Wednesday 24 October 2018മോഹിപ്പിച്ച് , പിടികൊടുക്കാതെ ജയയുടെ സന്പത്ത്

By SUBHALEKSHMI B R.05 Dec, 2017

imran-azhar

ദ്രാവിഡരാഷ്ട്രീയത്തില്‍ ജയലളിതയുടെ വിയോഗം ഉയര്‍ത്തിവിട്ട വിവാദങ്ങളേക്കാള്‍ ചര്‍ച്ചയാവുന്നത് അവകാശികളില്ലാത്ത അവരുടെ സന്പത്താണ്. സഹസ്രകോടികളുടെ സന്പത്താണ് ജയയ്ക്കുളളത്. അമ്മ സന്ധ്യയില്‍ നിന്ന് ലഭിച്ച വേദനിലയം ഉള്‍പ്പെടുന്നപോയസ് ഗാര്‍ഡനും കോടനാട് എസ്റ്റേറ്റും തുടങ്ങി ആരെയും മോഹിപ്പിക്കുന്ന സന്പത്തിനുടമയായിരുന്നു പുരട്ച്ചി തലൈവി. അമ്മ വഴികിട്ടിയ സന്പത്തിനു പുറമേ തെന്നിന്ത്യയിലെ താരറാണിയായി വാണ ദശാബ്ദങ്ങളില്‍ സന്പാദിച്ചുകൂട്ടിയവയും, തമിഴകത്തിന്‍റെ പുരട്ച്ചിതലൈവി എന്ന നിലയില്‍ രാഷ്ട്രീയ പ്രവേശത്തിനു ശേഷം സന്പാദിച്ചുകൂട്ടിയവയും ഇതിലുള്‍പ്പെടുന്നു.

 

നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ജയലളിതയുടെ സന്പത്തിനെ മൂന്നായി തരംതിരിക്കാം.

 

1991 മുന്പ് അതായത് മുഖ്യമന്ത്രിയാകുന്നതിന് മുന്പ് സന്പാദിച്ചവ
1991~96 കാലഘട്ടത്തില്‍ ആദ്യമായി തമിഴകത്തിന്‍റെ മുഖ്യമന്ത്രിയായ സമയത്ത് സന്പാദിച്ചവ( ഇവ അനധികൃത സ്വത്ത് സന്പാദനക്കേസിനെ തുടര്‍ന്ന് മരവിപ്പിച്ചു. )
1996 ന് ശേഷം സന്പാദിച്ചവ.

കര്‍ണ്ണാടക കോടതിയുടെ ലോക്കറിലുളള 28 കിലോ സ്വര്‍ണ്ണം, വജ്രാഭരണങ്ങള്‍, തമിഴ്നാട്ടിലും ഹൈദരാബാദിലുമായി വ്യാപിച്ചുകിടക്കുന്ന ഭൂമികള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സന്പാദ്യത്തില്‍ ഉള്‍പ്പെടുന്നു. ഏകദേശ കണക്കുപ്രകാരം തന്നെ ഇത് ആയിരം കോടിരൂപയിലേറെ വിലമതിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

 

അവകാശിയാര്?
പ്രത്യക്ഷത്തില്‍ ഈ സ്വത്തിന് അവകാശികളില്ല. ജയ ക്യത്യമായ ഒരു വില്‍പത്രം തയ്യാറാക്കിയിട്ടില്ലെന്നതും സങ്കീര്‍ണ്ണതയേറ്റുന്നു. ജയയ്ക്ക് മക്കളില്ല. അങ്ങനെയുണ്ടെങ്കില്‍ അവരാണ് ക്ളാസ് വണ്‍ അവകാശികള്‍. പിന്നെയുളളത് ക്ളാസ് 2 അവകാശികളായ സഹോദരപുത്രി ദീപയും സഹോദരന്‍ ദീപക്കുമാണ്. ഇവര്‍ സ്വത്തിന് അവകാശമുന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ പോയസ്ഗാര്‍ഡനും മറ്റും ജയ തങ്ങള്‍ക്ക് കൈമാറിയതായി അവകാശപ്പെട്ട് തോഴി ശശികലയും മന്നാര്‍ഗുഡി മാഫിയയും മറുപക്ഷത്തുണ്ട്.

 

ഇതിനിടെ ജയയുടെ മകനെന്നും മകളെന്നും ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിച്ചു. സ്വത്തിനുമേലാണ് ഇവരുടെയെല്ലാം കണ്ണ്.

 

 

ജയയ്ക്ക് മകനോ? മകളോ?
ജയലളിതയ്ക്ക് ഒരു കുട്ടി ജനിച്ചിരുന്നുവെന്നും അത് തോഴി ശശികല കൈവശം രഹസ്യമായി വളര്‍ത്താനേല്‍പ്പിച്ചുവെന്നുമുളള പ്രചരണങ്ങള്‍ വളരെ നേരത്തേ തന്നെയുണ്ടായിരുന്നു. ജയയ ുടെ മരണത്തോടെ അത് വീണ്ടും സജീവമായി.

 

ജയ ഇടയക്കാലത്ത് ദത്തെടുക്കുകയും പിന്നീട് പുറന്തളളുകയും ചെയ്ത വി.എന്‍.സുധാകരനാണ് ജയയുടെ മകനെന്ന രീതിയിലുളള വ്യാജ പ്രചരണങ്ങളുമുണ്ടായി. ശശികലയുടെ ബന്ധുവായ സുധാകരന്‍റെ വിവാഹത്തിന് ജയ കോടികള്‍ പൊടിച്ചതോടെയാണ് ഈ വാര്‍ത്ത സജീവമായത്. സുധാകരനെ ജയ തളളിയതോടെ ആ പ്രചാരണം അവസാനിച്ചു. എങ്കിലും ജയയുടെ മകനോ മകളോ എവിടെയോ ഉണ്ടെന്നുളള രീതിയില്‍ ഊഹോപോഹങ്ങള്‍ തുടര്‍ന്നു. അതുമുതലാക്കി ജയയുടെ മരണശേഷം നിരവധി പേര്‍
അനന്തരാവകാശിയെന്ന അവകാശവാദവുമായെത്തി. പക്ഷേ, അവയൊക്കെ സ്വത്തില്‍ കണ്ണുവെച്ചും വാര്‍ത്തകളില്‍ നിറയാനുമുളള ശ്രമങ്ങളായി അവസാനിച്ചു.

 

സംഗതി എളുപ്പമല്ല
അവകാശികളില്ലാത്ത ഇത്രയധികം സന്പത്ത് കൈകാര്യം ചെയ്യുക എന്നത് എളുപ്പമുളള കാര്യമല്ലെന്ന് ജയയുടെ വിശ്വസ്തഅഭിഭാഷകരിലൊരാളായ എസ് ജയകുമാര്‍ പറയുന്നു.
ജയകുമാറും അദ്ദേഹത്തിന്‍റെ സീനിയര്‍ എന്‍ ജ്യോതിയുമായിരുന്നു ജയലളിതയുടെ വിശ്വസ്ത അഭിഭാഷകര്‍.

 

ജയ ഓര്‍മ്മയായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്പോള്‍ സന്പത്ത് നോക്കി നടത്താന്‍ അഡ്മിനട്രേറ്ററെ നിയമിക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍.

ജയയുടെ സന്പത്ത്
വേദനിലയം, പോയസ് ഗാര്‍ഡന്‍
1967~ല്‍ മാതാവ് സന്ധ്യ വാങ്ങിയത്. അമ്മയുടെയും മകളുടെയും പേരിലായിരുന്നു. സന്ധ്യയുടെ മരണശേഷം ജയയുടെ പേരിലായി. ചുറ്റുപാടുമുളള വസ്തുക്കള്‍ കൂടി ജയ വാങ്ങിച്ചേര്‍ത്ത ു.ഇതിന്‍റെ ഇപ്പോഴത്തെ വിസ്തൃതി തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.


കോടനാട് എസ്റ്റേറ്റ്
നീലഗിരി മലനിരകളില്‍ കോട്ടഗിരിയില്‍ നിന്ന് 20 കി.മി.അകലെയായി 900 ഏക്കര്‍ വിസ്തൃതിയിലുളള തേയിലത്തോട്ടവും ബംഗ്ളാവും. ഏകദേശ വില കണക്കൂകൂട്ടിയാല്‍ തന്നെ നൂറുകോടിയ ിലേറെ.

 

സിരുതാവൂര്‍ ബംഗ്ളാവ്
അറുപത്തിയേഴ് ഏക്കര്‍ ഭൂമിയും 50 മുറികളുളള ആഡംബരവസതിയും. ദളിത് ഭൂമി തട്ടിച്ചെടുത്തുവെന്ന വിവാദത്തില്‍ ജയയെ പെടുത്തിയത് ഈ ഭൂമിയാണ്.

 

ആന്ധ്രാപ്രദേശിലെ ഫാംഹൌസുകള്‍ മുന്തിരിത്തോട്ടങ്ങള്‍
ആന്ധ്രാപ്രദേശ് ജീഡിമെട്ലയിലും പേട്ട് ബഷീര്‍ബാദിലും ഏക്കറുകളോളം വിസ്തൃതിയില്‍ മുന്തിരിത്തോപ്പുകളും ഫാംഹൌസുകളും.

 

പയ്യന്നൂര്‍ ബംഗ്ളാവ്
ചെന്നൈയില്‍ നിന്ന് 30 കി.മി അകലെയാണീ ബംഗ്ളാവും 22 ഏക്കര്‍ ഭൂമിയും. സംഗീതസംവിധായകന്‍ ഗംഗൈയില്‍ നിന്ന് ഒന്നരക്കോടി വിലമതിക്കുന്ന ഭൂമി വെറും 13 ലക്ഷത്തിലാണ് വളരെ ക്കാലം മുന്പ് ജയലളിത വാങ്ങിയത്. ഇപ്പോള്‍ മതിപ്പുവില 55 കോടി.

 

ഇതുപോലെ തമിഴ്നാട് മുതല്‍ ആന്ധ്രാപ്രദേശ് വരെയുളള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജയലളിത ഭൂമിയും ബംഗ്ളാവുകളും വാങ്ങിയിട്ടിട്ടുണ്ട്. ഇതെല്ലാം കൂടി 1000 കോടിയെന്നത് ഒരു വെറും കണക്കാണ്.

ചെന്നൈ കെ.കെ നഗറിലുളള അഭിഭാഷക പുകഴേന്തി പറയുന്നത് ജയലളിതയുടെ സ്വത്തുക്കള്‍ക്ക് ഏകദേശം 4000 കോടി രൂപയിലേറെ വിലമതിക്കുമെന്നാണ്