Monday 25 October 2021




പ്രതികരണശീലം വേണം

By Subha Lekshmi B R.27 May, 2017

imran-azhar

ബന്ധുക്കള്‍ തന്നെ കുരുന്നുകളുടെ പീഡകരാകുന്ന കാലമാണ്. അതിനാല്‍ തന്നെ കുട്ടികളെ സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാന്‍ കഴിവുളളവരായി വളര്‍ത്തിയെടുക്കണം.
കുട്ടികളെ സമൂഹത്തില്‍ ഉള്‍വലിയാന്‍ പരിശീലിപ്പിക്കരുത്. പ്രസന്നത കുട്ടികളുടെ മുഖമുദ്രയാവണം. അവപരിചിതര്‍ നല്‍കുന്ന മധുരപലഹാരങ്ങളും മറ്റും വാങ്ങിക്കഴിക്കരുതെന്ന് പ്ര
ത്യേകം പറഞ്ഞു മനസ്സിലാക്കുക. തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെ പ്രതിരോധിക്കാനുളള മനോബലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. എന്തിനും ഏതിനും അവരെ ഭയപ്പെടുത്തി നിര്‍ത്ത ിയാല്‍ അത് ദോഷമേ ചെയ്യൂ. ബാലപീഡനത്തിന് ഇരയാവാതിരിക്കാന്‍ സ്നേഹം നടിച്ച് വരുന്നവരെ അകറ്റി നിറുത്തണം.

 

എത്ര പ്രിയപ്പെട്ടവരായാലും പെരുമാറ്റം മോശമായി തോന്നിയാല്‍ മാതാപിതാക്കളെയോ അദ്ധ്യാപകരെയോ വിവരം ധരിപ്പിക്കാന്‍ കുട്ടിക്ക് കഴിയണം. എന്തു ചെയ്താലും കുറ്റംപറയുന്ന രക്ഷിതാക്കളുടെ കുട്ടികളില്‍ ഇതിനുളള ധൈര്യം ഉണ്ടാവില്ല തന്നെ. ആയതിനാല്‍, കുട്ടികളെ മനസ്സിലാക്കി പെരുമാറാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.