Monday 18 June 2018

ജോമോന് കിട്ടിയത് രണ്ടു കോടി

By special correspondent.20 Apr, 2017

imran-azhar

സിസ്റ്റര്‍ അഭയാക്കേസുമായി കാല്‍നൂറ്റാണ്ടു മുന്‍പ് കോട്ടയം നീണ്ടൂരുകാരനായ ജോമോന്‍ എന്ന പഴയ കേരള കോണ്‍ഗ്രസുകാരന്‍ രംഗപ്രവേശം ചെയ്യുന്പോള്‍ ആ പോരാട്ടത്തിന്‍റെ കുന്തമുന അഭിഭാഷകനായ വര്‍ഗീസ് തന്നെയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നു തന്നെ വര്‍ഗീസും ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനറും തമ്മില്‍ തെറ്റി. " വണ്ടിക്കൂലിക്കു കാശില്ളാതെ നില്‍ക്കുന്ന അഭയയുടെ മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട് " പിന്നീട് അവരുടെ വക്കാലത്ത് ഏറ്റെടുത്ത വര്‍ഗീസ് പറയുന്നു. വര്‍ഗീസ് മാത്രമല,്ള അഭയയുടെ മാതാപിതാക്കളും ജോമോനില്‍ നിന്ന് അകന്നാണ് നിയമയുദ്ധം തുടര്‍ന്നു നടത്തിയത്. ഇതിനിടെ ഹൈക്കോടതിയില്‍ ജസ്റ്റിസ് ജെ.ബി. കോശി ഒരു ഘട്ടത്തില്‍ ജോമോന് 10000 രൂപ പിഴ ചുമത്തി. പണം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനായിരുന്നു ഉത്തരവ്. ജസ്റ്റിസ്. വി.റാംകുമാറാവട്ടെ, ജോമോന്‍റെ സാന്പത്തിക സ്രോതസ് ഉള്‍പ്പെടെ 25 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദീര്‍ഘമായ ഒരുത്തരവ് ഇറക്കി. അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഈ ഭാഗം മാത്രം സുപ്രീംകോടതി ഒഴിവാക്കി നല്‍കി.

 

സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ട് എട്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. പ്രതികളായ വൈദികരും കന്യാസ്ത്രീകളും സഭയുടെ മാനസപുത്രരായി സ്വച്ഛ~സ്വൈരവിഹാരം തുടരുകയാണ്. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബിലെ രേഖയിലുള്ള ഒരു തിരുത്തായിരുന്നു വിചാരണയ്ക്കുള്ള ആദ്യ കുരുക്ക്. ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.ടി. മൈക്കിളിനെക്കൂടി പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് കോടതി അഭയാക്കേസിലെ വിചാരണ സ്റ്റേ ചെയ്തു വെച്ചിരിക്കുന്നു! ആര്‍ക്കുമിപ്പോള്‍ കേസിലെ പ്രതികളുടെ വിചാരണയും ശിക്ഷയും വേണ്ട.

 

അഭയാക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നിലെത്തിച്ച സി.ബി.ഐ. എസ്.പി. നന്ദകുമാര്‍ ഒരിക്കല്‍ പറയുകയുണ്ടായി, തന്നെ ദ്രോഹിച്ചവരുടെ എല്ളാം പിന്നാലെ സിസ്റ്റര്‍ അഭയുടെ ആത്മാവ് നീങ്ങുന്നതായി തനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്ന്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അഗസ്റ്റിന്‍റെ ആത്മഹത്യവും സാമുവലിന്‍റെ അസുഖവിവരവുമൊക്കെ പുറത്തുവന്ന സന്ദര്‍ഭത്തിലായിരുന്നു അന്ന് എ.എസ്.പി. ആയിരുന്ന നന്ദകുമാറിന്‍റെ പ്രതികരണം. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി വരെ എത്തിച്ചിട്ടും വിചാരണ പോലും തുടങ്ങാനാവാത്ത സാഹചര്യത്തില്‍ അഭയയുടെ ആത്മാവ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയതിന്‍റെ നാന്ദിയാകാം ജോമോന്‍റെ തന്നെ നാവില്‍ നിന്നുള്ള വെളിപ്പെടുത്തല്‍.

 

അഭയാ കേസ് അസാധാരണമാകുന്ന വഴികള്‍
സിസ്റ്റര്‍ അഭയാക്കൊലക്കേസ്, നാട്ടില്‍ നടന്നിട്ടുള്ള ഒട്ടേറെ കേസുകളെപ്പോലെ വെറും സാധാരണമായ'' ഒരു കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. കൂട്ടബലാത്സംഗത്തിനിരയായും വെട്ടിമുറിച്ച് കക്ഷണങ്ങളാക്കിമാറ്റിയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയും ഒക്കെ നടന്നിട്ടുള്ള ക്രൂരമായ നരഹത്യകളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ തലയ്ക്കടിച്ചുവീഴ്ത്തി കിണറ്റിലിട്ടു കൊന്നുവെന്നത് വെറും ഒരു സാധാരണ കൊലപാതകത്തിനപ്പുറത്ത് ഒന്നുമല്ള. എന്നിട്ടും അഭയാക്കൊലക്കേസ് വ്യത്യസ്തവും അസാധാരണവുമാകുന്നത് അതിനുമുന്പും പിന്പുമുണ്ടായിട്ടുള്ള ഇന്നോളം കേട്ടറിവുപോലുമില്ളാത്ത അസാധാരണമായ പശ്ചാത്തലങ്ങളിലൂടെയാണ്.

 

 

25 വര്‍ഷംമുന്പ് 1992 മാര്‍ച്ച് 27ന് അഭയ കൊല്ളപ്പെടുന്പോള്‍ കന്യാസ്ത്രീ എന്നത് കാരുണ്യത്തിന്‍റെയും വിശുദ്ധിയുടെയും ഒരടയാളമായിരുന്നു. പിന്നീട് ഭരണങ്ങാനത്തെ പഴയ പാവം കന്യാസ്ത്രീയായ അല്‍ഫോന്‍സാമ്മാ വിശുദ്ധപദവിയിലേക്ക് ഉയര്‍ന്നതിനുതൊട്ടുപിന്നാലെയാണ് കര്‍ത്താവിന്‍റെ മണവാട്ടിയായ ഒരുവള്‍ ഇവിടെ കൈവിലങ്ങണിഞ്ഞ് നില്‍ക്കേണ്ടിവന്നത്. ലോകക്രൈസ്തവ സമൂഹത്തിനിടയില്‍ത്തന്നെ അഭയാക്കൊലക്കേസ് മറക്കപ്പെടേണ്ടുന്നതോ മായ്ക്കപ്പെടേണ്ടതോ ആയി മാറുന്നത് ഈ പ്രത്യേകതകൊണ്ടാണ്. കൊലപാതകത്തിനും ലൈംഗികചൂഷണത്തിനും എന്തിന് മോഷണങ്ങള്‍ക്കുപോലും ലോകത്തെന്പാടും പുരോഹിതന്മാര്‍ കുറ്റാരോപിതര്‍ മാത്രമല്ള ശിക്ഷിക്കപ്പെട്ടവരുമായി സഭയുടെ ചരിത്രത്തില്‍ കറുത്ത കുപ്പായമണിഞ്ഞ് നിന്നിട്ടുണ്ട്. എന്നാല്‍ ഒരിടത്തുപോലും ഒരു കന്യാസ്ത്രീ കൊലപാതകിയായി വന്ന് നിന്നിട്ടില്ള. അതും മറ്റൊരു കന്യാസ്ത്രീയെ തലയ്ക്കടിച്ചു കൊന്നുവെന്ന പേരില്‍. അഭയാക്കേസിനെക്കുറിച്ച് പറയുന്പോഴൊക്കെ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കുറ്റവാളികളെ തള്ളിപ്പറഞ്ഞാല്‍ നിയമത്തിനു വിട്ടുകൊടുത്താല്‍ സഭയുടെ യശസ്സ് ചക്രവാളത്തോളം വളര്‍ന്ന് വലുതാവില്ളേ. എന്നാല്‍ ഒരു കന്യാസ്ത്രീയുടെ ഘാതകി എന്ന നിലയില്‍ മറ്റൊരു കന്യാസ്ത്രീ വിചാരണ ചെയ്യപ്പെടുന്നതും ഒടുവില്‍ ശിക്ഷിക്കപ്പെടുന്നതും ഗലീലിയോമാരെയും ബ്രൂണോമാരെയും കോപ്പര്‍ നിക്കസുമാരെയും കരയിപ്പിച്ച പാരന്പര്യമുള്ള സഭയുടെ മനസ്സാക്ഷിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആകാത്തതും പൊറുക്കാനാവാത്തതും ആണെന്നതിനാലാണ് അഭയാ കൊലക്കേസിലെ പ്രതികള്‍ക്കുവേണ്ടി നിരപരാധികളാണെന്ന വാദങ്ങളുമായി സഭ ഏതറ്റംവരെയും പോകുന്നതെന്ന് നിഷ്കളങ്കരായി ചോദ്യം ചോദിക്കുന്ന സാമാന്യബുദ്ധിക്കാര്‍ മറന്നുപോകുന്നതാണ്.

 

അഭയാക്കേസിന്‍റെ മറ്റ് ഏടുകള്‍ കൂടി ഒന്നു മറിച്ചുനോക്കണം. ഒരു സാധാരണ കൊലപാതകത്തെ എങ്ങനെയൊക്കെയാണ് അസാധാരണമാക്കിയത് എന്നു പരിശോധിച്ചാല്‍ അന്വേഷണ രീതികളെ അടിമുടി കശക്കിയെറിഞ്ഞും വഴിതെറ്റിച്ചും തന്നെയാണ് എന്ന് വ്യക്തമാവും. സാധാരണ പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഐ.പി. എസ്. ഉദ്യോഗസ്ഥരിലൂടെ വളര്‍ന്ന് അധികാരത്തിന്‍റെ ഉന്നതശ്രേണികളില്‍ വരെ ഉള്ളവര്‍ ഓരോ കാലത്തും അതിനായുള്ള സ്വന്തം വേഷം ഭംഗിയായി ആടിക്കഴിഞ്ഞതിനുശേഷമാണ് സി.ബി. ഐ കൊച്ചി ഓഫീസിലെ എസ്.പിയായിരുന്ന നന്ദകുമാര്‍ നായര്‍ അഭയക്കേസ് എന്ന നാടകത്തിന്‍റെ അവസാനത്തേതാണോ എന്ന് ഇനിയും തീര്‍ച്ചയില്ളാത്ത ഒരു രംഗത്തില്‍ കഥാപാത്രത്തിന്‍റെ വേഷമിടുന്നത്.

 

കന്യാസ്ത്രീ തന്നെ കൊലചെയ്തത് ഒരേ സമയം രണ്ട് വൈദികരുമായി കോണ്‍വെന്‍റിന്‍റെ തണുത്ത അടുക്കള നിലത്ത് ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടതുമൂലമാണെന്നത് സി.ബി. ഐ വിളിച്ചുപറയുന്പോള്‍ അടര്‍ന്ന് വീഴുന്നത് സഭാവസ്ത്രത്തില്‍ പൊതിഞ്ഞുവച്ചിരിക്കുന്ന സദാചാരത്തിന്‍റെ മേലങ്കിയാണ് എന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടുന്ന ബാധ്യത നിയമം അടിച്ചേല്‍പ്പിച്ചിട്ടുള്ള കുറ്റാന്വേഷണ ഏജന്‍സിയല്ള സി.ബി. ഐ. അതുകൊണ്ടുതന്നെ ഒരു കൊലപാതകക്കേസ് തെളിയിക്കാന്‍ നാട്ടില്‍ നിലവിലുള്ള കുറ്റാന്വേഷണ സംവിധാനങ്ങളെല്ളാം, പ്രത്യേകിച്ച് എല്ളാ തെളിവുകളും 16 വര്‍ഷം മുന്പുതന്നെ ഇല്ളാതാക്കിക്കളഞ്ഞ അഭയക്കേസില്‍ സി.ബി. ഐയ്ക്ക് എടുത്തുപ്രയോഗിക്കേണ്ടിവന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു.

 

പ്രിവിലേജഡ് നണ്‍ !
വളരെ ലളിതമായി പറഞ്ഞാല്‍ കന്യാസ്ത്രീയും വൈദികരും തമ്മിലുള്ള രതിക്രീഡ കണ്ട മറ്റൊരു കന്യാസ്ത്രീയെ ആദ്യത്തെ മൂവരും ചേര്‍ന്ന് കൊന്ന് കിണറ്റിലിട്ടു എന്നതാണ് അഭയാക്കേസ്. അതായത് സെക്സാണ് മര്‍ഡറിലേയ്ക്ക് നയിച്ചത്. മര്‍ഡര്‍ തെളിയിക്കപ്പെടണമെങ്കില്‍ അതിനുകാരണമായ സെക്സ് നടന്നുവെന്നും തെളിയിക്കപ്പെടണം. സെക്സ് നടന്നു എന്ന് സ്ഥാപിക്കാന്‍ രാജ്യത്തെ എല്ളാ കേസുകളിലും അവലംബിക്കുന്ന രീതിയാണ് ലൈംഗികശേഷി പരിശോധിക്കുക എന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് എഞ്ചിനീയറിംഗ് പഠനത്തിന് നിവൃത്തിയില്ളാതെ പത്തനംതിട്ടയിലെ രജനീ ആനന്ദ് എന്ന പെണ്‍കുട്ടി കോളേജിനുമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയും കൂടിയായിരുന്നു. 'രജനി കന്യകയായിരുന്നു.''

 


പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അധികരിച്ച് നല്‍കിയ ആ വാര്‍ത്ത നാട്ടിലാരുടെയും അന്ന് നെറ്റി ചുളിച്ചിരുന്നില്ള. രജനി ആനന്ദിന്‍റെ കന്യാകത്വത്തെക്കുറിച്ച് ആര്‍ക്കും ആക്ഷേപം ഇല്ളായിരുന്നിട്ടുകൂടി പോസ്റ്റ്മോര്‍ട്ടത്തിന്‍റെ ഭാഗമായി ആ പരിശോധനയും നടന്നിരുന്നു. കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട് വി. ഐ.പി വിവാദം കത്തിപ്പടര്‍ന്നുനിന്നപ്പോള്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി അനഘയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുംമുന്പേ തന്നെ ' അനഘ കന്യകയായിരുന്നു'' എന്ന് പ്രസ്താവന നടത്തിയതും എല്ളാ പത്രമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നതാണ്. ലൈംഗിക പീഡനവുമായോ മറ്റേതെങ്കിലും തരത്തിലുള്ള ലൈംഗികവൃത്തിയുമായോ ബന്ധപ്പെട്ട് എല്ളാ കേസുകളിലും ലോക്കല്‍ പൊലീസുമുതല്‍ സി.ബി. ഐവരെയുള്ള എല്ളാ കുറ്റാന്വേഷണ ഏജന്‍സികളും നടത്തുന്ന സാധാരണ പരിശോധനകളില്‍ ഒന്നുമാത്രമാണ് കന്യാകാത്വ പരിശോധന. നാട്ടിന്‍പുറത്തുനിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായാല്‍, പിന്നീട് അവളെ കണ്ടെത്തിയാല്‍ പൊലീസുകാര്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുംമുന്പ് ആശുപത്രിയിലെത്തിച്ച് കന്യാകാത്വ പരിശോധന നടത്തുന്നതും നാട്ടില്‍ നിലവിലുള്ള നിയമനടപടികളുടെ ഭാഗം മാത്രമായിരുന്നു.അഭയാക്കൊലക്കേസില്‍ മാത്രം സിസ്റ്റര്‍ സെഫിയുടെ കന്യാകാത്വ പരിശോധന നടത്തിയത് സ്ത്രീത്വത്തിനുനേരെയുള്ള കടന്നുകയറ്റമായി വൃന്ദാകാരാട്ടുമുതല്‍ ആനിരാജ് വരെയുള്ളവര്‍ അക്കാലത്ത് വിമര്‍ശിച്ചതും ഓര്‍മ്മിക്കേണ്ടതുണ്ട്.

 

 

അത് നാട്ടിലെ നിയമങ്ങളെക്കുറിച്ചോ നടപടികളെക്കുറിച്ചോ അറിയായത്തതു കൊണ്ടുമായിരുന്നില്ള. കന്യാസ്ത്രീക്ക് പ്രത്യേക പ്രിവിലേജ് നല്‍കണമെന്ന പരോക്ഷവാദം തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ കന്യാസ്ത്രീയായ പ്രതി കന്യാസ്ത്രീ തന്നെയാണോ എന്ന് സ്ഥിരീകരിക്കാതെ സി.ബി. ഐ എന്നല്ള മറ്റ് ഒരു ഏജന്‍സിക്കും അഭയാക്കേസിലെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകില്ള എന്നത് ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ ഒരു സാദാ കോണ്‍സ്റ്റബിളിനുവരെ അറിയാവുന്നതാണ്. കൊലക്കേസില്‍ സി.ബി. ഐ പിടിച്ച സിസ്റ്റര്‍ സെഫി ഉള്‍പ്പടെയുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫ.ലളിതാംബികയും രമാദേവിയും അടക്കമുള്ള പ്രഗല്ഭ ഗൈനക്കോളജിസ്റ്റ്മെഡിക്കോ ലീഗല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ റിപ്പോര്‍ട്ട് എല്ളാ ക്രിമിനല്‍ കേസുകളിലും എന്നതുപോലെ സി.ബി. ഐയും തങ്ങളുടെ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയത് ഡെല്‍ഹിയില്‍ ഇറങ്ങുന്ന ഒരു പത്രത്തിന്‍റെ ഒന്നാംപുറ വാര്‍ത്തയാക്കിയത് തീര്‍ച്ചയായും ചിലരെയൊക്കെ " കാണിക്കാന്‍" വേണ്ടിത്തന്നെയായിരുന്നു. സിസ്റ്റര്‍ സെഫിയുടെ സ്വാഭാവിക കന്യാചര്‍മ്മം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നുവെന്നും കൃത്രിമമായി പുതിയ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും മെഡിക്കോ ലീഗല്‍ പരിശോധനയില്‍ വ്യക്തമായിരുന്നത് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ സി.ബി. ഐ കോടതിയില്‍ പറഞ്ഞിരുന്നതാണ്. ആ റിപ്പോര്‍ട്ടിന്‍റെ തുടര്‍ന്നുള്ള വരികള്‍ നിശ്ചയമായും സദാചാര താത്പര്യം കണക്കിലെടുത്തുതന്നെയാകണം അന്ന് സി.ബി ഐ തുറന്ന കോടതി അഭിഭാഷകന്‍ മുഖേന അറിയിച്ചില്ള. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒപ്പം ചേര്‍ത്ത റിപ്പോര്‍ട്ടില്‍, സിസ്റ്റര്‍ സെഫിയുടെ മാറിടങ്ങള്‍ പരിശോധിച്ചപ്പോള്‍ നിരന്തരമായി സംഭോഗത്തില്‍ ഏര്‍പ്പെട്ടിരുന്നതുമൂലം ഉടവുതട്ടിയ നിലയിലായിരുന്നു എന്നതുകൂടി ഉള്‍പ്പെട്ടിരുന്നു.

 

ലോകത്താദ്യമായി ഒരു സ്ത്രീയുടെ ലൈംഗികാനുഭവങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് പിന്നീട് വ്യാപകമായി നടന്നത്. സാധാരണ ക്രിമിനല്‍ കേസുകളുടെ നടപടികളുടെ ഭാഗമായ ഒരു വൈദ്യപരിശോധനയുടെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ വായിച്ചാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റുകള്‍ക്കുപകരം സി.ബി.ഐ.എസ്.പിയായ നന്ദകുമാര്‍ നേരിട്ടാണ് ഈ പരിശോധനകള്‍ നടത്തിയതെന്ന് തെറ്റിദ്ധരിച്ചുപോകുന്ന തരത്തിലായിരുന്നു പ്രചാരണ കോലാഹലമത്രയും. കൊച്ചിയിലെ സി.ബി. ഐ ഓഫീസിന്‍റെ മതിലില്‍ അക്കാലത്ത് പതിച്ച പോസ്റ്ററുകള്‍ സംസാരിച്ചത് ഒരു നായര്‍ വിചാരിച്ചാല്‍ ഒലിച്ചുപോകുന്നതല്ള ക്രിസ്ത്യാനിയുടെ സംഘബലം'' എന്നായിരുന്നു എന്നതും അഭയയുടെ ഇരുപത്തഞ്ചാം ആണ്ടുവേളയില്‍ നാം ഓര്‍മ്മിക്കണം.

 

നീതി എവിടെ ഒക്കെയോ തീര്‍ത്ഥാടനത്തിനു പോയിരിക്കുന്പോള്‍, തന്‍റെ മരണവും കച്ചവടമായി എന്നറിയുന്പോള്‍,