Thursday 21 June 2018

കാണം വിറ്റും.....

By ബി.ആര്‍. ശുഭലക്ഷ്മി.21 Jul, 2017

imran-azhar

ഓണം സാധാരണക്കാരന്‍റെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നു. ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളും ശൈലികളും ഇത് ശരിവയ്ക്കുന്നു. ഇതാ ചില ചൊല്ലുകളും ശൈലികളും
ഓണവാക്കുകളും...

ഓണച്ചൊല്ലുകള്‍

1.കാണം വിറ്റും ഓണം ഉണ്ണണം


2.അത്തം കറുത്താല്‍ ഓണം വെളുക്കും


3.അത്തം പത്തിന് പൊന്നോണം


4. അത്തം ചിത്തിര ചോതി
  അന്തിക്കിത്തറ വറ്റ്
  അതീക്കൂട്ടാന്‍ താള്
അമ്മെടെ മൊകത്തൊരു കുത്ത്


5. ഉത്രാടം ഉച്ചയാകുന്പോള്‍
അച്ചിമാര്‍ക്കു വെപ്രാളം


6. ഉണ്ടെങ്കില്‍ ഓണം
ഇല്ലെങ്കില്‍ പട്ടിണി

7. ഓണവും വിഷുവും വരാതെ പോകട്ടെ


8. ഓണം കഴിഞ്ഞാല്‍
   ഓലപ്പുര ഓട്ടപ്പുര


9. ഓണം വന്നാലും ഉണ്ണി പിറന്നാലും
  കോരനു കുന്പിളില്‍ തന്നെ കഞ്ഞി.


10. ഓണം പോലെയാണോ തിരുവാതിര


11. ഓണം വരാനൊരു മൂലം വേണം


12. ഓണം മുഴക്കോലു പോലെ


13. ഓണമുണ്ട വയറേ ചൂളം പാടിക്കിട


14. ഓണമുണ്ട വയര്‍ ചൂളം പാടും


15. ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം


16. ഓണത്തിന് ഉറുന്പും കരുതും


17. ഓണാട്ടന്‍ വിതച്ചാല്‍
   ഓണത്തിന് പുത്തരി


18. ഓണത്തേക്കാള്‍ വലിയ മകമുണ്ടോ?


19. ഏഴോണവും ചിങ്ങത്തിലെ
  തിരുവോണവും ഒന്നിച്ചു വന്നാലോ!


20. ചിങ്ങമാസത്തില്‍
   തിരുവോണനാള്‍
  പൂച്ചയ്ക്കു വയറുവേദന


21. തിരുവോണം തിരുതകൃതി


22. തിരുവോണത്തിനില്ലാത്തതു
    തീക്കട്ടയ്ക്കെന്തിന്?


24. രണ്ടോണം കണ്ടോണം
   മൂന്നോണം മുക്കിമൂളി
   നാലോണം നക്കീം തൊടച്ചും
   അഞ്ചോണം പിഞ്ചോണം


25. വാവു വന്നു വാതിലു തുറന്ന്
    നിറ വന്നു തിറം കൂട്ടി
   പുത്തരി വന്നു പത്തരിവച്ചു
    ഓണം വന്നു ക്ഷീണം മാറി

 

 

 

ഓണ ശൈലികള്‍

1.ഓണം കേറാമൂല
2. ഓണം ഊട്ടുക
3. ഓണം ഉണ്ണുക
4. ഓണം കൊളളുക
5. ഓണപ്പാച്ചില്‍
6. ഓണമടുത്ത ചാലിയന്‍റെ ചേല്
7. ഓണം സൌഖ്യകാലം
8. ഓണം വിഷു തിരുവാതിര
9. ഉത്രാടപ്പാച്ചില്‍
10. ഉളളതുകൊണ്ട് ഓണം പോലെ.

 

 

ഓണവാക്കുകള്‍
1.ഓണസദ്യ
2.ഓണക്കോടി
3.ഓണപ്പൂവ്
4.ഓണപ്പുടവ
5.ഓണപ്പൂക്കളം
6. ഓണപ്പൂക്കൂട
7.ഓണപ്പാട്ട്
8.ഓണക്കാലം
9.ഓണക്കളി
10. ഓണക്കാഴ്ച
11.ഓണത്തപ്പന്‍
12.ഓണത്തരചന്‍
13. ഓണവില്ല്
14.ഓണവല്ലി
15. ഓണനാള്‍
16. ഓണത്തെയ്യം
17.ഓണക്കുമ്മാട്ടി
18.ഓണപ്പൊട്ടന്‍
19.ഓണേശ്വരന്‍
20. ഓണക്കുട
21.ഓണക്കോടി
22. ഓണക്കോപ്പ്
23.ഓണച്ചന്ത
24. ഓണക്കോള്
25. ഓണട
26. ഓണത്താര്‍
27. ഓണത്തുനാട്
28. ഓണത്തുളളല്‍
29. ഓണത്തുന്പി
30. ഓണപ്പക്കി
31.ഓണപ്പക്ഷി
32. ഓണപ്പന്ത്
33.ഓണപ്പട
34.ഓണപ്പടം
35. ഓണപ്പുട്ട്
36.ഓണപ്പായസം
37. ഓണപ്പരീക്ഷ
38. ഓണച്ചൊല്ല്
39. ഓണപ്പൊലിമ
40. ഓണപ്പുലരി
41. ഓണമന്നന്‍
42. ഓണളവ്
43. ഓണഗന്ധം
44. ഓണമുറ്റം
45. ഓണമയക്കം
46. ഓണശ്ശീവേലി
47. പൊന്നോണം
48.ഓണാശംസ
49.ഓണച്ചന്തം
50.തിരുവോണത്തോണി

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..