By SUBHALEKSHMI B R.19 May, 2018
വിശ്വാസവോട്ടെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ പ്രോ ടേം സ്പീക്കറായി കെ.ജി. ബൊപ്പയ്യയെ നിയമിച്ചു. കര്‍ണ്ണാടകയിലെ മുന്‍ സ്പീക്കര്‍ കൂടിയായ ബൊപ്പയ്യയെ ഇടക്കാല സ്പീക്കറായി നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് അംഗം ആര്.വി.ദേശ്പാണ്ഡേ, ബിജെപിയിലെ ഉമേഷ് കട്ടി എന്നിവരാണ് നേരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, സാധ്യതാപട്ടികയിലെവിടെയും ഉയര്‍ന്നുകേള്‍ക്കാത്ത ബൊപ്പയ്ക്കാണ് ഈ നിയോഗം വന്നുചേര്‍ന്നിരിക്കുന്നത്.
1955 ഒക്ടോബര്‍ 17ന് കുടക് ജില്ലയില്‍ മടിക്കേരിക്ക് സമീപമുളള ഗ്രാമത്തിലാണ് കെ.ജി.ബൊപ്പയ്യ ജനിച്ചത്. വൊക്കലിംഗ സമുദായക്കാരനാണ്. കൊന്പരണ ഗണപതി ബൊപ്പയ്യ എന്നാണ് മുഴുവന്‍ പേര്. കാലൂര് ഗ്രാമത്തിലെയും സോമവാരപേട്ടിലെയും സര്‍ക്കാര്‍ സ്കൂളുകളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സോമവാരപേട്ടിലെ സര്‍ക്കാര്‍ കോളജില്‍ (ഇന്നത്തെ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ കോളജ്) നിന്ന് സയന്‍സ് ബിരുദം നേടിയ ശേ/ം ബംഗളുരുവിലെ ബിഎംഎസ് കോളജില്‍ നിയമപഠനത്തിന് ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടെ നിയമബിരുദം നേടിയ ശേഷം 1980~ല്‍ മടിക്കേരിയില്‍ മടങ്ങിയെത്തുകയും അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു.
കുട്ടിക്കാലം മുതലേ ആര്‍എസ്എസ് അനുഭാവിയായിരുന്ന ബൊപ്പയ്യ കോളജ് വിദ്യാഭ്യാസകാലത്ത് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകനുമായിരുന്നു. 1970 ~കളില്‍ കന്പടക്കട അണക്കെട്ട് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. പിന്നീട് ബിജെപിയിലെത്തിയ ബൊപ്പയ്യ 1990 കളില്‍ പാര്‍ട്ടിയുടെ കുടക് ജില്ലായൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും വര്‍ത്തിച്ചു. 2004~ല്‍ മടിക്കേരിയില്‍ നിന്നുളള നിയമസഭാംഗമായി, 2008~ല്‍ വിരാജ്പേട്ടില്‍ നിന്നും വീണ്ടും സഭയിലെത്തി. തുടര്‍ന്ന് പ്രോടേം സ്പീക്കറായും ഡെപ്യൂട്ടി സ്പീക്കറായും 2009 ഡിസംബര്‍ 30ന് സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ് ഷെട്ടാര്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ബൊപ്പയ്യ തിരഞ്ഞെടുക്കപ്പെട്ടത്. ബഹളമയമായ അന്തരീക്ഷത്തിലായിരുന്നു ബൊപ്പയ്യ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കന്നഡ നടന് വിഷ്ണുവര്ദ്ധന് അന്തരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ബിജെപിസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ബി.ജയചന്ദ്രയെ പരാജപ്പെടുത്തി ബൊപ്പയ്യ സഭാധ്യക്ഷനായി.
2011~ല്‍ യെദിയൂരപ്പ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ട് വിവാദപുരുഷനായ ബൊപ്പയ്യയുടെ പ്രോം ടേം സ്പീക്കറായുളള നിയമനവും വിവാദത്തിലാണ്. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് എതിര്‍പക്ഷം.