Saturday 20 October 2018ഇന്ദിര പ്രിയദര്‍ശിനി~ സഹസ്രാബ്ദത്തിന്‍റെ വനിത

By SUBHALEKSHMI B R.01 Nov, 2017

imran-azhar

ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി~ ഇന്ത്യയുടെ ഏക വനിതാപ്രധാനമന്ത്രി, ഇന്ത്യയുടെ ഉരുക്കുവനിത... സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി...വിശേഷണങ്ങളേറെയാണ്. ചിന്തിച്ചുറച്ചതില്‍ നിന്ന് പിന്മാറാത്ത പോരാളിയുടെ മനസ്സ് അവസാനം വരെയും കാത്തുസൂക്ഷ ിച്ച ഇന്ദിര ഗാന്ധിയുടെ കിരീടത്തിലെ ഏറ്റവും ഒടുവിലത്തെ പൊന്‍തൂവലാണ് സഹസ്രാബ്ദത്തിന്‍റെ വനിതയെന്ന വിശേഷണം.

 

 

1916 നവംബര്‍ 19ന് അലഹാബാദിലെ കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും കമല നെഹ്റുവിന്‍റെയും മകളായാണ് ഇന്ദിര നെഹ്റു ജനിച്ചത്. സ്വാതന്ത്യ്രസമരത്തിന്‍റെ മുന്‍നിരപ്പോരാളിയായ പിതാവിനെ ഇന്ദിരയ്ക്ക് കാണാന്‍പോലും കിട്ടിയിര ുന്നില്ല. മാതാവാകട്ടെ രോഗശയ്യയിലും. ആനന്ദഭവന്‍ എന്ന വലിയ വീട്ടില്‍ ഒറ്റപ്പെട്ട ബാല്യം. ആശ്വാസമായി പിതാവിന്‍റെ കത്തുകള്‍. പ ിതാവിന്‍റെ വാക്കുകള്‍ എപ്പോഴും ഹൃദയത്തില്‍ സൂക്ഷിച്ച ഇന്ദിര പഠനവും വായനയും മുടക്കിയില്ല. ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെ ക ുറിച്ച് ബാല്യത്തിലേ ഇന്ദിര ബോധവതിയായിരുന്നു.

 

 

 

ഡല്‍ഹിയിലെ മോഡേണ്‍ സ്ക്കൂള്‍, അലഹബാദിലെ സെന്‍റ് സെസില, സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്ക്കൂളുകള്‍, ജനീവ ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍, പീപ്പിള്‍സ് ഓണ്‍ സ്ക്കൂള്‍ പൂനെ, വിശ്വഭാരതി സര്‍വ്വകലാശാല,ഓക്സ്ഫഡ് സര്‍വ്വകലാശാല എന്നിവിടങ്ങള
ിലായി പഠനം. ശാന്തിനികേതനില്‍ വച്ച് ഇന്ദിരയെ കണ്ട മഹാകവി രവീന്ദ്രനാഥ് ടാഗോറാണ് പ്രിയദര്‍ശിനി എന്നു വിളിച്ചത്. അങ്ങനെ ഇന്ദ ിര നെഹ്റു ഇന്ദിര പ്രിയദര്‍ശിനി നെഹ്റുവായി. പില്‍ക്കാലത്ത് ഇന്ദിര പ്രിയദര്‍ശിനി ഗാന്ധിയായി.

 

1942~ല്‍ഫിറോസ് ജഹാംഗിര്‍ ഗാന്ധിയുമായി വിവാഹം. ബന്ധത്തില്‍ രണ്ടു മക്കള്‍ രാജീവ്, സഞ്ജയ്.പിതാവ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ സഹായിയായി. പിന്നീട് ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍
വാര്‍ത്താവിനിമയപ്രക്ഷേപണവകുപ്പ് മന്ത്രിയായി. 1966~ല്‍ ശാസ്ത്രിജിയുടെ മരണാനന്തരം ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയും പ്രഥമവനിതാ പ്രധാനമന്ത്രിയുമായി. 1966 മുതല്‍ 1971 വരെ ഇന്ദിരയിലെ പ്രബലയായ രാഷ്ട്രീയനേതാവിന്‍റെയും ഭരണാധികാരിയുടെയും
ഉയര്‍ച്ചയ്ക്ക് ലോകം സാക്ഷിയായി. ഇന്ത്യയുടെ ഉരുക്കുവനിതയായി അവര്‍ ഉയര്‍ന്നു. കോണ്‍ഗ്രസിലെ അനിഷേധ്യസ്വരമായി. അട ിയന്തരാവസ്ഥാപ്രഖ്യാപനം, പാകിസ്ഥാനുമായുളള യുദ്ധം, പൂര്‍വ്വപാകിസ്ഥാന്‍റെ (ബംഗ്ളാദേശ്) സ്വാതന്ത്യപോരാട്ടങ്ങള്‍ക്ക് ഉറച്ച പിന്തുണ ത ുടങ്ങിയവ ഇന്ദിരയിലെ വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നവയായിരുന്നു.

 

 

അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടര്‍ന്നുളള സംഭവങ്ങളും പില്‍ക്കാലത്ത് തിരിച്ചടിയായി. തുടര്‍ന്ന് അറസ്റ്റ്, വിചാരണ. 1980~ല്‍ വീണ്ടും ജനം ഇന്ദിരയ്ക്ക് അധികാരദണ്ഡ് കൈമാറി. സിഖ് കലാപം അമര്‍ച്ച ചെയ്യുന്നതിനായി നടത്തിയ ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍ വീണ്ടും ഇന്ദിരയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. 1984 ഒക്ടോബര്‍ 30ന് ഒഡീഷയിലെ പരേഡ് ഗ്രൌണ്ടില്‍ അവസാനപ്രസംഗം. ഒക്ടോബര്‍ 31ന് സ്വന്തം അംഗരക്ഷകരായ സത്വന്ത് സിംഗ്, ബിയന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് ജീവന്‍വെടിഞ്ഞു. ശക്തിസ്ഥലില്‍ അന്ത്യവിശ്രമം.

 

ഇന്ദിരാഗാന്ധിയുടെ 33~ാം ചരമവാര്‍ഷികമാണ് കടന്നുപോയത്. നവംബര്‍ 19ന് അവരുടെ 100~ാം ജന്മദിനമാണ്.