Thursday 21 June 2018

ഹരിതനേട്ടവുമായി സി.എം.ആര്‍.എല്‍

By റിപ്പോര്‍ട്ട്: വടയാര്‍ സുനില്‍.14 Jun, 2017

imran-azhar

വ്യവസായങ്ങള്‍ പ്രകൃതിക്കൊത്ത് പോകണമെന്ന വിലാപം ലോകവ്യാപകമായി ഉയരുന്പോള്‍ നിസ്തുല മാതൃകയായി നില്‍ക്കുകയാണ് കേരളത്തിലെ ഒരു വ്യവസായ ശാല.മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായശാലകള്‍ക്ക് 1989 മുതല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കി വരുന്ന എക്സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷം നേടിക്കൊണ്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍ ലിമിറ്റഡ് ലോകസമക്ഷം ഭാരതത്തിനു സമര്‍പ്പിക്കാനുള്ള മാതൃകയായി നില്‍ക്കുകയാണ്.

 

ഒരു വ്യവസായശാല മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും അതുവഴിയുള്ള സാമൂഹ്യ സേവനത്തിനും തുടര്‍ച്ചയായി പതിനൊന്നു വര്‍ഷം, കര്‍ശനമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം നിരാക്ഷേപമായി എക്സലന്‍സ് അവാര്‍ഡ് നേടുന്നത് രാജ്യചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാണ്. എന്നാല്‍ അതു മാത്രമല്ള സി.എം. ആര്‍.എല്‍ എന്ന വ്യവസായ സ്ഥാപനത്തിന്‍റെ അത്യപൂര്‍വനേട്ടത്തിന് ചാരുതയേറ്റുന്നത്. ആഗോള താപന നിയന്ത്രണത്തിനുള്ള പാരീസ് ഉടന്പടിയില്‍ നിന്നും പിന്മാറുന്നതായുള്ള ട്രംപിന്‍റെ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ച അതേ ദിവസം തന്നെയാണ് " പ്രകൃതിയില്‍ നിന്ന്, പ്രകൃതിയോടൊപ്പം " എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ ശാലയെ തേടി അംഗീകാരം വീണ്ടുമെത്തുന്നതെന്നതാണ് ശ്രദ്ധേയം.

 

കര്‍ശന മാനദണ്ഡങ്ങള്‍
കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സംരക്ഷണത്തില്‍ വ്യവസായസ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. വ്യവസായശാലകള്‍, സര്‍ക്കാര്‍~സ്വകാര്യ ആശുപത്രികള്‍, സ്റ്റോണ്‍ ക്രഷര്‍, ഡെയറി, പ്രിന്‍റ് ആന്‍ഡ് വിഷ്വല്‍ മീഡിയ, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചിട്ടുള്ളത്.

 

 

അവാര്‍ഡിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവാര്‍ഡു ജേതാക്കളെ നിര്‍ണ്ണയിച്ചത് ബോര്‍ഡ് അംഗങ്ങളും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെന്പര്‍ സെക്രട്ടറി കെ.എസ് ഗോവിന്ദന്‍ നായര്‍, സന്തോഷ് കുമാര്‍ കെ.ആര്‍(ചീഫ് എന്‍വയണ്‍മെന്‍റല്‍ എഞ്ചീനിയര്‍,) ഡയറക്ടര്‍ (ഫാക്ടറീസ് ത്ത ബോയിലേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ്), അഡീഷണല്‍ സെക്രട്ടറി, (പരിസ്ഥിതി വകുപ്പ്), ഷീബ. എം.എസ്, (സീനിയര്‍ എന്‍വയണ്‍മെന്‍റല്‍ എഞ്ചീനിയര്‍) എന്നിവര്‍ക്കു പുറമെ പുറമെ നിന്നുള്ള വിദഗ്ദ്ധരായ ഡോ. ബിജോയ് നന്ദന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല), ഡോ. കെ. ബി രാധാക്യഷ്ണന്‍ (പ്രൊഫ. ത്ത ഹെഡ്, ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് കെമിക്കല്‍ എഞ്ചിനീയറിംഗ് റ്റി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്, കൊല്ളം), എസ്. സൂധീര്‍ ബാബു (മുന്‍ മെന്പര്‍ സെക്രട്ടറി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്) എന്നിവരുമടങ്ങുന്ന സമിതി, 176 അപേക്ഷകള്‍ പരിഗണിച്ചാണ് , ജേതാക്കളെ തിരഞ്ഞെടുത്തത്.

 

ജല~വായു മലിനീകരണ നിയന്ത്രണത്തില്‍ കഴിഞ്ഞവര്‍ഷം കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജ്ജസംരക്ഷണത്തിനും ജലസംരക്ഷണത്തിനും ശുദ്ധീകരിച്ച പാഴ്ജലത്തിന്‍റെ പുനരുപയോഗത്തിനും നടപ്പിലാക്കിയ പദ്ധതികള്‍, ഖരമാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും കൈവരിച്ച നേട്ടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍, പാരന്പര്യേതര ഊര്‍ജ്ജ വിനിയോഗം, സാമൂഹിക പ്രതിബദ്ധതയില്‍ പൊതുജനോപകാരപ്രദമായി നടപ്പിലാക്കിയ പദ്ധതികള്‍ എന്നിവയാണ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രത്യേകം ശ്രദ്ധിച്ച വിഷയങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളില്‍ പലരും ഈ വര്‍ഷവും കൂടുതല്‍ പുരോഗതി കൈവരിച്ചതായി കാണപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ കലാകൌമുദി യോടു പറഞ്ഞു.

 

"മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്കു പുറമെ വ്യവസായസ്ഥാപനങ്ങളുടെ സാമൂഹ്യ ഇടപെടലും വൈവിദ്ധ്യ വല്‍ക്കരണവുമൊക്കെ അവാര്‍ഡ് നിര്‍ണ്ണയത്തിനായി വിദഗ്ദ്ധ സമിതി പരിഗണിച്ചിട്ടുണ്ടെന്ന് കെ. സജീവന്‍ വ്യക്തമാക്കി.

 

"മറ്റ് ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തല്‍, ജലത്തിന്‍റെ പുനരുപയോഗം, സാമൂഹ്യ പ്രതിബദ്ധത, ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. കൊച്ചിന്‍ റിഫൈനറി എടുക്കാം 14 കോടിയാണ് ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ലാഭവിഹിതത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കിയത്. നെടുന്പാശ്ശേരി വിമാനത്താവളം, ഏവിയേഷന്‍ ഫ്യൂവലിന്‍റെ ഉപയോഗം, ഉയര്‍ന്ന ശബ്ദമൊക്കെയുള്ള റെഡ് കാറ്റഗറി വ്യവസായമാണ്. പക്ഷേ, അവരുടെ സോളാര്‍ വൈദ്യുതിയുടെ ഉല്പാദനം കാണാതിരുന്നു കൂടാ.കഴിഞ്ഞ തവണ ഒരവാര്‍ഡ് നേടിയ മില്‍മയും റെഡ് കാറ്റഗറി തന്നെയാണ്. പക്ഷേ, ജലത്തിന്‍റെ പുനരുപയോഗം, ബോയ്ലറിന്‍റെ ചൂടു കൊണ്ടുള്ള വെള്ളം ചൂടാക്കല്‍ എന്നിവ ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ അവാര്‍ഡ് ലഭിക്കുന്നതോടെ ഒരു വ്യവസായ സ്ഥാപനത്തിന്‍റെ സാമൂഹ്യ ഉത്തരവാദിത്വം കൂടുകയാണ്. ഒരു തവണ അവാര്‍ഡ് ലഭിക്കുന്നതോടെ സ്ഥാപനത്തിന്‍റെ ഗുഡ് വില്‍ ഉയരും. ഉത്തരവാദിത്വവും. അടുത്ത തവണ അവാര്‍ഡ് കിട്ടാതിരുന്നാലത് വലിയ തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. അതിനാല്‍ തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മാനേജ്മെന്‍റ്, സ്ഥാപന മേധാവികളെ മാറ്റിയ ചരിത്രം ഇവിടെ ഉണ്ടായിട്ടുണ്ട്. ശാസ്ത്രജ്ഞരും, സര്‍വകലാശാലാവകുപ്പു മേധാവികളുമൊക്കെ അടങ്ങുന്ന ഒരു വിദഗ്ദ്ധ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത് എന്നത് ഇതിന്‍റെ മാറ്റു കൂട്ടുന്നു. അവാര്‍ഡ് നിര്‍ണ്ണയത്തെപ്പറ്റി ഇന്നോളം തര്‍ക്കമോ പരാതിയോ ഉണ്ടായിട്ടില്ള എന്നതാണ് ഇതിലെ സുതാര്യതയ്ക്കുള്ള ഉറപ്പ് '' ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

 

ലോകത്തിന് കേരളത്തിന്‍റെ മാതൃക

പ്രകൃതിയെ മലിനമാക്കിയല്ള വ്യവസായവികസനമെന്ന സങ്കല്‍പ്പത്തിന്‍റെ ഉദാത്തമായ മാതൃകയാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സി.എം.ആര്‍.എല്‍) മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തന മൂലധനത്തിന്‍റെ 40 ശതമാനത്തോളം തുക മാറ്റിവച്ച ഇന്ത്യയിലെ തന്നെ അപൂര്‍വം വ്യവസായ ശാലകളിലൊന്നാണത്.സ്റ്റാന്‍ഡ് ബൈ ആയി എപ്പോഴും പ്രവര്‍ത്തനക്ഷമമായ രണ്ടാമതൊരു മാലിന്യ സംസ്കരണ പ്ളാന്‍റുള്ള മറ്റൊരു കന്പനി മറ്റെവിടെയെങ്കിലുമുണ്ടോ എന്നതു തന്നെ സംശയമാണ്. ഇത്തരം ഘടകങ്ങളെല്ളാം കണക്കിലെടുത്താണ്, ഒരാക്ഷേപത്തിനും ഇടയില്ളാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ എക്സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷം സി.എം.ആര്‍. എല്‍ കന്പനിക്ക് ലഭിച്ചത്.

 

 

വ്യവസായ വികസനത്തിനൊപ്പം പരിസ്ഥിതിയെയും നാടിനെയും നാട്ടുകാരെയും ജീവനക്കാരെയും ഒരേപോലെ കണ്ടതിനുള്ള അംഗീകാരം കൂടിയായി തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും സ്ഥാപനത്തെ തേടിയെത്തിയ പുരസ്കാരം. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവര്‍ത്തനവും ലോകോത്തര നിലവാരവും ''ഇന്‍ഡസ്ട്രിയല്‍ സിംബയോസിസ്'' എന്ന ആശയം നടപ്പിലാക്കുക വഴി മറ്റു വ്യവസായങ്ങളിലെ മലിനീകരണ നിയന്ത്രണത്തിന് നല്‍കിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് സി.എം. ആര്‍. എല്ളിനെ അഭിമാനകരമായ നേട്ടത്തിന് ഉടമകളാക്കിയത്.

 

 

1989ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണപ്രകാരമാണ് ഡോ.എസ്.എന്‍.ശശിധരന്‍ കര്‍ത്ത കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ ഓഹരിപങ്കാളിത്തത്തോടെ സി.എം.ആര്‍. എല്‍. സ്ഥാപിച്ചത്. സുസ്ഥിര വിപണി ഇല്ളാതിരുന്നതു മൂലം പ്രതിസന്ധിയിലായിരുന്ന സര്‍ക്കാര്‍ സ്ഥാപനമായ ടി.സി.സിയുടെ നിലനില്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ. ആര്‍.ഇ. യുടെ ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയും ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനം ഇന്ന് ആഗോള സിന്തറ്റിക് റൂട്ടൈല്‍ രംഗത്തെ എണ്ണപ്പെട്ട കന്പനിയായി മാറിയതിന് പിന്നില്‍ മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടെയും കഠിനപ്രയത്നമാണ്.

മുഖ്യഉല്പന്നമായ സിന്തറ്റിക് റൂട്ടൈലിനൊപ്പം ഉപഉല്പന്നങ്ങളായ ഫെറസ് ക്ളോറൈഡും ഫെറിക് ക്ളോറൈഡും മലിനജലവും വ്യവസായ പാഴ്ജലവും കടല്‍ജലവും ശുദ്ധീകരിക്കാനുപയോഗിക്കുന്ന അന്താരാഷ്ട്ര ഡിമാന്‍ഡുള്ള ഉല്പന്നങ്ങളാണ്. അഞ്ഞൂറിലധികം പേര്‍ നേരിട്ടും അതിലേറെപ്പേര്‍ പരോക്ഷമായും ജോലിചെയ്യുന്ന 100 ശതമാനം കയറ്റുമതി സ്ഥാപനമായ സി.എം.ആര്‍.എല്ളിന് മികച്ച കയറ്റുമതിക്കുള്ള പ്രധാനമന്ത്രിയുടെ നാഷണല്‍ എക്സ്പോര്‍ട്ട് അവാര്‍ഡ്, ലോകപ്രശസ്തമായ ക്വാളിറ്റി ക്രൌണ്‍ അവാര്‍ഡ് തുടങ്ങി തദ്ദേശീയവും അന്താരാഷ്ട്രവുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനിടെ ഒരുദിവസം പോലും കന്പനിയില്‍ തൊഴില്‍പ്രശ്നംമൂലം ജോലിമുടങ്ങിയിട്ടില്ള എന്നതും ശ്രദ്ധേയമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ നല്‍കുന്ന ഇല്‍മനൈറ്റും ടി.സി.സി നല്‍കുന്ന ഹൈഡ്രോക്ളോറിക് ആസിഡുമാണ് കന്പനിയുടെ പ്രധാനപ്പെട്ട അസംസ്കൃതവസ്തുക്കള്‍. കന്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇല്‍മനൈറ്റ് തുടര്‍ച്ചയായി ലഭ്യമാക്കാമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കം ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്താണ് നൂറു ശതമാനം മലീനീകരണ മുക്തമായ കൊച്ചിന്‍ മിനറല്‍സ് ആന്‍റ് റൂട്ടയില്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.

 

മാലിന്യ രഹിത വ്യവസായത്തിന് ഹൈക്കോടതിയുടെയും അംഗീകാരം
"മാലിന്യം എന്നൊന്നില്ള .എല്ളാം ഉപയോഗമുള്ളവ മാത്രമാണ്. ഒരു വസ്തുവിനെ വയ്ക്കേണ്ടിടത്ത് വയ്ക്കാതാവുന്പോഴാണ് അത് ഉപയോഗശൂന്യവും ശല്യവുമൊക്കെയായി മാറുന്നത്. "വ്യക്തികള്‍ക്കു മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കു വരെ ഈ തിരിച്ചറിവും അതനുസരിച്ചുള്ള പ്രവര്‍ത്തന സമീപനവുമുണ്ടാകുന്പോള്‍, മാലിന്യവും മലിനീകരണവുമെന്നും സമൂഹത്തെ ഏശാതെ പോകും. " മാലിന്യത്തെയും മലിനീകരണത്തെയും സംബന്ധിച്ച് വി.എസ്.എസ്.സി.യുടെ മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം. ചന്ദ്രദത്തന്‍ അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിലേതാണ് ഈ വാചകങ്ങള്‍.

ഇക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത് കാണണമെങ്കില്‍ ആലുവ എടയാറിലുള്ള സി.എം. ആര്‍. എല്‍ കന്പനിയിലേക്കാണ് ചെല്ളേണ്ടത്. അയണ്‍ ഹൈഡ്രോക്സയിഡ്, സി.എം. ആര്‍. എല്ളിന്‍റെ ഉപോല്പന്നമാണ്. ഇത് മാലിന്യ മെന്ന നിലയില്‍ ഉപേക്ഷിക്കാതെ "സിമോക്സ്" എന്ന ഉല്പന്നമായി റീ കണ്‍വര്‍ട്ട് ചെയ്യുകയാണ് സി.എം. ആര്‍. എല്‍. സിമന്‍റ് നിര്‍മ്മാണത്തിനും ടൈല്‍ നിര്‍മ്മാണത്തിനുമൊക്കെ വന്‍ ഡിമാന്‍റുള്ള ഒന്നാണ് സിമോക്സ് ഇപ്പോള്‍ സി.എം.ആര്‍.എല്‍ കന്പനി സിമോക്സ് ' (അയണ്‍ ഹൈഡ്രോക്സൈസ്) എന്ന മാലിന്യം പല സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബിനാനിപുരം സ്വദേശി പി.ഇ. ഷംസുദ്ദീന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഇതിനിടെ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്‍ ആരോപിക്കുന്നതുപോലെ സി മോക്സ് മാലിന്യമല്ളെന്നും സി.എം.ആര്‍. എല്‍ കന്പനിയുടെ ഉപോല്പന്നമാണെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. സിമോക്സ് ടൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ സിമന്‍റ് നിര്‍മ്മാണത്തിനായി ഗുജറാത്തിലേക്ക് സിമോക്സ് കൊണ്ടുപോകുന്നുണ്ടെന്നും ഇതിനു നിയമാനുസൃതമായ ലൈസന്‍സുണ്ടെന്നും സി.എം.ആര്‍.എല്‍ അധികൃതര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്ത ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ ഇടപെടാന്‍ കാരണമില്ളെന്ന് വ്യക്തമാക്കിയാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. സിമോക്സ്, മാലിന്യത്തിന്‍റെ നിര്‍വചനത്തില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ അപകടകരമായ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്‍റെയോ ചട്ടത്തിന്‍റെയോ പരിധിയില്‍ ഇതു വരില്ളെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.