Saturday 27 May 2017

ലോകത്തോട് തുറന്നടിച്ചവര്‍

By Subha Lekshmi B R.04 Mar, 2017

imran-azhar

ലോകത്തിന്‍റെ കണ്ണുതുറപ്പിച്ച സ്ത്രീരത്നങ്ങള്‍ ധാരാളമുണ്ട്. അളന്നുതൂക്കിയ വാക്കുകളിലൂടെ സ്നേഹവും കരുണയും കരുത്തും പ്രകടമാക്കിയവര്‍. അവരില്‍ ചിലരുടെ വചനങ്ങള്‍ ചുവടെ:

 

നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നില്ല. പക്ഷേ, ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാനാകും~ മദര്‍ തെരേസ

 

പ്രയ്തനത്തിലാണ് സംതൃപ്തി, നേട്ടത്തിലല്ല. പൂര്‍ണ്ണമായ പരിശ്രമമാണ് പരിപൂര്‍ണ്ണമായ വിജയം~ ഇന്ദിര ഗാന്ധി

 


നിങ്ങളെ എതിര്‍ക്കുന്നവരെ ഓര്‍ത്ത് ദുഃഖിച്ച് സമയം കളയാന്‍ മാത്രം ദൈര്‍ഘ്യം ജീവിതത്തിനില്ല~ബേനസീര്‍ ഭൂട്ടോ.

 

മതം ഒരു നുണയാണ്. മതത്തെപ്പറ്റി ദൈവത്തോട് ചോദിച്ചാല്‍ അതെന്താണെന്ന് ദൈവം തിരിച്ചുചോദിക്കും~ മാധവിക്കുട്ടി.

 

ഞാന്‍ ഒരേ ഒരാളാണ്, എന്നാലും ഞാന്‍ ഒരു വ്യക്തിയാണ്. എനിക്കെല്ലാം ചെയ്യാനാകില്ല, എന്നിരുന്നാലും ചിലത് ചെയ്യാനാകും.എനിക്കെല്ലാംചെയ്യാനാകില്ല എന്നതുകൊണ്ട്, എനിക്ക് ചെയ്യാനാകുന്നത് ഞാന്‍ ചെയ്യാതിരിക്കില്ല~ഹെലന്‍ കെല്ലര്‍

 

നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം നിങ്ങള്‍ ചെയ്യുക~ ഡയാന രാജകുമാരി

 

പുരുഷന്‍റെ ആകാരത്തെ അതിന്‍റെ യഥാര്‍ത്ഥ വലിപ്പത്തിന്‍റെ രണ്ടിരട്ടി വലുതാക്കി പ്രതിബിംബിപ്പിക്കാന്‍ കഴിവുളള ദര്‍പ്പണങ്ങളായി കാലംകഴിക്കുകയായിരുന്നു നൂറ്റാണ്ടുകളായി സ്ത്രീകള്‍~ വിര്‍ജീനിയ വൂള്‍ഫ്

 


സ്കൂളില്‍ നിലത്തിരുന്ന് പഠിക്കാനും ഞാന്‍ തയ്യാറാണ്. എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്. എനിക്കാരെയും ഭയമില്ല~ മലാല യുസഫ്സായ്

 

ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്~മരീസ മേയര്‍, യാഹൂ സിഇഒ

 

നിങ്ങള്‍ക്കേറ്റെടുക്കാവുന്ന ഏറ്റവും വലിയ സാഹസം നിങ്ങളുടെ സ്വപ്നജീവിതം ജീവിക്കുക എന്നതാണ്.
ഒപ്ര വിന്‍ഫ്രി

 

നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളില്‍ അപകര്‍താബോധം വളര്‍ത്തുവാന്‍ ആര്‍ക്കുമാവില്ല~ എലനോര്‍ റൂസ്വെല്‍റ്റ്

 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളാണ് 21~ാം നൂറ്റാണ്ടിലെ അപൂര്‍ണ്ണമായ പ്രവൃത്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു~ഹിലരി ക്ളിന്‍റണ്‍

 

ലഭിച്ച ജീവിതം നിങ്ങള്‍ ജീവിക്കൂ. ജീവിതം അതിവിശിഷ്ടമായ സമ്മാനമാണ്~ അതില്‍ നിസ്സാരമായി ഒന്നുമില്ല~ ഫ്ളോറന്‍സ് നൈറ്റിംഗേല്‍

 

രാഷ്ട്രീയത്തില്‍എന്തെങ്കിലും പറയണമെങ്കില്‍ ഒരു പുരുഷനോട് ചോദിക്കൂ; എന്തെങ്കിലും പ്രവൃത്തിയിലൂടെ സാധ്യമാക്കണമെങ്കില്‍ ഒരു സ്ത്രീയോടും~മാര്‍ഗരറ്റ് താച്ചര്‍

 


ഫെമിനിസം ഒരു വൃത്തികെട്ട ലോകമല്ല. അത് നിങ്ങളോട് പുരുഷനെ വെറുക്കാന്‍ പറയുന്നില്ല. മനോഹരമായ കാലുകളുളള പെണ്‍കുട്ടികളെ വെറുക്കാനും പറയുന്നില്ല.സമത്വത്തില്‍ വിശ്വിസിക്കാനാണ് അതുകൊണ്ടര്‍ത്ഥമാക്കുന്നത്~ കേറ്റ് നാഷ്

 

നിങ്ങള്‍ ഒരു പുരുഷന് വിദ്യാഭ്യാസം നല്‍കുന്പോള്‍ ഒരു വ്യക്തിക്ക് മാത്രമാണ് വിദ്യ പകരുന്നത്. എന്നാല്‍ ഒരു സ്ത്രീയെ വിദ്യാസന്പന്നയാക്കുന്പോള്‍ നിങ്ങള്‍ ഒരു തലമുറയ്ക്കാണ് വിദ്യ പകരുന്നത്~ ബ്രിഹാം യംഗ്