Saturday 24 June 2017

82~ാം വയസ്സില്‍ പ്ളസ്ടുവിന് എ ഗ്രേഡ്; ബിരുദം നേടാനുറച്ച് ഹരിയാന മുന്‍മുഖ്യന്‍

By Subha Lekshmi B R.17 May, 2017

imran-azhar

ആയ കാലത്ത് നേടാന്‍ കഴിയാതെ പോയ വിജയം സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൌട്ടാല. 82~ാം വയസ്സില്‍ പ്ളസ് ടു വിജയിച്ചിരിക്കുന്നു. അതും എ ഗ്രേഡോടെ. അധ്യാപകനിയമന അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് മുന്‍മുഖ്യന്‍. തിഹാര്‍ ജയിലിലാണ് ചൌട്ടാല ഇപ്പോഴുളളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപ്പണ്‍ സ്കൂളിംഗ് (എന്‍ഐഒഎസ്) നടത്തിയ പരീക്ഷയില്‍ തിഹാര്‍ ജയിലിലും സെന്‍റര്‍ ഉണ്ടായിരുന്നു. ഇനി ബിരുദപഠനമാണ്
ചൌട്ടാലയുടെ ലക്ഷ്യം.


പിതാവിന്‍റെ ഹയര്‍ സെക്കന്‍ഡറി വിജയത്തിലുള്ള സന്തോഷം ഇളയ മകനും ഹരിയാന പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൌട്ടാലയും മറച്ചുവച്ചില്ള. അവസാനത്തെ പരീക്ഷ ഏപ്രില്‍ 23നായിരുന്നു. ആ സമയത്ത് ഓംപ്രകാശ് ചൌട്ടാല പരോളില്‍ ജയിലിനു പുറത്തിറങ്ങിയിരുന്നു. പേരക്കുട്ടിയുടെ വിവാഹത്തില്‍ സംബന്ധിക്കാനാണ് ഏപ്രില്‍ പകുതിയോടെ ചൌട്ടാലയ്ക്കു പരോള്‍ ലഭിച്ചത്.എന്നാല്‍, പരീക്ഷയുടെ സെന്‍റര്‍ ജയിലില്‍ ആയിരുന്നതിനാല്‍ അന്ന് അദ്ദേഹം ജയിലിലേക്കു മടങ്ങി പരീക്ഷയ്ക്ക് ഹാജരായി. അത്രയ്ക്കു താത്പര്യത്തോടെയാണ് അദ്ദേഹം പരീക്ഷയെ സമീപിച്ചിരുന്നതെന്നും അഭയ്സിംഗ് പറയുന്നു.

 

മേയ് അഞ്ചിനു ചൌട്ടാലയുടെ പരോള്‍ അവസാനിച്ചു.തന്‍റെ ജയില്‍ ജീവിതം ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് പിതാവ് ശ്രമിക്കുന്നതെന്ന് അഭയ് സിംഗ് പറയുന്നു. അദ്ദേഹം പത
ിവായി ജയില്‍ ലൈബ്രറിയില്‍ പോകുന്നുണ്ട്. പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നു. തനിക്കു പ്രിയപ്പെട്ട ചില പുസ്തകങ്ങള്‍ അദ്ദേഹം ജയില്‍ അധികൃതരോടു ചോദിച്ചു വാങ്ങി വായ ിക്കുന്നുണ്ട്. ലോകനേതാക്കളുടെ ജീവചരിത്രങ്ങളും പുസ്തകങ്ങളുമൊക്കെ അദ്ദേഹം വായിക്കുന്നുണ്ട്. പഠനവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ തങ്ങളോടും ആവശ്യപ്പെടുന്നുണ്ടെന്നും അഭയ്സിംഗ് കൂട്ടിച്ചേര്‍ത്തു.

 

രണ്ടായിരത്തില്‍ ഹരിയാനയില്‍ നടന്ന 3206 അധ്യാപകനിയമനവുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശ് ചൌട്ടാല അറസ്റ്റിലായത്.ഓംപ്രകാശും മകനും ഉള്‍പ്പെടെ 53 പേര്‍ കേസില്‍ പ്രതികളായി. 2013~ല്‍ വിചാരണക്കോടതി ഇവര്‍ക്കു ശിക്ഷ വിധിച്ചു. സുപ്രീം കോടതി അതു ശരിവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പാര്‍ട്ടി നേതാവാണ് ചൌട്ടാല.