Monday 22 July 2019
അകക്കണ്ണിന്റെ വെളിച്ചവുമായി ജ്യോതിർമയ

By Online Desk.19 Nov, 2018

imran-azhar


ഇരുട്ടിലായ കണ്ണുകളുമായി ജനിച്ച ടിഫണിയുടെ മുൻപോട്ടുള്ള  പ്രയാണം നന്മയുടെ വെളിച്ചത്തിലാണ്. ആ വെളിച്ചത്തിന്റെ പശ്ചാത്തലമാണ് മികച്ച റോള്‍ മോഡലിനുള്ള ദേശീയ അവാര്‍ഡിന് ഈ ഉത്തരേന്ത്യക്കാരിയെ അര്‍ഹയാക്കിയതും. അമ്പലമുക്കിലെ ആരും ശ്രദ്ധിക്കാത്ത പഴയ വാടക കെട്ടടത്തിൽ  പ്രവര്‍ത്തിക്കുന്ന ജ്യോതിര്‍മയ എന്ന  സ്ഥാപനത്തിലൂടെ ടിഫണിയും കൂട്ടരും  ലോകത്തോട് പറയുതും കണ്ണുകളുടെ ഇരുട്ടിനേക്കാൾ  ഗുരുതരം മനസ്സിന്റെ  ഇരുട്ടാണെന്നാണ് .


സമൂഹത്തിലെ നാനാതുറകളിലും അന്ധര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. സ്‌കൂളിലും റോഡിലും ബസിലും ഓഫീസുകളിലും അങ്ങനെയെല്ലായിടത്തും. അന്ധരുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്യിച്ചു കൊണ്ടുള്ള നായകന്റെയും നായികയുടെയും വരവ് അടുത്ത കാലങ്ങളില്‍ വരെ മസാല ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു . സഹതാപമാണ് പലപ്പോഴും ഇതിന്റെ കാരണം. ഇതൊഴിവാക്കുകയെ ലക്ഷ്യത്തോടെയാണ് ഇരുട്ടിനെ  അകറ്റുക എന്നർത്ഥമാകുന്ന  'ജ്യോതിര്‍മയ' എന്ന  സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.


പുറത്ത് പോയി പഠിക്കാന്‍ കഴിയാത്ത അന്ധരെ വീടുകളില്‍ പോയി ക്ലാസുകളെടുത്തു കൊണ്ടായിരുന്നു  ജ്യോതിര്‍മയയുടെ ആദ്യകാല പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട്  ടിഫണി, അരുണി, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 2015 ഏപ്രില്‍ 12  നാണ് ജ്യോതിര്‍മയ എന്ന സ്ഥാപനം സ്വന്തമായി പ്രവര്‍ത്തനമാരംഭിക്കുന്നത് . അന്ധരോട് സമൂഹത്തിനുള്ള സഹതാപം മാറ്റിയെടുക്കാന്‍ അന്ധരെ സ്വയം പര്യാപ്തമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ജ്യോതിര്‍മയയുടെ പ്രവര്‍ത്തനമെന്ന്   ടിഫണി വിശദീകരിക്കുന്നു . സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയും  എന്തും അന്ധര്‍ക്കും സാധിക്കും സ്‌കൈ ഡൈവിങ്ങും അഡ്വഞ്ചര്‍ സ്‌പോര്‍ട്സും ചെയ്യുന്നതാനാണ് അതിനുദാഹരണമെന്ന് പറയുമ്പോള്‍ ടിഫണിയുടെ മുഖത്ത് അത്മവിശ്വാസം ജ്വലിക്കുന്നു. ഇത്തവണത്തെ ഹെല്ലന്‍ കെല്ലര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ടിഫണി.


അന്ധരെ കമ്പ്യൂട്ടർ പഠിപ്പിക്കുകയെതാണ് ജ്യോതിര്‍മയയുടെ പ്രധാന പ്രവര്‍ത്തനം. ഒരു മാസത്തെ കോഴ്‌സാണ് ഇവിടെ ആവിഷ്‌കരിച്ചിട്ടുള്ളത്. പലരും പഠിച്ചെടുക്കാന്‍ സമയമെടുക്കുതിനാല്‍ മിക്ക ബാച്ചുകളിലും കൂടുതല്‍ സമയം ക്ലാസിന്റെ കാലാവധി നീണ്ടുപോകുമെന്ന്  ജ്യോതിര്‍മയയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന അരുണി പറയുന്നു. സ്ഥാപനം ആരംഭിച്ചതിന് ശേഷമുള്ള 13-ാമതെ ബാച്ചാണ് ഇപ്പോഴുള്ളത്. ഒരു ബാച്ചില്‍ 7 പേരെ മാത്രമേ എടുക്കാറുള്ളു. മൂന്ന്  പേരാണ് പ്രധാനമായും സ്ഥാപനത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുത്. സ്ഥാപനത്തിന്റെ പ്രധാന അമരക്കാരനായ അനീഷ് ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോയിരിക്കുകയാണ്. ഇപ്പോള്‍ അരുണിയും ടിഫണിയുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുത്. വിദേശത്ത് നിന്നും  ധാരാളം പേരാണ് ഇവിടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി വോളന്റിയര്‍ പ്രവര്‍ത്തനത്തിന് എത്തുന്നത്. എന്‍.ജി.ഒ യില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ  പ്രവര്‍ത്തനം പൂര്‍ണ്ണമായും സുമനസ്സുകളുടെ സഹായ ഹസ്തങ്ങളുടെ പിന്‍ബലത്തിലാണ്. ഇവിടെ വിദ്യാര്‍ത്ഥികളായി എത്തുന്നവരുടെ താമസവും ഭക്ഷണവുമുള്‍പ്പെടെ എല്ലാം സൗജന്യമാണ്. പരിമിതികളുടെ ലിസ്റ്റ് നിരത്തി അനങ്ങാതിരിക്കുവര്‍ക്ക് മുന്നില്‍ മികച്ച മാതൃക തീര്‍ക്കുകയാണ് ജ്യോതിര്‍മയ. നഗരത്തില്‍ തന്നെ സ്വസ്ഥമായ ഒരു സ്ഥലത്തേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മാറ്റാനൊരുങ്ങുകയെതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് അരുണി പറയുന്നു .


കമ്പ്യൂട്ടര്‍ ക്ലാസുകള്‍ക്ക് പുറമേ യോഗ, വ്യക്തിത്വ വികസന ക്ലാസുകള്‍, വിമൺ എംപവര്‍മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങി ഒരുപാട് പരിപാടികള്‍ ജ്യോതിര്‍മയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. രാജ്യത്തെയാകെ ഉലച്ച നോട്ട് നിരോധനത്തിനെതിരെ കേസിന് പോയ ചുരുക്കം ചില സംഘടനകളില്‍ ഒന്നാണ് ജ്യോതിര്‍മയ. വിദേശികളായ വോളന്റിയര്‍മാരുടെ സാനിധ്യം കോഴ്‌സിനെത്തുവരുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.


വിശ്രമമില്ലാത്ത സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കാരണമെന്തെന്ന ചോദ്യത്തിന് എന്ന ജീവിതമാണ് എന്റെ പാഠമൊന്നാണ് ടിഫണിയുടെ ഉത്തരം. ജീവിതത്തില്‍ താന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട് എല്ലായിടത്തും പരിഗണന ലഭിക്കും പക്ഷെ അതിന് കാരണം ആളുകളുടെ സഹതാപമാണ്. അന്ധതയൊരു കുറവല്ല. ഞങ്ങളും നിങ്ങളെ പോലെ സമന്മാരാണ്. യാത്രകളാണ് ഇന്നത്തെ എന്റെ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം. ഒരു വ്യക്തിയില്‍ നിന്നും നെഗറ്റീവ് മാത്രം സ്വീകരിക്കാന്‍ എളുപ്പമാണ്. പക്ഷെ പോസിറ്റീവുകള്‍ മാത്രം കണ്ടാല്‍ നമുക്കെന്നും നന്മ പ്രവര്‍ത്തിക്കാന്‍ സാധിക്കും. എങ്ങനെ താന്‍ ഒരു റോള്‍ മോഡലിന്റെ അവാര്‍ഡ് നേട്ടത്തിലേക്കെത്തിയെന്ന് കൂടി പറഞ്ഞ് തീര്‍ക്കുകയായിരുന്നു ടിഫണി.