Tuesday 16 July 2019
അതിര്‍ത്തികാക്കുന്ന ജവാനും ആഹാരം നല്‍കുന്ന കര്‍ഷകനും

By SUBHALEKSHMI B R.08 Jun, 2018

imran-azhar

ഏഴു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ കര്‍ഷകര്‍ ആരംഭിച്ച സമരം ഏഴ് ദിവസം പിന്നിട്ടു. സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ പാലും പച്ചക്കറിയുമുള്‍പ്പെടെ റോഡിലുപേക്ഷിച്ചായിരുന്നു സമരം. എന്നാല്‍, പിന്നീട് ഇവര്‍ സമരമുറ മാറ്റി. ഇതെല്ളാം സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. സഹനത്തിന്‍റെ ദിനങ്ങളിലും അവര്‍ സഹജീവികളെ പരിഗണിക്കുന്നുവെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കര്‍ഷകസമരം രണ്ടുദിനം പിന്നിട്ടതോടെ തന്നെ പരിണിതഫലം ജനം അനുഭവിച്ചു തുടങ്ങി. വിലക്കയറ്റം രൂക്ഷമായി. ഉല്‍പാദന ചെലവിന്‍െറ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചാല്‍ തന്നെ സമരത്തില്‍ നിന്ന് പിന്മാറാമെന്നും അവര്‍ നിലപാടെടുത്തു. എന്നാല്‍, സര്‍ക്കാര്‍ അനങ്ങിയില്ല. ഇതിനിടെ,മന്‍സോറിലെ സമരവേദിയിലേക്ക് രാഹുല്‍ ഗാന്ധിയെത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു രാഹുലിന്‍റെ ലക്ഷ്യമെന്ന് പ്രത്യേകം പറയേണ്ടതില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള രാഷ്ട്രീയ കക്ഷികളുടെ തന്ത്രങ്ങള്‍ കണ്ടുമടുത്തവരാണ് കര്‍ഷകര്‍. വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്ക് തരാറില്ലെന്ന് തിരിച്ചറിഞ്ഞവര്‍. അതുകൊണ്ടുതന്നെ, സമരത്തെ ആര്‍ക്കും പിന്തുണയ്ക്കാം. എന്നാല്‍ സമരം ഹൈജാക്ക് ചെയ്യാന്‍ ഒരു രാഷ്ട്രീയ കക്ഷിയെയും അനുവദിക്കില്ലെന്നും ഇത് അതിജീവനത്തിന്‍റെ സമരമാണെന്നും അവര്‍ നിലപാട് വ്യക്തമാക്കി. കര്‍ഷകര്‍ സമരത്തിന്‍റെ പത്താം ദിനത്തില്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഞായറാഴ്ച ബന്ദ് പ്രഖ്യാപിച്ചതിലൂടെ
സാധാരണക്കാരനോടുളള തങ്ങളുടെ പരിഗണന അവര്‍ ഒന്നുകൂടി തെളിയിച്ചു. അപ്പോഴും കേന്ദ്രം അനങ്ങാപ്പാറ നയം തുടര്‍ന്നു. അപ്പോഴാണ് ചിലര്‍, നിലവില്‍ വിമതര്‍ എന്ന് മുദ്രകുത്തപ്പട്ടവര്‍ രംഗപ്രവേശം ചെയ്തത്. യശ്വന്ത് സിന്‍ഹ, ശത്രൂഘ്നന്‍ സിന്ഹ, പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ മാന്‍സോറില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി ദിനാചാരണത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയതോടെ കേന്ദ്രത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴായിരം കോടി രൂപയുടെ താല്ക്കാലിക ആശ്വാസപദ്ധതി പ്രഖ്യാപിച്ചു. ഇത് കര്‍ഷര്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍ ഞായറാഴ്ചത്തെ ബന്ദില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 

 

ഇന്ത്യന്‍ സന്പദ്വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണെന്ന് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷം പിന്നിടുന്പോഴും കര്‍ഷകന്‍ എന്നും കേവലം വോട്ടുബാങ്ക് മാത്രമാണ്. അവന് ലഭിക്കുന്നത് വലിയ വാഗ്ദാനങ്ങളും നക്കാപ്പിച്ചയും മാത്രം. അതില്‍ ഒരു രാഷ്ട്രീയ കക്ഷിയും ഭിന്നമല്ല. ഇന്ത്യയുടെ കാര്‍ഷിക സംസ്കൃതിയെ പാടേ വിസ്മരിക്കുന്ന നിലപാടുകളാണ് ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഓരോ സര്‍ക്കാരുകളും എടുക്കുന്നത്. കര്‍ഷകനെ പാടേ അവഗണിച്ചുകൊണ്ടുളള ഭരണകൂടങ്ങളുടെ നിലപാട് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്ന സത്യത്തിലേക്ക് അധികാരവര്‍ഗ്ഗത്തിന്‍റെ മിഴിതുറപ്പിക്കുവാനാണ് കര്‍ഷകരുടെ ഉദ്യമം. അതിനാണ്, അവര്‍ സമാധാനത്തിന്‍റെ സമരപാതയിലേക്ക് നീങ്ങിയിരിക്കുന്നത്.

 

ഇന്ത്യന്‍ സന്പദ്വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണെന്ന് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷം പിന്നിടുന്പോഴും കര്‍ഷകന്‍ എന്നും കേവലം വോട്ടുബാങ്ക് മാത്രമാണ്. അവന് ലഭിക്കുന്നത് വലിയ വാഗ്ദാനങ്ങളും നക്കാപ്പിച്ചയും മാത്രം. അതില്‍ ഒരു രാഷ്ട്രീയ കക്ഷിയും ഭിന്നമല്ല. ഇന്ത്യയുടെ കാര്‍ഷിക സംസ്കൃതിയെ പാടേ വിസ്മരിക്കുന്ന നിലപാടുകളാണ് ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി ഓരോ സര്‍ക്കാരുകളും എടുക്കുന്നത്. കര്‍ഷകനെ പാടേ അവഗണിച്ചുകൊണ്ടുളള ഭരണകൂടങ്ങളുടെ നിലപാട് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്ന സത്യത്തിലേക്ക് അധികാരവര്‍ഗ്ഗത്തിന്‍റെ മിഴിതുറപ്പിക്കുവാനാണ് കര്‍ഷകരുടെ ഉദ്യമം. അതിനാണ്, അവര്‍ സമാധാനത്തിന്‍റെ സമരപാതയിലേക്ക് നീങ്ങിയിരിക്കുന്നത്

പ്രതിസന്ധി രൂക്ഷം
രാജ്യത്ത് എഴുപതു ശതമാനത്തിലധികം പേര്‍  നേരിട്ടോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല. എന്നാല്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല. സാന്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതുമുതല്‍ ഈ പ്രതിസന്ധി കര്‍ഷകന് മുന്നില്‍ സജീവമാണ്.  സ്വന്തം ഉത്പന്നങ്ങള്‍ക്കു വില നിശ്ചയിക്കാനുള്ള അവകാശം കര്‍ഷകര്‍ക്കു നഷ്ടപ്പെട്ടു. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ അടിമവേല ചെയ്യുന്നവരെപ്പോലെയായി. പണ്ട് ജന്മിയുടെ ഭൂമിയില്‍ അടിമയെ പോലെ പണിതിരുന്ന കുടിയാന്‍റെ അവസ്ഥയുടെ ആധുനിക പതിപ്പ്. കാര്‍ഷികവിളകള്‍ക്ക് അടിക്കടി വിലയിടിവ്, ഉത്പാദനച്ചെലവ് വര്‍ദ്ധിക്കല്‍,  ജീവിതച്ചെലവ് വര്‍ദ്ധിക്കല്‍ ഇവയാണ് പതിറ്റാണ്ടുകളായിട്ടുളള പ്രതിഭാസം.  2005~ല്‍ ഉണ്ടായിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ഇന്ന് ഉത്പാദനച്ചെലവ്. വളം, വിത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, പണിക്കൂലി എന്നിവ രണ്ടിരട്ടിയായി വര്‍ധിച്ചുവെന്നാണു കണക്ക്. ഈ അവസ്ഥയില്‍ കര്‍ഷകന്‍ അടിപതറുകയാണ്. പലപ്പോഴും അവന്‍ ആത്മഹത്യയിലൂടെ ജീവിതസമരം അവസാനിപ്പിച്ചു. ആത്മഹത്യകള്‍ അധികരിക്കുന്പോള്‍ മാത്രം വാര്‍ത്തയാക്കാനും രാഷ്ട്രീയ എതിരാളിക്കെതിരായ പ്രചരണായുധമാക്കാനും കക്ഷികളെത്തി.

 

 

അതിര്‍ത്തികാക്കുന്ന ജവാനും ആഹാരം നല്‍കുന്ന കര്‍ഷകനും ഒരുപോലെയാണെന്ന് മുദ്രാവാക്യം (ജയ് ജവാന്‍ ജയ് കിസാന്‍) ഉയര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ല. കര്‍ഷകസൌഹൃദപരമായ നയങ്ങള്‍ വേണം... അവ കാര്യക്ഷമമായി നടപ്പിലാക്കാനുളള ആര്‍ജ്ജവം. അല്ലാത്ത പക്ഷം സമരങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിമാറും.   അധികാരവര്‍ഗ്ഗത്തിന് മുന്നില്‍ അത് വലിയ പ്രതിസന്ധികള്‍ തീര്‍ക്കും...രാജ്യത്തിനും.