Wednesday 15 August 2018

കാര്യവട്ടത്തെ ' ഹൈമാവതി'യെ തളച്ചു വിദ്യാര്‍ത്ഥികളും, അധ്യാപകരും ; ഹൈമവതികുളം ഇനി പാർക്കാകുന്നു

By BINDU PP .27 Mar, 2018

imran-azhar

 

 

 

കാര്യവട്ടം ക്യാമ്പസ്സിനെ കുറിച്ച് പറയുമ്പോൾ  ഹൈമാവതി  കുളവും , പേടിപ്പെടുത്തുന്ന യക്ഷികഥകളുമാണ് ആദ്യം ഓടിവരുക. ഒരുപാട് വർഷമായി നീണ്ടുനിൽക്കുന്ന അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും. കരുത്തുറ്റ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അധ്യാപകരും കൂടിയാണ് ഇത്തരത്തിലുള്ള ഭീതിയിലുള്ള  ഹൈമാവതി  കുളത്തിന്റെ കഥകളെ മാറ്റി എഴുതിയത്. എന്ത് കൊണ്ട് കേരളത്തിൽ അറിയപ്പെടുന്ന കാര്യവട്ടം ക്യാമ്പസ്സിൽ ഇത്തരത്തിലുള്ള കഥകൾക്ക് ഇത്രെയും കാലം ആയുസ്സ് ഉണ്ടായി എന്നത് നമുക്ക് മുന്നിൽ ഉയരുന്ന വലിയ ചോദ്യമാണ്.

 

 

സംഗതിയുടെ നിഗൂഢത പൊളിക്കാന്‍ പ്രശസ്ത പാരാസൈക്കോളജിസ്റ്റ് ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐയാണ് ഒരു സംവാദം സംഘടിപ്പിച്ചത്. അന്ധവിശ്വാസത്തില്‍നിന്നും ഹൈമവതിക്കുളത്തെ രക്ഷിച്ച് ഒരു വിശ്രമ ഇടമായി മാറ്റുക എന്നതായിരുന്നു  ഇവരുടെ ലക്‌ഷ്യം . ഇതിനായി സര്‍ക്കാര്‍ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ക്യാമ്ബസിന് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും ഇവിടെ തുടങ്ങുന്നുണ്ട്.ഹൈമാവതി' എന്ന പേരിൽ തന്നെ ഈ കുളം അറിയപ്പെടുമെങ്കിലും ഈ പേര് സൃഷ്ടിച്ച ആശങ്കകൾ കുളത്തിന്റെ നവീകരണത്തോടെ പൂർണമായും ഇല്ലാതാവും.

 

ആരാണ് ഹൈമവതി ?

 

 

ബ്രാഹ്മണ കുടംബത്തില്‍ പിറന്ന ഹൈമവതി അതിസുന്ദരിയായിരുന്നു. കാര്യവട്ടം ക്യാമ്പസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഹൈമവതിയുടെ വീട്. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി ഹൈമവതി പ്രണയത്തിലാകുകയും ഇതറിഞ്ഞ അവളുടെ വീട്ടുകാര്‍ യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്തു. അതീവ ദുഖിതയായ ഹൈമവതി കുളത്തില്‍ചാടി ജീവനൊടുക്കി. ഹൈമവതിയുടെ ഗതികിട്ടാത്ത ആത്മാവ് ഇവിടെ കറങ്ങിനടക്കുകയും നിരവധി ദുരൂഹമരണങ്ങള്‍ നടന്നുവെന്നുമാണ് വാമൊഴി . ഹൈമവതിയുടെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒരു വീടും ഇവിടെയുണ്ട്.


ക്യാമ്പസ് റിസർച്ച് യൂണിയൻ ചെയർമാൻ പറയുന്നതിങ്ങനെ .....

 


ക്യാമ്പസ് റിസർച്ച് യൂണിയൻ ചെയർമാൻ  വിഷ്ണു കെ പി  പറയുന്നതിങ്ങനെ.... 'ഗൂഗിളിലെ സെർച്ച് റിസർട്ടുകളിൽ മോസ്റ്റ് ഹോണ്ട ട് സ്ഥലങ്ങളിൽ ഒന്നാണ് കാര്യവട്ടം കാമ്പസ്, കേരളത്തിൽ സുമതി വളവ്, ബോണക്കാട് എസ്റ്റേറ്റ് പോലെ നിരവധി സ്ഥലങ്ങർ ഉണ്ടങ്കിലും കേരളത്തിലെ ഒരു മികച്ച സർവകലാശാല കാമ്പസിന്റെ പേരിൽ ഇത്തരം കഥകൾ പ്രചരിക്കുന്നത് ഒട്ടും ആശ്വാസമായ ഒരു കാര്യമല്ല. കാമ്പസിലും ടെക്നോ പാർക്കിലും ഹൈമാവതിയെയും കുളത്തെയും പറ്റി ഇങ്ങനെ നിരവധി കഥകളാണ് പ്രചരികുന്നത്ഇത്തരം ' മിത്തുകളെയും യുക്തിസമല്ലാത്ത കെട്ടുകഥകളെയും പൊളിച്ച് എഴുതി യുക്തി ചിന്ത വളർത്തുക എന്നതായിരുന്നു ഗവേഷക യൂണിയന്റെ ലക്‌ഷ്യം'.