും ഭൂരിപക്ഷത്തിനിടയില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

 

 

 

2014~ല്‍ മോദി തരംഗം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു. മോദിയുടെ ജനപ്രീതി മറ്റേതൊരു സമകാലിക നേതാവിനേക്കാള്‍ മുന്നിലുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനപ്രീതി വര്‍ദ്ധിക്കുകയാണ്. മോദിയുടെ ജനപ്രീതി ഇടിയുകയും. ഇപ്പോള്‍ വെറും 34% പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ നിര്‍ദ്ദേശിക്കുന്നത്. 24 ശതമാനം പേര്‍ രാഹുലിനെ നിര്‍ദ്ദേശിക്കുന്നു. 2014~ല്‍ 54 % പേര്‍ മോദിയെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചപ്പോള്‍ 18 ശതമാനം പേരാണ് രാഹുലിനെ നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇവര്‍ തമ്മിലുളള അന്തരം വെറും പത്ത് ശതമാനമായി കുറഞ്ഞു. ഇങ്ങനെ പോയാല്‍ 2019~ല്‍ മോദി~രാഹുല്‍ അന്തരം എടുത്തുപറയാന്‍ മാത്രമുണ്ടാകില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മോദിയെ ജനം പാടെ തളളുന്നില്ലെന്നും സര്‍വ്വേ പറയുന്നു. അതുകൊണ്ടുതന്നെ മോദി തരംഗം 2019~ലെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കാം. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ പോലും എന്‍ഡിഎക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്നും എന്നാല്‍ സീറ്റുകള്‍ 336 എന്നതില്‍ നിന്ന് 274~ലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പറയുന്നു. യുപിഎക്ക് 164 സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മറ്റുളളവര്‍ക്ക് 105 സീറ്റുവീതം ലഭിക്കും. 2019~ല്‍ മോദി ഭരിക്കുമോ ഇല്ലയോ എന്ന് ഇനിയുളള നടപടികളെ ആശ്രയിച്ചിരിക്കും. കാരണം, ഇപ്പോള്‍ തന്നെ 47 ശതമാനത്തിന് മോദി സര്‍ക്കാരിനെ മടുത്തുകഴിഞ്ഞു.

 

 

രണ്ടു സംസ്ഥാനങ്ങള്‍ നഷ്ടപ്പെടും
ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി കനത്ത തിരിച്ചടി നേരിടുമെന്നും എബിപി സര്‍വ്വേ പ്രവചിക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 44 ശതമാനം വോട്ടുനേടുന്പോള്‍ ബിജെപിക്ക് 39 ശതമാനം വോട്ടുകളാണ് ലഭിക്കുക. രാജസ്ഥാനില്‍ ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്സഭാ സീറ്റിലും ആറില്‍ നാലു നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന അശോക് പര്‍നാമി മാര്‍ച്ച് 16ന് രാജിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് നാഥനില്ളാത്ത അവസ്ഥയിലാണ്. മധ്യപ്രദേശില്‍ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൌഹാന് ഭരണവിരുദ്ധ വികാരത്തില്‍ പിടിച്ചുനില്‍ക്കാനാവില്ളെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നല്‍കുകയും ചെയ്തതിനൊപ്പം എസ്പി ബിഎസ്പി സഖ്യവുമായി പാര്‍ട്ടി നടത്തുന്ന നീക്കുപോക്കുകളും ബിജെപിക്ക് ദോഷം ചെയ്യും. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ പോലും കോണ്‍ഗ്രസ് ആണ് വിജയിക്കുക. 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനത്തില്‍ തൃപ്തിയടയേണ്ടി വരും.

 

ഫിറ്റ്നസ്സ് ചലഞ്ച് കുടുക്കായി
കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് തുടങ്ങിവച്ച "ഫിറ്റ്നസ് ചലഞ്ച്' മൂലം കുഴപ്പത്തിലായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഫിസ് മുറിയില്‍ പുഷ് അപ് ചെയ്യുന്ന വിഡിയോ "ഫിറ്റ്നസ് ചലഞ്ച്' എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു റാഥോഡ് ട്വിറ്ററില്‍ പോസ്റ്റുചെയ്ത്. ഇതോടൊപ്പം രാപ്പകല്‍ വ്യത്യാസമില്ളാതെ ജോലിചെയ്യുന്ന പ്രധാനമന്ത്രിയുടെ
ഊര്‍ജ്ജം തനിക്കു പ്രചോദനമാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളും അദ്ദേഹത്തെപോലെയാകണമെന്നും റാഥോഡ് കുറിച്ചു. വിരാട് കോഹ്ലി, ഹൃതിക് റോഷന്‍, സൈന നെഹ്വാള്‍ എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തു. ഹൃതിക് റോഷന്‍ , കോഹ്ലി എന്നിവര്‍ വെല്ലുവിളി ഏറ്റെടുത്തു. കോഹ്ലിയാകട്ടെ നരേന്ദ്രമോദിയെയും ധോണിയെയും അനുഷ്ക ശര്‍മ്മയെയും വെല്ലുവിളിച്ചു. കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത മോദി വ്യായാമ ചിത്രങ്ങള്‍ ഉടന്‍ പങ്കുവയ്ക്കുമെന്നറിയിച്ചു. ഇതോടെ മോദിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ധനവിലയിലും വിലക്കയറ്റത്തിലും രാജ്യം പൊറുതിമുട്ടുന്പോള്‍ മോദിയും കൂട്ടരും കസര്‍ത്തുകാട്ടുന്ന തിരക്കിലാണെന്നാണ് വിമര്‍ശനം. കൂടാതെ പുതിയ വെല്ലുവിളികളുമായി പ്രതിപക്ഷനേതാക്കളെത്തുകയും ചെയ്തു. പ്രിയപ്പെട്ട പ്രധാനമന്ത്രി, കോഹ്ലിയുടെ വെല്ളുവിളി താങ്കള്‍ ഏറ്റെടുത്തതില്‍ സന്തോഷം. ഇതാ എന്‍റെ വെല്ളുവിളി: ഇന്ധനവില കുറയ്ക്കുക. അല്ളെങ്കില്‍ കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക
പ്രക്ഷോഭം താങ്കളെ അതിനു നിര്‍ബന്ധിതനാക്കും എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ചലഞ്ച്. യുവാക്കള്‍ക്കു ജോലിയും കര്‍ഷകര്‍ക്കു സാന്ത്വനവും ദലിതര്‍ക്കു സുരക്ഷയും നല്‍കണമെന്ന തന്‍റെ വെല്ളുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് ബിഹാറില്‍ നിന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ചോദിക്കുന്നു. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവിന്‍റെ വെല്ലുവിളി കളളപ്പണവുമായി ബന്ധപ്പെട്ടാണ്. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നു നല്‍കിയ ഉറപ്പു പാലിച്ച് എല്ളാവരുടെയും അക്കൌണ്ടിലേക്കു താങ്കള്‍ 1520 ലക്ഷം നികേഷപിക്കണമെന്ന വെല്ളുവിളി വിനീതമായി സ്വീകരിക്കുകയെന്നാണ് യാദവിന്‍റെ ആവശ്യം