Monday 25 October 2021
കളിക്കളത്തിലെ പ്രണയം

By Subha Lekshmi B R.11 Feb, 2017

imran-azhar

കായികരംഗവും നിരവധി പ്രണയങ്ങള്‍ക്ക് സാക്ഷിയാണ്. അതില്‍ പുഷ്പിച്ചവയും തളിരിട്ടപ്പോഴേ കൊഴിഞ്ഞവയും ധാരാളം. പ്രണയദിനത്തില്‍ നാം അവരെ വിസ്മരിക്കാന്‍ പാട്ടില്ല.ഇതാ കായികരംഗത്തെ ചില പ്രണയകഥകള്‍.

 

സച്ചിന്‍~അഞ്ജലി
കളിക്കളത്തിലെ താരം പ്രണയത്തോടുളള ആത്മാര്‍ത്ഥയിലും സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ താരമാണ്. പ്രഥമദൃഷ്ടിയില്‍ മനംകവര്‍ന്ന പെണ്‍കുട്ടിക്ക് തന്നെക്കാള്‍ ഒരു വയസ്സുകൂടുതലുണ്ട്എന്നറിഞ്ഞിട്ടും അവളോടുളള പ്രണയത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുവച്ചു. അഞ്ജലിയാകട്ടെ ഒരിക്കലും പരാതി പറയാത്ത പ്രണയിനിയായി. സച്ചിന്‍റെ തിരക്ക് മനസ്സിലാക്കി എന്നുംപിന്തുണയോടെ കൂടെ നിന്ന പ്രണയിനിയാണ് അഞ്ജലി. വിവാഹശേഷവുമതേ.

 

തന്‍റെ ആദ്യ രാജ്യാന്തരക്രിക്കറ്റ് ടൂര്‍ കഴിഞ്ഞ് വിമാനമിറങ്ങിയ സച്ചിന്‍ വിമാനത്താവളത്തില്‍ വച്ചാണ് അഞ്ജലിയെ കാണുന്നത്. എന്ന് മെഡിസിന് പഠിക്കുകയാണ് അഞ്ജലി. അമ്മയെ സ്വീകരിക്കാനാണ് അവര്‍ വിമാനത്താവളത്തിലെത്തിയത്. ആദ്യകാഴ്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു. പ്രണയത്തിന്‍റെ ആദ്യദിനങ്ങളില്‍ സ്പോര്‍ടിനെക്കുറിച്ച് പ്രത്യേകിച്ചും ക്രിക്കറ്റിനെ കുറിച്ച് യാതൊന്നുമറിയാത്ത പഠിപ്പിസ്റ്റായ അഞ്ജലിക്ക് അതേക്കുറിച്ച് വിവരിച്ചുകൊടുക്കലായിരുന്നു സച്ചിന്‍റ ജോലി. ഇടയ്ക്ക് റോജ കാണാന്‍ ഒളിച്ചുപോയതും ആള്‍ക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ സച്ചിന്‍ കളളത്താടിയും കണ്ണടയും വച്ചതും അഞ്ജലി ഓര്‍മ്മിക്കുന്നു. സച്ചിന്‍~അഞ്ജലി ദന്പതിമാര്‍ക്ക് രണ്ടുമക്കള്‍ സറയും, അര്‍ജ്ജുനും. അര്‍ജ്ജുന്‍ അച്ഛനെ പോലെ ക്രിക്കറ്റിന്‍റെ വഴിയിലാണ്.

 

സൌരവ്~ഡോണ
വിവാദമായ പ്രണയവിവാഹമായിരുന്നു സൌരവ് ഗാംഗുലിയുടേത്. കൊല്‍ക്കത്തയിലെ പ്രമുഖ കുടുംബാംഗമായിരുന്ന സൌരവ് തന്‍റെ കളിക്കൂട്ടുകാരിയായ ഡോണ റോയിയെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് രുകൂട്ടര്‍ക്കുമുണ്ടായിരുന്നു. 1996~ല്‍ ഒരു മത്സരവിജയവുമായി മടങ്ങിയെത്തിയ സൌരവ് സുഹൃത്തുക്കളുടെ സഹായത്തോടെവിവാഹം കഴിക്കുകയായിരുന്നു. കൊല്‍ക്കൊത്തയിലെ ഒരു ചൈനീസ് റസ്റ്ററന്‍റില്‍ ചെലവിട്ട തങ്ങളുടെ ആദ്യപ്രണയനിമിഷങ്ങളെക്കുറിച്ച് പിന്നീട് ഗാംഗുലി പറഞ്ഞിട്ടുണ്ട്.ഇടയ്ക്ക് നഗ്മയുമായുളള വഴിവിട്ട ബന്ധവുമായ ബന്ധപ്പെട്ട ആരോപണങ്ങള്‍ സൌരവ്~ഡോണ ദാന്പത്യത്തില്‍ കരിനിഴലായെങ്കിലും സൌരവ് തന്‍റേതാണെന്ന വിശ്വാസത്തില്‍ ഡോണ ഉറച്ചുനിന്നു. ആ പ്രണയത്തിന് മുന്നില്‍ എല്ലാതടസ്സങ്ങളും അകലുകയും ചെയ്തു.സൌരവിന്‍റെയും ഡോണയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് മകള്‍ക്ക് പേരിട്ടത്~സന.

 


ഷൈനി~വിത്സണ്‍
ട്രാക്കിലെ വിസ്മയമായി മാറിയ തൊടുപുഴക്കാരി ഷൈനി എബ്രഹാം 1988~ല്‍ വിത്സണ്‍ ചെറിയാന്‍ എന്ന രാജ്യാന്തര നീന്തല്‍ത്താരത്തെ പ്രണയിച്ച് വിവാഹം ചെയ്തു.അന്ന് ഷൈനിക്ക് 24ഉം വിത്സണ് 25ഉം ആയിരുന്നു പ്രണയം.വിവാഹം ഷൈനിയുടെ കരിയറിനെ ബാധിക്കാതെ വിത്സണ്‍ ഒപ്പം നിന്നു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ശില്പ, സാന്ദ്ര, ഷെയ്ന്‍.

 

പത്മിനി തോമസ് ~സെല്‍വന്‍
അത്ലറ്റ് പത്മിനി തോമസ് സെല്‍വനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാദമായൊരു പ്രണയകഥയായിരുന്നു അത്. 1983~ലായിരുന്നു വിവാഹം. ഡാനി, ഡയാന എന്നിവര്‍ മക്കളാണ്.അര്‍ജുന അവാര്‍ഡ് ജേതാവാണ് പത്മിനി.

 

വിരാട്~അനുഷ്ക
വിരാട് കോഹ്ലി അനുഷ്ക ശര്‍മ്മ പ്രണയം ലൈവായി നില്‍ക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ചുളളന്‍ ചെക്കനും ബോളിവുഡ് സുന്ദരിയും തമ്മിലടുത്തത്ഒരു പരസ്യചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ്. സൌഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. അനുഷ്കയുടെ മുംബയിലെ പോഷ് ഫ്ളാറ്റില്‍ വിരാട് നിത്യസന്ദര്‍ശകനായിരുന്നുവത്രേ.ഇടയ്ക്ക് ക്രിക്കറ്റിലെ വിരാടിന്‍റെ പെര്‍ഫോമന്‍സ് അല്പം താഴോട്ടുപോയപ്പോള്‍ കാരണം ഗാലറിയിലെ അനുഷ്കയുടെ സാന്നിധ്യമാണെന്നാരോപിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.അത് വിരാട് എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് കണ്ടത് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തകളാണ്. ഒരുമിച്ച് താമസിക്കാം ഡേറ്റ് ചെയ്യാം പക്ഷേ വിവാഹം പറ്റില്ലെന്ന അനുഷ്കയുടെനിലപാടാണ് കാരണമായി പറഞ്ഞത്. എന്നാല്‍, വീണ്ടും വിരാട് ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായതോടെ അനുഷ്ക ആശംസകളുമായെത്തുകയും പ്രണയം വീണ്ടും തളിര്‍ക്കുകയും ചെയ്തു.

യുവിയും ഹെയ്സലും
ക്രിക്കറ്റ് താരം യുവ്രാജ് സിംഗും ബ്രിട്ടീഷ് മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും തമ്മിലുളള പ്രണയമാണ് 2016~ല്‍ ചര്‍ച്ചചെയ്യപ്പെട്ട സ്പോര്‍ട്സ് ലവ് സ്റ്റോറികളില്‍ പ്രധാനം.
2015~ല്‍ ബാലിയില്‍ വച്ച് ഇവരുടെ വിവാഹനിശ്ചയം നടന്നു. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നു അത്. തന്‍റെ മകന് ഹെയ്സല്‍ നിഷ്കളങ്കമായി സ്നേഹിക്കുന്നുവെന്ന് യുവിയുടെ അമ്മ ശബ്നംസാക്ഷ്യപ്പെടുത്തി. തന്‍റെ തന്‍റെ പ്രതിബിംബമാണ് ഹെയ്സല്‍ എന്നും യുവിയുടെ മാതാവ് പറഞ്ഞു. മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ സിദ്ദിഖ് ഒരുക്കിയ ബോഡിഗാര്‍ഡില്‍ ഹെയ്സല്‍ അഭിനയിച്ചിരുന്നു.മലയാളത്തില്‍ മിത്ര കുര്യന്‍ ചെയ്ത വേഷമാണ് ഹെയ്സല്‍ ചെയ്തത്. ഈ സിനിമ കണ്ടപ്പോള്‍ മുതല്‍ ഹെയ്സല്‍ തന്‍റെ ഹൃദയംകവര്‍ന്നെന്ന് യുവി പറയുന്നു. ഒരു സുഹൃത്തിന്‍റെ പാര്‍ട്ടിയില്‍ വച്ച് ആദ്യമായി കണ്ടു. അന്നു മുതല്‍ മൂന്നുവര്‍ഷത്തോളംഹെയ്സലിനെ ഒരു കോഫി കുടിക്കാനായി ക്ഷണിച്ച് യുവി കാത്തിരുന്നു. തന്‍റെ ക്ഷണം സ്വീകരിക്കുകയും എന്നാല്‍ പറഞ്ഞ ദിവസമാകുന്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു പതിവെന്ന്യുവി പറയുന്നു. തന്‍റെ ഇഷ്ടം പറഞ്ഞപ്പോഴും ആദ്യം ഹെയ്സല്‍ നിരസിക്കുകയായിരുന്നു. പിന്നീട് ഒകെ പറഞ്ഞു. യുവിയുടെ മാനേജര്‍ അനീഷ് ഗൌതമാണ് ഇവരുടെ വിവാഹനിശ്ചയവാര്‍ത്ത പുറത്തുവിട്ടത്.ചടങ്ങിന് യുവിയുടെ അമ്മയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 2016 നവംബര്‍ 30ന് ഇവര്‍ വിവാഹിതരായി.

ശ്രീശാന്ത്~ഭുവനേശ്വരി
ക്രിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണവിധേയനായെങ്കിലും ശ്രീയുടെ പ്രണയം ആരെയും ആകര്‍ഷിക്കും. ശ്രീശാന്തിന്‍റെ ആരാധികയായി ഓട്ടോഗ്രാഫ് തേടിയെത്തിയ ഭുവനേശ്വരി ദേവി പിന്നീട്സുഹൃത്തും പ്രണയിനിയുമായി മാറി. വാതുവയ്പ് കേസില്‍ ശ്രീ ജയിലിലായപ്പോഴും ഭുവനേശ്വരി തന്‍റെ പ്രണയത്തെ നെഞ്ചോടുചേര്‍ത്തുപിടിച്ചു. ശ്രീ ജയിലില്‍ കിടന്നപ്പോള്‍ രാജകുടുംബാംഗമായഭുവനേശ്വരി വെറും നിലത്തുകിടന്നുറങ്ങി. അക്കാലത്ത് അവളുടേത് ഒരു തരം ഉപവാസമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 2013~ല്‍ ഗുരുവായൂരില്‍ വച്ച് ഇവര്‍ വിവാഹിതരായി. ശ്രീസാന്‍വിക ഇവരുടെ മകളാണ്.