Tuesday 19 March 2024




നിര്‍ഭാഗ്യകരമെന്ന് ഡോ. ശ്രീജിത്ത്

By SUBHALEKSHMI B R.13 Apr, 2018

imran-azhar

ഡോ. മേരി റെജിയെ ചികിത്സിച്ച ആര്‍.സി.സിയിലെ ഡോക്ടര്‍ ശ്രീജിത്ത് പറയുന്നത് ഡോ.റെജി ജേക്കബിന്‍റെ കുറിപ്പ് തികച്ചും നിര്‍ഭാഗ്യകരമാണെന്നാണ്. ഡോ.ശ്രീജിത്തിന്‍റെ വാക്കുകള്‍: "അത്യന്തം വേദനാജനകമായ ഒരു പോസ്റ്റ് കാണാന്‍ ഇടയായി. ആര്‍.സി.സിയെ സംബന്ധിക്കുന്നതായിരുന്നു അത് അതും ഒരു ഡോക്ടര്‍ തന്നെ പോസ്റ്റ് ചെയ്യുന്പോള്‍. പെട്ടെന്നു തന്നെ കേള്‍ക്കുന്നവര്‍ വിശ്വസിച്ചു പോകും. ഭാര്യ നഷ്ടപെട്ട വേദന ആ വാക്കുകളില്‍ വ്യക്തമാണ്.പക്ഷെ പല സത്യങ്ങളും വെളിപ്പെടുത്താതെ കുറച്ചു കാര്യങ്ങള്‍ പെരുപ്പിച്ചു പറഞ്ഞു എല്ളാ കേുഴപ്പവും ചികിത്സിച്ച ഡോക്ടറുടെ തലയില്‍ കെട്ടിവെക്കുന്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ള . ഡോക്ടറുടെ ഭാര്യക്ക് കാന്‍സര്‍ വന്നപ്പോള്‍ 2015 യില്‍ വെല്ളൂര്‍ കൊണ്ടുപോവുകയും ആദ്യത്തെ കീമോവിനു ഭയങ്കരമായ റിയാക്ഷന്‍ ഉണ്ടായി എന്നു പറഞ്ഞു തുടര്‍ ചികിത്സയ്ക്കായി ആര്‍.സി.സി യില്‍ വരികയും ചികിത്സാ വിജയകരമായി പൂര്‍ത്തിയാക്കി പെറ്റ് സ്കാന്‍ ചെയ്തു ഉറപ്പു വരുത്തുകയും ചെയ്തു .അതിനുശേഷം രണ്ടു വര്‍ഷം സുഖമായിട്ടിരുന്നു. 2017 യില്‍ സ്പ്ളീനില്‍ വീണ്ടും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും കീമോ ആരംഭിക്കേണ്ടതായി വന്നു. കാന്‍സര്‍ തിരിച്ചു വന്നാല്‍ പൂര്‍ണ്ണമായി സുഖപ്പെടുത്തുവാനുള്ള സാധ്യത കേവലം ഇരുപത് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് അദ്ദേഹത്തിനും കുടുംബത്തിനും നന്നായി അറിമായിരുന്നു .മുന്ന് കീമോ പി.ഐ.സി.സി ലൈനില്‍ കൂടെ തന്നെയാണ് നല്‍കിയതും .മൂന്നാമത്തെ കീമോ വിനുശേഷം ബ്ളഡ് കൌണ്ട് വളരെ കുറഞ്ഞു 100~ല്‍ എത്തുകയും പി.ഐ.സി.സി ലൈനില്‍ കൂടെ അണുബാധ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് പിക്ക് ലൈന്‍ നീക്കം ചെയ്യേണ്ടതായി വന്നു.തുടര്‍ന്ന് ലൈനിനു ആവശ്യം വന്നപ്പോള്‍ കാലിലെ ഫിമോറല്‍ ലൈന്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും വെയിനില്‍ രക്തം കട്ടപിടിച്ചതായി കണ്ടു. അതിനാല്‍ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള ഇഞ്ചക്ഷന്‍ സ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നു. പിറ്റേന്ന് സെന്‍ട്രല്‍ ലൈന്‍ ഇടാതിരുക്കുവാനുള്ള കാരണവും അതു തന്നെ. ഡോക്ടര്‍ ആയതു കൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങളും ചികിത്സയില്‍ സ്വീകരിച്ചിരുന്നു.നിര്‍ഭാഗ്യവശാല്‍ അണുബാധ കൂടുകയും രോഗിയുടെ നില വഷളാവുകയും ചെയ്തു.കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ചില കാര്യങ്ങള്‍ മാത്രം എടുത്തു പെരുപ്പിച്ചു കാണിച്ചു ആര്‍.സി.സിയെ മൊത്തം കരിവാരിത്തേക്കുന്നതു ന
ിര്‍ഭാഗ്യകരമാണ്.''