Tuesday 16 October 2018എങ്ങോട്ടേക്കാണീ മരണപ്പാച്ചിൽ ?

By Web Desk.24 Oct, 2017

imran-azhar

ചുവന്നനിറമുള്ള തലയെടുപ്പുള്ള കൊമ്പന്മാർ കേരളത്തിന്റെ നിരത്തുകൾ അടക്കിവാഴുകയാണ് . എങ്ങോട്ടേക്കാണീ മരണപ്പാച്ചിൽ ? നിങ്ങളും വാഹനം ഓടിക്കുന്നവരാണെകിൽ ഈ ചോദ്യം തീർച്ചയായും ചോതിച്ചിട്ടുണ്ടാകും സ്വന്തം മനസിലിനൊടുക്കിലും. പത്തുപേരിൽ ഒൻപതു ഡ്രൈവർമാരും കെ എസ് ആർ ടി സിക്കു വേണ്ടി സ്വന്തം വാഹനം റോഡിനു പുറത്തു ഇറക്കികൊടുത്തിട്ടുള്ളവരാണ് .എല്ലാവരും റോഡ് tax അടച്ചല്ലേ വാഹനം ഓടിക്കുന്നത്. എന്തിനു നമ്മൾ അവർക്കായിങ്ങനെ വഴിമാറി കൊടുക്കണം ? ചോദ്യങ്ങൾ ഒരുപാടാണ് ...

 

എന്തിന് ?എങ്ങോട്ട്?എന്തുകൊണ്ട്?

ആദ്യത്തെ രണ്ടു ചോദ്യങ്ങളുടെ ഉത്തരം ഇനിയും തിരയേണ്ടതായുണ്ട്.സർവീസ് ന്റെ എണ്ണം കൂട്ടി കാശുകൂടുതൽ സമ്പാദിക്കാൻ ഇത് അത്തരത്തിൽ സർവീസ് നടത്തുന്ന ഒരു വാഹനമല്ല .ഒരു ദിവസം ചിട്ടപ്പെടുത്തി കൊടുത്തിട്ടുള്ള നിശ്ചിത സെർവിസു കൾ കൃത്യമായി ഓടിയാൽ മതിയാകും. അപ്പോൾ എന്തിനു എന്ന ചോദ്യത്തിന് ഉത്തരമില്ലാതാവുകയാണവിടെ.60km / hr ആണ് ഇവർക്ക് നൽകിയിട്ടുള്ള പരമാവധി വേഗപരിധി.എന്നാൽ 100 km/hr ൽ നമ്മുടെ റോഡുകളിൽ കൂടി ഈ വലിയ വാഹനം ഓടിക്കാൻ അവർ മടികാണിക്കാറില്ല .60 എന്നത് ഏറ്റവും കുറഞ്ഞ വേഗപരിധി എന്ന മട്ടിലാണ് നിരത്തുകളിൽ നമ്മൾ ഇവരെ കാണുന്നത് .ഇത്തരത്തിൽ വരുത്തിവയ്ക്കുന്ന അപകടങ്ങൾക്കും കണക്കുകളില്ല .ഈ കഴിഞ്ഞ വർഷത്തെ(2016 ) കണക്കുകൾ പ്രകാരം ഏകദേശം 1200 അപകടങ്ങളുടെ നഷ്ടപരിഹാരമായി 30,45,01,028 രൂപയാണ് ട്രാൻസ്‌പോർട് കോർപറേഷൻ ചിലവാക്കിയിട്ടുള്ളത്.അതുപോലെ തന്നെ ഇതേ വർഷം 138 പേരുടെ ജീവനും അവർ കവർന്നെടുത്തു . ഇത്തരം ഞെട്ടിപ്പിക്കുന്ന കണക്കുകൾ നമ്മുടെ നിരത്തുകളിൽ വാഹനം ഇറക്കാൻ നമ്മെ ഭയപെടുത്തുകയാണ്.


എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്.നമ്മൾ ബൈക്കും കാറുമൊക്കെ ഓടിക്കുന്നവരാണല്ലോ എന്തുകൊണ്ട് നമ്മൾ എതിരിൽനിന്നും വാഹനം വരുമ്പോൾ വേഗതകുറച്ചു ഒഴിഞ്ഞുപോകുന്നു ? അവിടെ അപകടം നടന്നാൽ നമ്മുടെ വാഹനത്തിനും നമ്മുടെ ജീവനും ആപത്താണെന്ന ഉറപ്പുള്ളതുകൊണ്ട്.എന്നാൽ ഇത്രയും വലിയ വാഹനത്തിന്റെ മുകളിൽ ഇരിക്കുന്ന അവർക്ക് കാറുകളോ ബൈക്കുകളോ ആയുള്ള അപകടങ്ങളിൽ ഭയപ്പെടേണ്ട കാര്യം ഇല്ല .അപകടം ഉണ്ടായാൽ നശിക്കുന്നത് തന്റെ അധ്വാന ഭലത്താൽ വാങ്ങിയ വാഹനവുമല്ല പിന്നെ സ്വന്തം കീശയിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കെടാത്തയുമില്ല . ഇത്രയും ഇളവുകൾ ലഭിക്കുന്ന ഒരാൾ എന്തിനു മാറ്റുവാഹനങ്ങൾക്കായി മാറിനിന്നുകൊടുക്കണം ?

 


വിഡ്ഢികളായ നിരീക്ഷണ ക്യാമറകൾ..!

നമ്മുടെ നാഷണൽ ഹൈവേ കളിലും സ്റ്റേറ്റ് ഹൈവേ കളിലും വേഗപരിധി നിയന്ത്രിക്കാറുള്ള നിരീക്ഷണ ക്യാമറകൾ ഏറെയുണ്ട് എന്നാൽ ഇവയിലൊന്നിലും ചീറിപ്പായുന്ന ഈ കൊമ്പന്മാർ പെടാറില്ല . ബൈക്കുകളിൽ ചീറിപ്പായുന്ന ചെറുപ്പക്കാർ നിരീക്ഷണ ക്യാമറകളിൽ നിന്നും രക്ഷനേടാൻ ഒരു വഴി കണ്ടെത്തി ഇത്തരം ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ വാഹനം റോഡിൻറെ എതിർ വലതുഭാഗത്തുള്ള ട്രക്കിലുടെ പോകണമെന്ന്. രണ്ടു ചക്രം മാത്രമുള്ള രണ്ടുപേർ സഞ്ചരിക്കുന്ന ബൈക്കിൽ കാണിക്കുന്ന ഈ അഭ്യാസമുറയാണ് ആറു ചക്രവും ശരാശരി അമ്പതു പേരുമായി പോകുന്ന കെ എസ് ആർ ടി സി ബസുകൾ അനുകരിക്കുന്നത് . ഇത്തരത്തിൽ വലതുവശത്തേക്കു അമിതവേഗത്തിൽ വരുന്ന വാഹനം വെട്ടിച്ചു മാറ്റുമ്പോൾ എതിർ വശത്തുകൂടി വരുന്ന വാഹനത്തിനു പോലും ഇവർ പരിഗണന നൽകാറില്ല. സ്റ്റേറ്റ് ഹൈവേ കളിൽ 85 km/hr ഉം നാഷണൽ ഹൈവേ കളിൽ 90km/hr ഉം ആണ് നിരീക്ഷണ ക്യാമറകളിലെ വേഗപരിധി അപ്പോൾ ഇതിൽ കൂടുതൽ വേഗതയിലാണ് തൻ വാഹനം ഓടിക്കുന്നത് എന്ന അറിവ് അവർക്കുള്ളതുകൊണ്ടാണ് അവർ ഇത്തരം വിദ്യകൾ കാണിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാം.


സ്പീഡ് ഗവെർണറുകൾ സ്ഥാപിച്ചു വേഗപൂട്ടിടാനുള്ള വാഹന വകുപ്പിന്റെ ശ്രമമെല്ലാം പരാജയപെട്ടു എന്ന് തെളിയിക്കുകയാണ് കെ എസ് ആർ ടി സി ഡ്രൈവർമാർ.നിരത്തുകളിൽ എല്ലാ വാഹനങ്ങൾക്കും യാത്രക്കുള്ള സ്വാതത്ര്യം ഉണ്ടാകണം . മരണഭയം കൂടാതെ വാഹനം നിരത്തിലിറക്കാനും കഴിയണം എന്നത് ksrtc യെ ഭയക്കുന്ന ഒരു സാധാരണ മലയാളിയുടെ ആഗ്രഹമാണ്...!