Tuesday 12 December 2017

പരിമിധികളെ അവഗണിച്ച് തൂലിക എടുത്ത ഡയാന ഇന്ന് ജയറാമിന്റെ പ്രിയ സ്‌നേഹിത

By Farsana Jaleel.28 Feb, 2017

imran-azhar

 

പേര് ഡയാന. നാട് ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍. ഡയാന ഈ ഭൂമിയിലേയ്ക്ക് ജനിച്ചു വീണത് ഒരു സാധാരണ കുട്ടിയായി ആയിരുന്നില്ല. 90 ശതമാനത്തോളം അംഗവൈകല്യമുള്ള കുട്ടി, അതായിരുന്നു ഡയാന. ജനിക്കുമ്പോഴെ ഭാരം കുറവായിരുന്നു. മറ്റുകുട്ടികള്‍ വീട്ടുമുറ്റത്ത് കളിച്ചു നടക്കുമ്പോള്‍ ഡയാന ഡയാനയുടെ അമ്മ ലിസിയും അച്ഛന്‍ സാബുവും തങ്ങളുടെ മകളുടെ വിധിയെയോര്‍ത്ത് ദു:ഖിച്ചു. മകള്‍ക്കായി കയറി ഇറങ്ങാന്‍ ഇനി ആശുപത്രികളൊന്നും ബാക്കിയില്ലായിരുന്നു ഈ അച്ഛനമ്മയ്ക്ക്. ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

 

മകളുടെ വൈകല്യത്തെ ലിസിയും സാബുവും ഡയാനയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ ഡയാന സ്‌കൂളിലെത്തിപ്പെട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഡയാന ജയറാമിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കാണുന്നത്. അന്ന് അമ്മയായിരുന്നു ഡയാനയെ സിനിമയ്ക്കു കൊണ്ടുപോയത്. അന്ന് മുതല്‍ ഡയാന ജയറാമിന്റെ കടുത്ത ആരാധികയായി മാറി. ഒപ്പം ജയറാം ചിത്രങ്ങളുടെയും.

 

ജയറാമിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഡയാനയുടെ ജീവിതത്തെ മാറ്റിമറിച്ചു. അന്ന് മുതല്‍ ഈ കൊച്ചുമിടുക്കി ജയറാം അഭിനയിച്ച എല്ലാ സിനിമകളും കാണാന്‍ തുടങ്ങി. അങ്ങനെ ഡയാന തൂലികയെടുത്തു. ജയറാം ചിത്രങ്ങള്‍ കണ്ട ശേഷം അതെകുറിച്ച് ഈ കൊച്ചു മിടുക്കി എഴുതി തുടങ്ങി. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എഴുതി തുടങ്ങിയത്. ഡയാന ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. ഡയാന ഇപ്പോള്‍ കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍സ് കോളേജില്‍ എം.കോം വിദ്യാര്‍ത്ഥിനിയാണ്.

 

ഒന്നാം ക്ലാസില്‍ തുടക്കം കുറിച്ച ആ എഴുത്തിന് പര്യവസാനം വന്നിരിക്കുന്നു. അതും ഒരു പുസ്തകത്തിന്റെ രൂപത്തില്‍. അതും ഒരു വിശ്വവിജ്ഞാനകോശം പോലെ. ജയറാം ഇതുവരെ അഭിനയിച്ച 204 സിനിമകളെ കുറിച്ചും ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസത്തെ കുറിച്ചും ജയറാമിന് ലഭിച്ച അവാര്‍ഡുകളെ കുറിച്ചും, കുടുംബത്തെ കുറിച്ചുമുള്ള ഒരു സമ്പൂര്‍ണ കൃതി എന്നുതന്നെ പരിമിതികളോടു പോരാടിയ ഡയാനയുടെ ഈ പരിശ്രമത്തെ വിളിക്കാം. അപരന്‍ മുതല്‍ അച്ചായന്‍സ് വരെ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

പരിമിധികളെ അതിജീവിച്ച് ഡയാന തന്റെ സ്വപ്‌നസാക്ഷാത്കാരം പൂര്‍ത്തിയാക്കി. ഡയാന എഴുതിയ അപരന്‍ മുതല്‍ അച്ചായന്‍സ് വരെ എന്ന പുസ്തകത്തിന്റെ പുസ്തക പ്രകാശനവും കഴിഞ്ഞു. അതും തന്റെ ഇഷ്ടനടനായ ജയറാം തന്നെ ആ കര്‍മ്മവും നിര്‍വ്വഹിച്ചു. ഡയാന ഒരു പാഠപുസ്തകമാണ് പരിമിധികളെ ഓര്‍ത്ത് സങ്കടപ്പെടുന്നവര്‍ക്ക് മാത്രമല്ല ഈ ലോകത്തിന് തന്നെ പാഠപുസ്തകമാണ് ഈ കൊച്ചുമിടുക്കി.