Wednesday 28 June 2017

രോഗിയായ കുഞ്ഞുമായി രാജ്യംവിടാന്‍ മലയാളി ദന്പതികളോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

By Subha Lekshmi B R.14 Jun, 2017

imran-azhar

മെല്‍ബണ്‍: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ ഓസ്ട്രേലിയയില്‍ മലയാളി കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു. മലയാളിയായ മനു~സീന ദന്പതികള്‍ക്കാണ് ഈ ദുര്‍വിധിയ ുണ്ടായിരിക്കുന്നത്. ഇവരുടെ മൂന്ന് വയസുകാരിയായ മകള്‍ മേരി ജോര്‍ജ് നാഡീവ്യൂഹത്തിന് തകരാറുമായാണ് ജനിച്ചത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിട്ടും കുട്ടി ഓസ്ട്രേലിയയ ില്‍ തുടരുന്നത് ശല്യമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കുടുംബത്തോട് നാടുവിടാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.

 

അഡ്ലെയ്ഡിലെ പാരാഹില്‍സില്‍ താമസിക്കുന്ന കുടുംബം ജൂണ്‍ അവസാനത്തോടെ ഓസ്ട്രേലിയ വിടേണ്ട ഗതികേടിലാണ്. മനുവും സീനയും ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യ ുന്നവരാണ്. 2011~ല്‍ സ്റ്റുഡന്‍റ് വീസയില്‍ ഓസ്ട്രേലിയയില്‍ എത്തിയ മനു വിവാഹശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഓസ്ട്രേല ിയയില്‍ വച്ചാണ് മേരി ജനിക്കുന്നത്. ദിവസങ്ങളോളം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് ഫിസിയോതെറാപ്പിയും ചികിത്സകളും തുടര ുന്നതിനിടെയാണ് കുട്ടിയെയുംകൊണ്ട് നാടുവിടാന്‍ അധികൃതര്‍ ഉത്തരവിട്ടത്. മേരിയെക്കൂടാതെ ദന്പതികള്‍ക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്.

 

വിഷയം ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡുട്ടണ്‍ അറിഞ്ഞെങ്കിലും ഇടപെടാന്‍ വിസമ്മതിച്ചു. പൊതുതാത്പര്യ വിഷയമല്ളാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ളെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇത്രയധികം മണിക്കൂര്‍ വിമാനയാത്ര കഴിഞ്ഞ് ഇന്ത്യയിലെത്തുന്പോള്‍ തങ്ങളുടെ മകള്‍ ജീവിച്ചിരിക്കുമോ എന്ന് തന്നെ മാതാപിതാക്കള്‍ക്ക് ഭയമുണ്ട്. മാത്രമല്ള, ഓസ്ട്രേലിയയില്‍ കുഞ്ഞിന് നല്‍കി വരുന്ന ചികിത്സകള്‍ മുടങ്ങുകയും ചെയ്യും. ജോലി ഉപേക്ഷിച്ച് കുഞ്ഞുമായി നാട്ടിലേക്ക് പോയാല്‍ ജീവിതം തന്നെ വഴിമുട്ടുമെന്ന് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ള. വ ിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്‍റെ അഭ്യര്‍ത്ഥന.