Monday 25 October 2021




വരികളിലെ പ്രണയം

By Subha Lekshmi B R.11 Feb, 2017

imran-azhar


പ്രണയത്തെക്കുറിച്ച് വാഴ്ത്തിപ്പാടിയ കവികളാല്‍ സന്പന്നമാണ് മലയാളം. ഇതാ ചില കവിതാശകലങ്ങള്‍

വസന്തം വയല്‍പൂവോടു ചെയ്തതു പോലെ ഞാന്‍ നിന്നോടു ചെയ്തു
ഹേമന്തം പൂവാനത്തോടു ചെയ്തതുപോലെ നീ എന്നോടും ചെയ്തു
തീരങ്ങള്‍ പുഴയെ തലോടിയ പോലെ ഞാന്‍ നിന്നെ തലോടി
ഓളങ്ങള്‍ കരയെ പുണര്‍ന്നതു പോലെ നീ എന്നെ പുണര്‍ന്നു
പ്രണയം ഇതോ എന്‍ പ്രേയസീ, നാം പ്രണയികളോ പവിഴങ്ങളോ? (ഒഎന്‍വി)


ഒഎന്‍വിയുടെ തന്നെ കോതന്പുമണികളിലെ
നീ എന്നും നീയാണ്~കോതന്പുപാടത്ത്
നീര്‍പെയ്തു പോകും മുകിലാണ്!
കത്തും വറളിപോല്‍ ചുട്ടുപഴുത്തൊഴാ
കുഗ്രാമഭൂവിന്‍ കുളിരാണ്
ഇവിടെയും ആര്‍ദ്രമായ ഭാവം ദൃശ്യമാണ്


ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിരവരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടുനില്‍ക്കട്ടെ; നീയെ~
ന്നണിയത്തു തന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ
ടൊരുചുമയ്ക്കടിയിടറി വീഴാം.
(സഫലമീയാത്ര~എന്‍.എന്‍.കക്കാട്)

പിറക്കാതിരുന്നെങ്കില്‍~
പ്പാരില്‍ നാം സ്നേഹിക്കുവാന്‍,
വെറുക്കാന്‍, തമ്മില്‍ക്കണ്ടു~
മുട്ടാതെയിരുന്നെങ്കില്‍!
(കണ്ണീര്‍പ്പാടം~വൈലോപ്പിളളി ശ്രീധരമേനോന്‍)


പ്രണയികളേ ഇതിലേ ഇതിലേ....
ആഗ്രഹിപ്പീലാ പ്രകാശമാം നിന്നില്‍ വീ~
ണാത്മാവെരിക്കും പ്രണയമായ് തീരുവാന്‍
ആഗ്രഹമീസ്വയം ദാഹത്തിലന്യയാം സാ~
ക്ഷിയായ് സാന്ത്വനം മാത്രമായ് നില്‍ക്കുവാന്‍ (വിജയലക്ഷ്മി)