Monday 25 October 2021




സ്ക്കൂളുകളില്‍ ഹരിതനയം കര്‍ശനമായി നടപ്പാക്കും

By Subha Lekshmi B R.31 May, 2017

imran-azhar

 വേനലവധി കഴിഞ്ഞ് സ്ക്കൂളുകള്‍ തുറക്കുകയായി. സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഹരിതനയം കര്‍ശനമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുക, മഴക്കുഴിയുണ്ടാക്കുക, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, കന്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുക എന്നിവ നിര്‍ബന്ധമാണ്.

 

മാലിന്യം തരംതിരിച്ച് ശേഖരിക്കുകയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അത് ശേഖരിക്കുന്നവര്‍ക്ക് നല്‍കുകയും ചെയ്യുക, ഭക്ഷണവും വെളളവും സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുവരിക,  കഴിവതും മഷി ിപ്പേന ഉപയോഗിക്കുക ,മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങള്‍ തുടങ്ങിയവ സ്ക്കൂള്‍ പരിസരത്ത് വില്‍ക്കുന്നില്ല എന്ന് ജാഗ്രതാസമിതി ഉറപ്പാക്കുക തുടങ്ങിയവയാണ് സ്ക്കൂളുകള്‍ക്കുളള പ്രധാന നിര്‍ദ്ദേശങ്ങള്‍.