Thursday 20 September 2018ചി​ട്ടി​ക്ക​ന്പ​നി ത​ട്ടി​പ്പ്: കേ​ര​ള ​~​ത​മി​ഴ്​നാ​ട് സം​യു​ക്ത സം​ഘം അ​ന്വേ​ഷി​ക്കും

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.23 Sep, 2017

imran-azhar

തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ നടന്ന നിര്‍മ്മല്‍കൃഷ്ണ ചിട്ടിക്കന്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള~തമിഴ്നാട് സംയുകത അന്വേഷണ സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും ഡിജിപിമാരുടെ കൂടിക്കാഴ്ച ഉടന്‍ ചേരും. ഇരു സംസ്ഥാനങ്ങളും സഹകരിച്ചുള്ള സംയുകത അന്വേഷണത്തിനായാണ് കൂടിക്കാഴ്ച നടത്തുന്നത്.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയിലുന്നു. തമിഴ്നാട് പൊലീസുമായി ചേര്‍ന്നു സംയുക്ത സംഘത്തെ അന്വേഷണം ഏല്‍പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ഡിജിപിയുമായി ലോക്നാഥ് ബഹ്റ ചര്‍ച്ച നടത്തുന്നത്.
ഈ സ്ഥാപനം എത്ര രൂപ കബളിപ്പിച്ചെന്ന് ഇതുവരെ ക്രൈംബ്രാഞ്ചിനും വ്യകതതയില്ള. ഇതു മനസ്സിലാക്കണമെങ്കില്‍ രേഖകള്‍ പരിശോധിക്കണം. കേരള പൊലീസിനു കേസ് ഇല്ളാത്തതിനാല്‍ അതിനു കഴിഞ്ഞിട്ടില്ള. അതുപോലെ യഥാര്‍ത്ഥ നിക്ഷേപകര്‍, ബിനാമികള്‍ എന്നിവരുടെ കൃത്യമായ വിവരവും പൊലീസിനില്ള. സംയുകത പൊലീസ് സംഘത്തിനു രൂപം നല്‍കിയാല്‍ രജിസ്ട്രേഷന്‍ ഐജിക്കു കത്തു നല്‍കി ഇയാളുടെ സ്വത്തുവിവരം കണ്ടെത്താന്‍ കഴിയുമെന്നാണു ക്രൈംബ്രാഞ്ച് പ്രതീക്ഷ.

സംഭവത്തില്‍ കേരള പൊലീസിനു കേസ് എടുക്കാന്‍ കഴിയില്ളെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടില്‍ നടന്ന സംഭവത്തില്‍ കേരള പൊലീസ് കേസ് എടുക്കുന്നതു നിയമവിരുദ്ധമാണ്.

 

 

അതു പ്രതികള്‍ക്കു രക്ഷപ്പെടാന്‍ അവസരമൊരുക്കും. അതിനാല്‍ തമിഴ്നാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിനൊപ്പം കേരളത്തിലെ പരാതികളും അന്വേഷിച്ചാല്‍ മതി. അതിനായി തമിഴ്നാട് പൊലീസുമായി ചേര്‍ന്നു സംയുക്ത സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിട്ടുണ്ട്. പതിമൂവായിരത്തോളം നിക്ഷേപകര്‍ ഉണ്ടെന്നാണു പ്രാഥമിക കണക്ക്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പാറശാലയില്‍ നടത്തിയ സിറ്റിങ്ങില്‍ മൂവായിരത്തോളം പേര്‍ പരാതിയുമായി വന്നു. എന്നാല്‍, കുറച്ചുപേര്‍ മാത്രമാണ് ഇതുവരെ രേഖാമൂലം പരാതിപ്പെട്ടിട്ടുള്ളത്. അതേസമയം, തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 81 പരാതിക്കാരുണ്ട്. അതിനാല്‍ കേരളത്തിലെ പരാതിക്കാരെയും ആ കേസില്‍ ഉള്‍പ്പെടുത്തി സംയുക്തമായി അന്വേഷണം നടത്തിയാല്‍ മതിയെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ഒരു വിഷയത്തില്‍ രണ്ട് എഫ്ഐആര്‍ പാടില്ളെന്ന സുപ്രീം കോടതി ഉത്തരവുണ്ട്.

 

മാത്രമല്ള ബാങ്കിന്‍റെ ആസ്ഥാനം തമിഴ്നാടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പണം സ്വീകരിച്ചതും സൂക്ഷിച്ചതും പണം നല്‍കിയതുമെല്ളാം തമിഴ്നാട്ടിലാണ്. അതിനാല്‍ അധികാരപരിധിയില്ളാത്ത കേരളത്തില്‍ കേസ് എടുത്താല്‍ അതു തട്ടിപ്പുകാരനു തുണയാകും. അതു മനസ്സിലാക്കി തന്നെയാണ് ഉടമ നിര്‍മ്മലന്‍ തിരുവനന്തപുരത്തെ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത്. അതില്‍ ഭാര്യയ്ക്കു പോലും താന്‍ പണം തിരിച്ചു കൊടുക്കാന്‍ ഉള്ളതായി കാണിച്ചിട്ടുണ്ട്. താന്‍ ആരെയും കബളിപ്പിച്ചിട്ടില്ള, സ്ഥാപനമാണ് എല്ളാവര്‍ക്കും പണം മടക്കി നല്‍കാനുള്ളതെന്നു ബോദ്ധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഇയാള്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു