Thursday 21 June 2018

കടത്തനാട്ട് മാക്കം മുതൽ ദേവസേന വരെ

By ലക്ഷ്മി.25 May, 2017

imran-azhar
 
 
സ്ത്രീ അപലയാണ്, ശക്തിയാണ്,അഗ്നിയാണ്, എന്നൊക്കെയുള്ള പല വിശേഷണങ്ങളും വാദമുഖങ്ങളും പലപ്പോഴും നാം കേൾക്കാറുണ്ട് ഇല്ലേൽ പലപ്പോഴായി നാം തന്നെ പറയാറുമുണ്ട്... ഇന്നത്തെ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഓരോ അതിക്രമങ്ങളും വിരൽ ചൂണ്ടുന്നതും ഇതിലേക്ക് തന്നെയാണ് ... ഒരു സ്ത്രീ എന്താകണം എങ്ങനെയാകണം എന്നൊക്കെ പലരിൽ നിന്നും ഉൾകൊണ്ടാകും നാം ജീവിതത്തിൽ മുന്നോട്ടു പോകുന്നത്.... നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്ന പല ജീവിതങ്ങളിൽ നിന്നും നമ്മൾ പ്രചോദനം ഉൾകൊള്ളാറുണ്ട്... പെണ്ണിനെ ഇല്ലാതാകാൻ നോക്കിയ ആണിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത ടെസ്സയെ ആരും മറക്കില്ലായെന്നും അവൾ ചെയ്തതാണ് ശരിയെന്നും സമൂഹം അംഗീകരിച്ചു എന്നതിന് തെളിവാണ് പേട്ടയിലെ സംഭവത്തിൽ ആ പെൺകുട്ടി ചെയ്തതാണ് ശരിയെന്ന സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രതികരണങ്ങൾ .....
 
 
പറഞ്ഞു വരുന്നത് മറ്റൊന്നും അല്ല...ടെസ്സ മാത്രമല്ല , നമ്മൾക്കു ഒരിക്കലും മറക്കാനാകാത്ത അനേകം സ്ത്രീ കഥാപാത്രങ്ങങ്ങളുണ്ട്... അവയെ അഭിനയമികവുകൊണ്ടു അനശ്വരമാക്കിയ അഭിനേത്രികളും....
 
ഷീല : ഒരേ സമയം കാമുകിയായും അനീതിക്കെതിരെ വാളോങ്ങുന്ന ഇളമുറ തമ്പുരാട്ടിയായും മലയാളി മനസുകളിൽ ഇടം നേടിയ താരം.. പ്രേം നസീർ-ഷീല ജോഡി അരങ്ങു വാണിരുന്ന മലയാള സിനിമ ലോകത്തു തന്റേതായ അഭിനയമികവുകൊണ്ടു ശ്രദ്ധയാർചിച്ച കഥാപാത്രങ്ങളും ഷീലയുടെ പേരിലുണ്ട്.... കടത്തനാട്ട് മാക്കം, കുട്ടിക്കുപ്പായം, ചെമ്മീൻ, കള്ളിച്ചെല്ലമ്മ, കലിക, അകലെ, മനസ്സിനക്കരെ, ബാല്യകാലസഖി എന്നിങ്ങനെ ഒരുപിടി ശക്തവും വ്യത്യസ്തവുമായ കേന്ദ്ര സ്ത്രീ കഥാപാത്രങ്ങളെ മലയാളസിനിമക്കായി അവർ സംഭാവന ചെയ്തു... അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ തെളിയിച്ചു ....
 
 
ശാരദ : മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് തുലാഭാരത്തിലെ ശാരദയുടെ വിജയ... ആ വർഷത്തെ മികച്ച ദേശീയ നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി...ഒത്തിരി ഹൃദ്യമായ വേഷങ്ങളിലൂടെ മലയാള പ്രേക്ഷകർക്കു പ്രിയങ്കരിയായ സരസ്വതി ദേവി എന്ന ശാരദ ഒരു ഇടവേളയ്ക്കു ശേഷം ഗ്രേസി എന്ന ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ മലയാളസിനിമയിൽ തൻറെ തിരിച്ചുവരവറിയിച്ചു.. (ഇതിനിടയിൽ മഴത്തുള്ളികിലുക്കം, രാപ്പകൽ എന്നീ മലയാള ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു..) ..'ഒരു മിന്നാമിന്നിൻറെ നുറുങ്ങു വെട്ട ' ത്തിലെ സരസ്വതി ടീച്ചറുടെ നിഷ്കളങ്കമായ ചിരി ഇന്നും മലയാളികൾ ഓർക്കുന്നുണ്ടാകും...
 
 
ശ്രീവിദ്യ: മലയാള സിനിമ പ്രേഷകരുടെ മനസിലെ മായാത്ത ഓർമയാണ് ശ്രീവിദ്യ... 'ദൈവത്തിന്റെ വികൃതികൾ' എന്നചിത്രത്തിലെ മാഗ്ഗി എന്ന കഥാപാത്രം അവരുടെ അഭിനയജീവിതത്തിലെ ഒരു മുതൽക്കൂട്ടാണ്.... ദേവി സങ്കല്പങ്ങൾക്കുരൂപം നൽകുന്നത് മുതൽ കാമുകിയായും അമ്മയായും എല്ലാം അവർ തിളങ്ങി... പവിത്രത്തിലെ ദേവകിയമ്മയെമലയാളികൾ മറക്കാൻ ഇടയില്ല... മരണം അവരെ കീഴടക്കും മുൻപേ അവരുടെ അഭിനയം സിനിമാലോകത്തെകീഴടക്കിയിരുന്നു....
 
 
മാധവി: സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം കാണികൾ സങ്കടപ്പെടുന്നതും സന്തോഷിക്കുന്നതും ഒക്കെ സഹജമാണ്... പക്ഷെ ഒരു സിനിമ കണ്ടു ഇത്രയേറെ കണ്ണുനീർ ഒഴുക്കിയിട്ടുണ്ടാവില്ല ആരും എന്ന് പറയാൻ ആകാശദൂത് കഴിഞ്ഞേമറ്റൊരു ഓപ്ഷൻ മലയാളിക്കുള്ളു. ആകാശദൂതിലെ ആനിയായി ഏവരേയും കരയിച്ച അതെ നടി തന്നെയാണ് വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയായി വാളോങ്ങിയതും.... ശക്തവും വൈകാരികത നിറഞ്ഞതുമായ അഭിനയമുഹൂർത്തങ്ങൾ കൈകാര്യം ചെയ്യാൻ അവർക്കു സാധിച്ചു എന്നതിനുതെളിവാണ് ആകാശദൂതിലെ ആനിയും ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയും...
 
ശോഭന : മലയാളസിനിമയുടെ പ്രിയസംവിധായകൻ ബാലചന്ദ്രമേനോൻ സമ്മാനിച്ച മണിച്ചിത്രത്താഴാണ് ശോഭന.. നാഗവല്ലി എന്ന കഥാപാത്രവും മണിച്ചിത്രത്താഴ് എന്ന സിനിമയും എത്രയൊക്കെ ഭാഷകളിലേക്ക് മാറ്റപ്പെട്ടാലും താഴ് ഇന്നും മലയാള സിനിമയ്ക്കു മാത്രം സ്വന്തം... ശോഭന നിറഞ്ഞാടിയ നാഗവല്ലി മലയാള സിനിമയിലെ മറ്റൊരു ശ്രദ്ധേയമായ സ്ത്രീകഥാപാത്രം ആണ്... അഗ്നിസാക്ഷി,മകൾക്ക്‌, തിര എന്നീ ചിത്രകളിൽ ശോഭന എന്ന അഭിനേത്രിയിൽ നിന്ന് ഇനിയും വിസ്മയങ്ങൾ പ്രതീക്ഷിക്കാം എന്നൊരു തെളിവുകൂടി ആണ്..
 
 
വാണി വിശ്വനാഥ്: മലയാള സിനിമയുടെ 'ആക്ഷൻ ക്വീൻ'... ഇനി അതല്ല ഒരിത്തിരി പ്രേമവും വിരഹവും വേണേൽഅതിനും റെഡി.... സൂസന്ന, ഡാനി, എന്റെ ഹൃദയത്തിൻറെ ഉടമ എന്നീ ചിത്രങ്ങളിലെ അഭിനയം മലയാള സിനിമയിൽ വാണിക്കു മറ്റൊരു പരിവേഷം നേടിക്കൊടുത്തു....
 
 
മഞ്ജുവാര്യർ: മലയാളത്തിൻറെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ... ആറാംതമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, കണ്ണെഴുതി പൊട്ടുംതൊട്ടിലെ ഭദ്ര, ഒടുവിൽ തന്റെ രണ്ടാം വരവറിയിച്ച ഹൗ ഓൾഡ് ആർ യു ലെ നിരൂപമ രാജീവ് അങ്ങനെ നീണ്ടുപോകുന്നു മഞ്ജുവിന്റെ കഥാപാത്രങ്ങൾ.... തനിക്കു സമൂഹത്തോട് പറയാൻ ഉള്ളത് തൻറെ സിനിമകിലൂടെ മാത്രമല്ല താരം ചെയുന്നത് ;സാമൂഹിക വിഷയങ്ങളിലും മഞ്ജുവിനു മഞ്ജുവിന്റേതായ അഭിപ്രായങ്ങളുണ്ട്.. അവ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യും .... ഒടുവിലിതാ മലയാളികളുടെ സ്വന്തം ആമിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് താരം.... കാത്തിരിക്കാം...
 
 
മീരാ ജാസ്മിൻ: മഞ്ജു ഉപേക്ഷിച്ചു പോയ സിംഹാസനത്തിലേക്കു അവരോധിക്കപ്പെട്ട അഭിനേത്രി എന്ന് മീരയെ വിശേഷിപ്പിക്കാം... സൂത്രധാരനിലൂടെ മലയാളസിനിമക്കു ലഭിച്ച ഭാഗ്യ നായിക... കസ്തൂരിമാൻ,പാഠം ഒന്ന് ഒരു വിലാപം, ഒരേ കടൽ, കൽക്കട്ട ന്യൂസ്, രാത്രിമഴ ഇവയെല്ലാം മീരാ ജാസ്മിൻ എന്ന അഭിനേത്രിയുടെ മലയാള സിനിമയിലേക്കുള്ള സംഭാവനകൾ ആണ്...
 
 
റിമ കല്ലിങ്കൽ: സമകാലിക പ്രസക്തിയുള്ള കഥാപാത്രം - ടെസ്സ ; നോട്ടത്തിലും ഭാവത്തിലുമൊക്കെ റിമ ഒരു സ്ട്രോങ്ങ് ലേഡി തന്നെയാണ്... സ്ട്രോങ്ങ് ലേഡി എന്നതിനർത്ഥം അവൾ കരയില്ല എന്നല്ല; കരഞ്ഞു തീരുമ്പോൾ അവൾ ശക്തയായിരിക്കും,വീണ്ടും അതിനെ ഓർത്തു കരഞ്ഞു തീർക്കാൻ അവളെ കിട്ടില്ല... അതാണ് ടെസ്സ...
 
നയൻതാര: ഡയാന മറിയം കുരിയൻ എന്ന തിരുവല്ലകാരി ; തുടക്കത്തിൽ ഗ്ലാമർ വേഷങ്ങളിൽ കുടുങ്ങിപ്പോയ നായിക ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംനേടി... പുതിയ നിയമത്തിലെ വാസുകി എന്ന ഒരൊറ്റ കഥാപാത്രം മതി ഗ്ലാമർ മാത്രമല്ല അഭിനയവും തനിക്കു വഴങ്ങും എന്ന് തെളിയിക്കാൻ.... വാസുകി എന്ന പേരുപോലെ തന്നെ ശക്തമായ അഭിനയവും... അഭിനയത്തിലെ ഈ ചുവടുമാട്ടമാകാം അവർക്കു ആരാധകർക്കിടയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നേടികൊടുത്തതു്... താരത്തിന്റെ ഡേറ്റിനായി കാത്തിരിക്കുന്ന മുൻനിര നായകന്മാരും ഉണ്ടത്രേ !!!
 
 
പാർവതി: മലയാള സിനിമയിലെ മറ്റൊരു ടെസ്സ(ചാർളി ); യുവതാരനിരയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ചുരുങ്ങിയ കാലംകൊണ്ട് പാർവതിക്ക് കഴിഞ്ഞു... മൊയിതീൻറെ കാഞ്ചനയെ വെള്ളിത്തിരയിൽ അനശ്വരമാക്കി മലയാള സിനിമാപ്രേമികളുടെ മനസിലേക്കു ചേക്കേറി... ഇറാഖിലെ യുദ്ധക്കെടുതിയിൽ നിന്നും ഇന്ത്യലേക്കു പലായനം ചെയുന്ന നഴ്‌സുമാരുടെ സംഭവകഥ പറഞ്ഞ ടേക്ക് ഓഫിലെ സമീറയും ഏറെ പ്രശംസ നേടിക്കൊടുത്തു....
 
 
പേര് എടുത്തു പറയുകയോ പ്രതേകിച്ചു വിവരിക്കുകയോ ചെയ്യാത്ത കുറെ നടികളും അവർ അനശ്വരമാക്കിയ അല്ലേൽ ഇത് ഇവർക്കു മാത്രേ ചെയ്യാൻ കഴിയുള്ളു എന്ന കഥാപാത്രങ്ങളും ഉണ്ട് ഉർവശി(തലയണമന്ത്രം), രേവതി(കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ദേവാസുരം ),മോഹിനി (പരിണയം), മോനിഷ (നഖക്ഷതങ്ങൾ), ഗീത(പഞ്ചാഗ്നി), നസ്രിയ(ഓം ശാന്തി ഓശാന), ശ്വേത(കളിമണ്ണ്), നന്ദിത ദാസ്(കണ്ണകി) അങ്ങനെ നീളുന്നു .....
 
 
മറ്റു ഭാഷകളിലേക്ക് പോകുമ്പോൾ കമലിന്റെ ആമിയായി എത്തുമെന്നു നമ്മൾ ഏറെ പ്രതീക്ഷിച്ച വിദ്യാബാലൻ തന്നെ ആണ് മുൻപന്തിയിലിപ്പോൾ... വിദ്യയുടെ കൈയിൽ ഏതു കഥാപാത്രവും ഭദ്രം...കങ്കണയും ഒട്ടും പുറകിൽ അല്ല.. താരത്തിന്റേതായ ഫാഷൻ, ക്വീൻ, എന്നീ ചിത്രകളിലൂടെ ബോളിവുഡിൻറെ താരറാണിയായി വാഴിക്കപ്പെട്ടു.... ഐഷ്വര്യ റായ് ബച്ചൻ, രാധിക ആപ്‌തെ, കൊങ്കണ സെൻ, ദീപിക, പ്രിയങ്ക, കൽക്കി,സോനം കപൂർ ഇവരൊക്കെ ഗ്ലാമർ മാത്രമല്ല അഭിനയവും ഞങ്ങൾക്ക് വഴങ്ങുമെന്നു തെളിയിച്ചു കഴിഞ്ഞവരാണ്....
 
 
പക്ഷെ ഇപ്പോൾ ഇവർ ആരും അല്ല ട്രെൻഡിങ് .... ശിവഗാമിദേവിയും ദേവസേനയുമാണ്.... സ്ത്രീയുടെ എല്ലാ ഭാവങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണ് ദേവസേന... അനുഷ്ക എന്ന നടിയിൽ അത് ഭദ്രം.... ഗ്ലാമർ വേഷങ്ങളൊടൊപ്പം ശക്തമായ സ്ത്രീകേന്ദ്രീകൃത സിനിമകളും അനുഷ്‌ക്കയ്ക്ക് വഴങ്ങും എന്നതിന് തെളിവാണ് ബാഹുബലി, രുദ്രമാദേവി, അരുന്ധതി, സൈസ് സീറോ എന്നീ ചിത്രങ്ങൾ .... ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനു തുല്യ പ്രാധാന്യമുള്ള വേഷം... അത് ജനം സ്വീകരിച്ചു എന്നതാണ് അനുഷ്‍കയ്ക്കു സോഷ്യൽ മീഡിയകളിൽ ലഭിക്കുന്ന അഭിനന്ദങ്ങൾ... ശിവഗാമി ദേവിയായി വന്ന രമ്യ കൃഷ്‌ണനും അഭിനയ കാര്യത്തിൽ വിട്ടു വീഴ്ചക്ക് തയ്യാറല്ല.. അവരുടെ ഒരു നോട്ടം പോലും അത്രക്കു ശക്തവും പ്രേക്ഷകരുമായി സംവദിക്കുന്നതുമാണ്... പടയപ്പയിലെ തലൈവർക്കു നേരെ ഡയലോഗുകൾ പാറിക്കുന്ന വെല്ലുവിളിക്കുന്ന നീലാംബരി ഉണ്ട് ശിവഗാമി ദേവിക്കു കൂട്ടിനു .... എങ്കിലും ബാഹുബലിയിലെ ശിവഗാമി തന്നെയാണ് ഒരു ഇഞ്ചു മുകളിൽ...............
 
 
നമ്മുടെ നടിമാർ അഭിനയത്തിൻറെ കാര്യത്തിൽ മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണു... അതിൽ നമുക്ക് അഭിമാനിക്കാം...