By parvathyanoop.20 Jun, 2022
ഡോ. ബാലരാമകൈമള്‍
സാമ്പത്തികപ്രതിസന്ധിയിലായ പാകിസ്ഥാന് ചായകുടി കുറയ്ക്കാന്‍ സ്വന്തം ജനങ്ങളോട് പറയുന്നു. ശ്രീലങ്കയുടെ കാര്യം പറയാനില്ല. രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇനി സ്വന്തമായിട്ടുള്ള നിലനില്‍പ്പുതന്നെ അസാധ്യമാകാന്‍ പോകുന്ന രാജ്യങ്ങള്‍ ആണ് പാകിസ്ഥാനും ശ്രീലങ്കയും. ഏഷ്യയിലെ വേറെയും പല രാജ്യങ്ങള്‍ക്കും ഈ ഗതി സംഭവിക്കും. അവയെ സഹായിക്കാന്‍ സാധിക്കുന്ന ഏക ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ഇന്ത്യ സഹായിച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാനാകും.
ഇന്ത്യ ഇത്തരം രാജ്യങ്ങളെ വെറുതെ സഹയിക്കേണ്ട ആവശ്യമില്ല. ആ രാജ്യങ്ങളുടെ ഭരണം ഇന്ത്യ ഏറ്റെടുത്തുകൊണ്ടു വേണം ഇന്ത്യ അവരെ സഹായിക്കാന്‍. അവിടത്തെ ജനതയ്ക്കാണ് സഹായം ആവശ്യം. അല്ലാതെ അവരുടെ ഭരണകൂടം നിലനില്‍ക്കാനല്ല.
ആ രാജ്യങ്ങളെ ഇന്ത്യയില്‍ ചേര്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്വന്തം ഡെമോഗ്രഫിയെ ഡൈല്യൂട്ട് ചെയ്യുന്ന തരത്തില്‍ ആ ജനതകള്‍ ഇന്ത്യന്‍ ജനതയെയും ഇന്ത്യയുടെ ജനാധിപത്യത്തെയും വോട്ടിങ്ങിനെയും സ്വാധീനിക്കാന്‍ പാടുള്ളതല്ല. അതിനാല്‍, അവയെ നേരിട്ട് ഇന്ത്യയുടെ ഭാഗം ആക്കുന്നതിന് പകരം, ഇന്ത്യയുടെ ഉപരാഷ്ട്രങ്ങള് എന്ന പദവി ആ രാജ്യങ്ങള്‍ക്ക് നല്‍കുന്നതാണ് ഉചിതം.
ഇന്ത്യ അയയ്ക്കുന്ന പ്രത്യേക ഗവര്‍ണര്‍മാര്‍ ആ രാജ്യങ്ങളില്‍ ഭരണം നടത്തട്ടെ. അവര്‍ക്ക് ഇന്ത്യന്‍ പാര്ലമെന്റില്ലേയ്ക്ക് വോട്ടവകാശം ഇല്ലാത്ത പ്രതിനിധികളെ അയയ്ക്കാനുമാകണം. ഇതിനെല്ലാം ഉള്ള നിയമനിര്‍മ്മാണം ഭരണഘടനാഭേദഗതി വഴി നടത്തുന്നതിനെപ്പറ്റി ഇന്ത്യ ചിന്തിക്കേണ്ടതുണ്ട്.സാമ്പത്തിക ശക്തിയായി ഉയരുന്ന ഇന്ത്യയ്ക്ക് സാമ്രാജ്യത്വലക്ഷ്യങ്ങള്‍ ഇല്ലാതിരിയ്ക്കേണ്ട കാര്യമില്ല.ശക്തി ഉള്ളപ്പോള്‍. ശത്രുവിനെ ഇല്ലാതാക്കുക, സ്വയം വലുതാകുക. അല്ലെങ്കില്‍ നാളെ ശക്തി ആര്‍ജ്ജിച്ചാല്‍ ശത്രു നമ്മള് ചെയ്യുന്ന.ഉപകാരങ്ങള്‍ മറന്ന് നമ്മളെ ഇല്ലാതാക്കാന്‍ നോക്കും.