Wednesday 18 July 2018

മഹനീയം തിരുവോണം (സിനിമാഗാനം)

By ബി.ആര്‍. ശുഭലക്ഷ്മി.05 Aug, 2017

imran-azhar

ചിത്രം: യാചകന്‍
ഗാനരചന:അഭയദേവ്
സംഗീതം: എസ് എന്‍ ചാമി (എസ് എന്‍ രംഗനാഥന്‍)

മഹനീയം തിരുവോണം
മനോജ്ഞമലനാട്ടിന്‍ സുദിനം
പുതുമലരണിയാണങ്കണമെങ്ങും
മലയാളത്തിന്‍ മധുമഴയെങ്ങും
പുതുമലരണിയാല്‍ ശോഭിതമെങ്ങും
മലയാളത്തിന്‍ മധുമഴയെങ്ങും ഓ.....

ഹൃദയം കുളിര്‍ക്കും സുദിനം
ആനന്ദമാണീ സുദിനം
മാവേലിതന്‍ പ്രിയ സദനം
പൂകുന്നതാണീ സുദിനം ഓ....

സന്തോഷകാലമെങ്ങും
മതിവരുമാറഖിലരുമനിതരസെൌഖ്യം
നേടുന്ന സുദിനം സാമോദം പാടുന്ന സുദിനം
നവവിലാസലോലം ദേശം
നാടും കാടും മേടും പുളകിതം
മധുരമലനാട്ടിന്‍ സുദിനം

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..