Monday 25 October 2021




അധ്യാപകരറിയാന്‍

By Subha Lekshmi B R.31 May, 2017

imran-azhar

"മാതാ പിതാ ഗുരു ദൈവം" എന്നാണ് നാം കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത്. ഗുരുനാഥന്‍ കഴിഞ്ഞേ ദൈവത്തിന് പോലും സ്ഥാനമുളളു. പ്രത്യക്ഷദൈവമായ മാതാവ്, പിന്നെ പിതാവ് അതു കഴിഞ്ഞാല്‍ ഗുരുനാഥന്‍. അഞ്ജതയുടെ അന്ധകാരമകറ്റി വിദ്യാര്‍ത്ഥിക്ക് സമൂഹത്തിന്‍റെ നല്ല ശീലങ്ങളുടെ ഭാഗമാകാനുളള അറിവ് പകര്‍ന്നുനല്‍കേണ്ടത് ഗുരുനാഥനാണ്. അടുത്തകാലം വരെ അതങ്ങനെ തന്നെയായിരുന്നു. മികച്ച ഗുരുനാഥന്മാരാലും അവരുടെ പ്രഗത്ഭമതികളായി ശിഷ്യരാലും സന്പന്നമായിരുന്നു കേരളം. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നത് കേള്‍ക്കരുതാത്ത വാര്‍ത്തകളാണ്.

 

ഈ അധ്യയന വര്‍ഷത്തില്‍...ഇനി വരും വര്‍ഷങ്ങളില്‍ തന്‍റെ ക്ളാസില്‍ ഒരു കുട്ടിയും യാതൊരുവിധ പീഡനങ്ങള്‍ക്കുമിരയാകില്ലെന്നും വിശന്നിരിക്കില്ലെന്നും ലഹരിക്കുരുക്കില്‍ വീണ് പിടയില്ലെന്നും ഓരോ അധ്യാപകനും പ്രതിജ്ഞയെടുക്കട്ടെ. അധ്യാപനം കേവലം നിത്യവൃത്തിക്കുളള ഉപാധിമാത്രമല്ല നാളെയുടെ പൌരന്മാരെ വാര്‍ത്തെടുക്കുന്നതിനുളള മാര്‍ഗ്ഗം കൂട ിയാണ്. വഴി ശരിയല്ലെങ്കില്‍ ആ വഴി നടക്കുന്നവന്‍റെ ഗതിയെന്താണ്? ആശാന് അക്ഷരമൊന്നു പിഴച്ചാല്‍ അന്പത്തൊന്നു പിഴക്കും ശിഷ്യന് എന്ന് വെറുതെ പറഞ്ഞുവച്ചതല്ല. ഒരു ഗുരുവിന് പിഴച്ചാല്‍ തുലഞ്ഞുപോകുന്നത് ഒരു തലമുറയാണ്. ഒരു തലമുറയ്ക്ക് പിഴച്ചാല്‍ വരും തലമുറകളെല്ലാം പിഴച്ചുപോകും അതുവഴി മനുഷ്യരാശി തന്നെയും തുലഞ്ഞുപോകും.

 

 

 

അവധികള്‍, സമരങ്ങള്‍, അഞ്ചക്ക ശന്പളം, സ്വജനപക്ഷപാതം, അധ്യാപകന് ചേരാത്ത ചേഷ്ടകള്‍, പ്രവൃത്തികള്‍, കരഞ്ഞുപിന്‍വാങ്ങിയ കുരുന്നുജീവിതങ്ങള്‍ തുടങ്ങി ഇതുവരെയുളള പ ിഴകള്‍ അവിടെ നില്‍ക്കട്ടെ, ഈ ജൂണ്‍ ഒന്നുമുതല്‍ ഓരോ ചുവടും ശ്രദ്ധിച്ച്....വാക്കുകള്‍ പൊരുളറിഞ്ഞ് ....പ്രവൃത്തികള്‍ നന്മ മാത്രം ലക്ഷ്യമിട്ട്....മുന്നിലുളളത് മക്കള്‍...അതങ്ങനെ തന്നെയായ ിരിക്കണം.