Monday 25 October 2021
രാഷ്ട്രീയത്തിലെ പ്രണയകഥകള്‍

By sruthy sajeev .14 Feb, 2017

imran-azhar

പ്രണയം സര്‍വ്വ ലൗകീകമാണ്. പ്രായമോ കാലമൊ അതിന് ബാധകമല്ല. ജാതിയോ മതമോ അതിന് തടസ്‌സവുമല്ല.......പ്രണയത്തിന് വേണ്ടിയുള്ള ത്യാഗങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അത് അങ്ങനെയാണ് പ്രണയ് എന്നും അനശ്വരമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ചും നിശബ്ദമായും കടന്നുപോയ നിരവധി പ്രണയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രണയങ്ങള്‍.........

രാഷ്ട്രീയ രംഗത്തെ പ്രണയങ്ങളെപ്പറ്റി പറയുമ്പോള്‍ ഒഴിവാക്കാനാകാത്തതാണ് വയലാര്‍ രവി- മെഴ്‌സി രവി പ്രണയം. ജാതി വെറി കൊടുംപിരി കൊണ്ടിരുന്ന 60 കളില്‍ ഒരു ഹിന്ദു - ക്രിസ്ത്യന്‍ പ്രണയം. മഹാരാജാസ് കോളേജിന്റെ ക്യാംപസ് ആയിരുന്നു ഇവരുടെ പ്രണയത്തിന്റെ നിശബ്ദ സാക്ഷി. സ്വാതന്ത്ര സമര സേനാനി ആയിരുന്ന എം കെ കൃഷ്ണന്റെയും ദേവകിയുടെയും മകനായി 1937 ല്‍ ആയിരുന്നു വയലാര്‍ രവിയുടെ ജനനം. എറണാകുളത്തെ ഒരു പ്രമുഖ ക്രിസ്തീയന്‍ കുടുംബത്തിലായിരുന്നു മെഴ്‌സിയുടെ ജനനം. വളരെ ഓര്‍ത്തഡൊക്‌സ്ായോരു കുടുംബമയിരുന്നു അവരുടേത്. നിരവധി മാസങ്ങള്‍ നിശബ്ദമായി മെഴ്‌സിയെ നിരീക്ഷിച്ച ശേഷം ക്യാംപസിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് മെഴ്‌സിയെ മറ്റു ചിലര്‍ പരിചയപ്പെടുത്തി. അന്നും വയലാര്‍ രവി നല്‍കിയ സുരക്ഷിതത്വം തന്നെയായിരുന്നു മെഴ്‌സിയെ അദ്ദേഹത്തോട് അടുപ്പിച്ചത്. അത് ജീവിതത്തിലുടനീളം അങ്ങനെ തന്നെ ഉണ്ടാവുകയും ചെയ്തു. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1969 ല്‍ അവര്‍ വിവാഹിതരായി.

എന്‍ ടി ആര്‍ - ലക്ഷ്മി പാര്‍വ്വതി
1993 ല്‍ തന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം എന്‍ ചി ആര്‍ നടത്തി. എഴുത്തുകാരിയായ ലക്ഷ്മി പാര്‍വ്വതിയെ വിവാഹം കഴിക്കാന്‍ പോകുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു അത്. വിവാഹിതനും പന്ത്രണ്ട് മക്കളുടെ അച്ഛനുമായ നന്ദാമുരി തരക രാമ റാവു തന്റെ എഴുപതാം വയസ്‌സില്‍ വീണ്ടും വിവാഹിതനാകുന്നുയെന്നത്. മൂന്ന് തവണ ആന്ധ്രപ്രദേഷ് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ ജീവചരിത്രം രചിച്ചത് ലക്ഷ്മിയായിരുന്നു. അതിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍. 1943 ല്‍ തന്റെ 20 -ാം വയസ്‌സില്‍ ആയിരുന്നു എന്‍ ടി ആര്‍ ബാസവ റാവുമായുള്ള ആദ്യ വിവാഹം.

കാര്‍ത്തികേയന്‍- സുലേഖ
ദീര്‍ഘ കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന അനിഷേധ്യനായ കോണ്‍ഗ്രസ് നേതാവായിരുന്നു ജി കാര്‍ത്തികേയന്‍. രാഷ്ട്രീയ ജീവിതത്ത് അഴിമതികള്‍ക്കും വിവാദങ്ങള്‍ക്കും ഇടനല്‍കാത്ത നേതാവായിരുന്നുവെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ അദ്ദേഹവും വിവാദങ്ങള്‍ സൃഷ്ടിച്ചു.

ദിഗ്‌വിജയ് സിംഗ്- അമൃതറായ്
വിവാദങ്ങള്‍ വേട്ടയാടി നേടിയ ജീവിതമായിരുന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെയും ടി വി അവതാരികയുമായ അമൃതറായുടെയും. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. അമൃതയുമായുമായുള്ള ബന്ധം തുറന്ന് സമ്മതിയ്ക്കുന്നതിന് യാതൊരു മടിയുമില്ല. അമൃതയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. അമൃതയും ഇരുവരുടെയും ബന്ധം സമ്മതിച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റ് - സാറ
മന്‍മോഹന്‍ സര്‍ക്കാരിലെ മിടുക്കനായ കോര്‍പ്പറേറ്റ് മന്ത്രിയായരുന്നു സച്ചിന്‍ പൈലറ്റ്. പക്ഷേ ഇവിടെ നമ്മള്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത് സച്ചിന്‍ പൈലറ്റ് - സാറ പ്രണയകഥ പറയാനാണ്. മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ. സച്ചിന്‍ ഹിന്ദു കുടുംബത്തിലേയും പൗരാണിക മുസ്‌ളീം സമുദായത്തിേെലാ അംഗമാണ് സാറ. വീദേശ പധനത്തിനിയെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ജാതീയവും സാംസ്‌കാരീകവുമായ വ്യത്യസ്തങ്ങള്‍ക്കപ്പുറം വിവാഹമെന്ന ബന്ധത്തിലൂടെ ഒരുമിക്കുകയാണ് ഇരുവരും ചെയ്തത്. 2004 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

രാജീവ് ഗാന്ധി - സോണിയ
താന്‍ കണ്ടതിലെ ഏറ്റവും സുന്ദരിയാണ് അവള്‍. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാക്കുകളാണിവ. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ആയിരുന്നു രാജീവ് ഗാന്ധി സോണിയയെ ആദ്യം കണ്ടുമുട്ടിയത്. വളരെ ഐതിഹാസികമായിരുന്നു ഇവരുടെ പ്രണയമെങ്കിലും ദുരന്തപര്യവസാനിയായിരുന്നു അത്. പൊതു വേദികളിലായാലും സ്വകാര്യ ചടങ്ങുകളിലായാലും എപ്പോഴും തന്റെ പ്രയതമയുടെ കൈ ചേര്‍ത്ത് പിടിച്ച് നയക്കുമായിരുന്നു രാജീവ്.