Thursday 21 June 2018

കേരളം പനിച്ചുതുളളുന്പോള്‍ പ്രതിരോധ മരുന്ന് നല്‍കാതെ അധികൃതര്‍ സഹായിക്കുന്നതാരെ?

By Subhalekshmi .18 Jun, 2017

imran-azhar

കേരളം പനിട്ടുതുളളുകയാണ്. എച്ച്1എന്‍1, ഡെങ്കി ഒപ്പം മലന്പനിയും. എച്ച1 എന്‍1 ,ഡെങ്കി പനികളാണ് ഗുരുതരമായ നിലയില്‍ പടരുന്നത്.ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ഒന്‍പതു പേര്‍ മരിച്ചു. പനിമരണ നിരക്കും പനിബാധിതരുടെ നിരക്കും ഉയര്‍ന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാത്തത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനിബാധിതര്‍ക്കായി പ്രത്യേക ക്ളിനിക്ക് ഉണ്ടെന്ന് പറയുന്നു. അതങ്ങനെയാകട്ടെ, പനി ക്ളിനിക്ക് തുറക്കുന്നിടത്ത് അല്ലെങ്ക
ില്‍ പനിക്കുളള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുന്നതു മാത്രമാണോ ആരോഗ്യവകുപ്പിന്‍റെ ഉത്തരവാദിത്തം. പനി പടരാതെ നോക്കുകയല്ലേ പ്രാഥമിക കര്‍ത്തവ്യം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതല്ലേ ഉത്തമം.

ഹോമിയോപ്പതി ചികിത്സാസംവിധാനത്തില്‍ ഡെങ്കി പനിയെ പ്രതിരോധിക്കാനുളള ഗുളികകള്‍ ലഭ്യമാണ്. തിരുവനന്തപുരം നഗരത്തിലെ ചില റസിഡന്‍സ് അസോസ ിയേഷനുകള്‍ തങ്ങളുടെ അസോസിയേഷനുകീഴിലെ ഭവനങ്ങളില്‍ ഇത്തരം മരുന്നുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്തു കഴിഞ്ഞു. ഒരു റസിഡന്‍സ് അസോസിയേഷന് ഉളള ഉത്തരവാദിത്തം പോലും ആരോഗ്യവകുപ്പിനില്ലേ?

 

ഇത്തരമൊരു പ്രതിരോധമാര്‍ഗ്ഗമുണ്ടെന്ന് പൊതുജനത്തിന് അറിയില്ലെന്നതാണ് സത്യം. വളരെ കുറച്ചുപേര്‍ക്കാണ് ഹോമിയോ പ്രതിരോധ മരുന്നിനെ കുറിച്ച് വിവരമുളളത്. അങ്ങനെ പറഞ്ഞുംകേട്ടുമറിഞ്ഞ ചിലരാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മരുന്നിനെ കുറിച്ച് ജനങ്ങളെ അറിയിക്കാനുളള
സന്മനസ്സെങ്കിലും സര്‍ക്കാര്‍ കാട്ടണ്ടേതല്ലേ? അംഗന്‍വാടികള്‍ വഴിയോ പൊതുജനാരോഗ്യകേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ യൂണിറ്റുകള്‍ വഴിയോ പനി പ്രതിരോധഗുളികള്‍ മതിയായ നിര്‍ദ്ദേശങ്ങളോടെ വിതരണം ചെയ്തിരുന്നെങ്കില്‍ പകര്‍ച്ചപ്പനി ബാധ (ഡെങ്കി) ഒരുപരിധിവരെ നിയന്ത്രിക്കാനാവുമായിരുന്നില്ലേ? കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്പ് ചി
ക്കന്‍പോക്സ് വല്ലാതെ പടര്‍ന്നുപിടിച്ചപ്പോള്‍ അവലംബിച്ച മാര്‍ഗ്ഗം ഇവിടെ എന്തുകൊണ്ടാണ് വൈകുന്നത്?


ആരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ അലംഭാവം കാട്ടുന്നത്. പകര്‍ച്ചപ്പനി ചാകരക്കോളായി കാണുന്ന സ്വകാര്യ ആശുപത്രികളെയോ? പനിബാധിതരെ കൊളളയടിക്കാന്‍ അവര്‍ തുറന്ന പ്രത്യേകവിഭാഗം എന്തുചെയ്യുമെന്ന ആധിയാണോ ജനാധിപത്യഭരണകൂടത്തെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്? അതോമരുന്നുകന്പനികളെ സഹായിക്കാനോ?

അതൊന്നുമല്ല, അലോപ്പതി ഹോമിയോപ്പതി തൊഴുത്തില്‍കുത്താണ് കാരണമെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. പനിയെ തടയാന്‍ അലോപ്പതിയില്‍ മരുന്നില്ല എന്നിര ിക്കെ ഹോമിയോപ്പതിയില്‍ മരുന്നുണ്ട് എന്നത് ഇംഗ്ളീഷ് ഭിഷഗ്വരവിഭാഗത്തിന് കുറച്ചിലാകുമെന്ന ചിന്തയാണോ പ്രതിരോധ ഹോമിയോ മരുന്നിനെ ജനങ്ങളിലേക്കെത്തി
ക്കാത്തതിനു കാരണം. എന്തായാലും ശരി , പനി വല്ലാത്തവേഗത്തില്‍ പടരുകയാണ്. ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍ മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും.ആയതിനാല്‍ പനി ക്ളിനിക്കുകള്‍ക്കൊപ്പം പ്രതിരോധമരുന്നു വിതരണവും ഊര്‍ജ്ജിതമാക്കേണ്ടത് അത്യാവശ്യമാണ്...