Monday 25 October 2021




പ്രണയമൊഴികള്‍

By Subha Lekshmi B R.11 Feb, 2017

imran-azhar

പ്രണയം വാചാലമാണ്. വാക്കുകള്‍ ഹൃദയത്തിലേക്ക് ഒഴുകിയെത്തും. മറ്റൊരു ഹൃദയത്തിലേക്ക് ഒഴുകിപ്പടരും. ഇതാ ഇന്‍റര്‍നെറ്റില്‍ സുലഭമായ ചില പ്രണയമൊഴികള്‍. പ്രണയദിനത്തില്‍ പ്രണയം പറയാതെ പറയാന്‍, ഹൃദയം തുടിക്കുന്ന ആശംസാകാര്‍ഡുകളില്‍ കോറിയിടാന്‍...

 

ആദ്യമായ് തോന്നിയ ഇഷ്ടം
അതൊരിക്കലും മനസ്സില്‍ നിന്ന് മായില്ല
ഒരുപക്ഷേ, അതായിരിക്കും ലോകത്തിലെ
ഏറ്റവും സത്യമായ പ്രണയം.

 

ജീവിതം പല വേഷങ്ങള്‍ തരുന്നു
സ്വപ്നങ്ങള്‍ പല കാഴ്ചകളും
എന്നാല്‍ സ്നേഹം....
അത് നല്ല മനസ്സുളളവര്‍ തരുന്ന സമ്മാനമാണ്.

 

സ്നേഹം അറിയാതെ പോകുന്ന ജീവിതം നഷ്ടം മാത്രമാണ്
എന്നാല്‍ അതിലും വലിയ നഷ്ടം
സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നതത്രേ.

 

സ്നേഹിച്ചത് സ്വന്തമാക്കിയാല്‍
അത് സക്സസ്
കിട്ടിയതിനെ സ്നേഹിക്കുന്നത് അഡ്ജസ്റ്റ്മെന്‍റ്
സ്വന്തമല്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നതാണ്
യഥാര്‍ത്ഥ പ്രണയം.

 

കാലം അങ്ങനെയാണ്
പ്രിയപ്പെട്ടവരെ ഓര്‍മ്മയില്‍ നിന്ന് മായ്ച്ചുകളയും
ഇന്നലത്തെ പ്രിയപ്പെട്ടവര്‍ ഇന്നും വെറും പരിചയക്കാര്‍ മാത്രം...

 

നമ്മുടെ കണ്ണുകള്‍ നിറയുന്പോള്‍
ആശ്വാസം പകരാന്‍
ആദ്യം എത്തുന്നത്
നമ്മള്‍ സ്നേഹിക്കുന്നവര്‍ ആയിരിക്കില്ല
നമ്മളെ സ്നേഹിക്കുന്നവര്‍ ആയിരിക്കും.

 

കാണാന്‍ കൊതിക്കുന്ന മുഖവും...
കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദവും
ഒരുപാട് അകലെയാകുന്പോള്‍ സ്നേഹം
ഒരു നൊന്പരം മാത്രമാണ്.

 

പുറമേ കാണിക്കാത്ത സ്നേഹം..
ചെലവഴിക്കപ്പെടാത്ത പണം..
പകര്‍ന്നുകൊടുക്കാത്ത അറിവ്..
പരിപോഷിപ്പിക്കാത്ത കഴിവ്..
കരുണയില്ലാത്ത മനസ്സ്..
ഉറവയില്ലാത്ത കിണര്‍..
സ്നേഹമില്ലാത്ത മക്കള്‍..
ചിരിക്കാത്ത ചുണ്ടുകള്‍..
എല്ലാം ഒരുപോലെയാണ്.

 

പറയാതെ കേള്‍ക്കുകയും
കേള്‍ക്കാതെ കാണുകയും
കാണാതെ മനസ്സിലാകുകയും
ചെയ്യുന്നതാണ് പ്രണയം.

 

വഴിപിരിഞ്ഞെങ്ങോ
പറന്നുപോം പുണ്യമേ
പിന്‍വിളി കേട്ടൊന്നു നില്‍ക്കുകില്ലേ
ഒരു മണ്‍കുടം നെഞ്ചത്തുടഞ്ഞതല്ലേ..