Friday 23 June 2017

മരിയ മോണ്ടിസോ്‌സറിയുടെ കുട്ടികളുടെ വീട്

By sruthy sajeev .06 Mar, 2017

imran-azhar


തനിക്ക് സ്വയം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിശ്വാസമുള്ള ഒരു ജോലിയിലും കുട്ടിയെ സഹായിക്കരുത്. കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ ശരിക്കും കുട്ടികള്‍ക്കുള്ളതായി മാറ്റ
ിയ മരിയമോണ്ടിസോ്‌സറിയുടെ വാക്കുകളാണിത്. 1870 ഓഗസ്റ്റ് 31 ന് ഇറ്റലിയിലെ ചൈരാവലെ്‌ളയിലായിരുന്നു ജനനം. ഇറ്റലിയില്‍ ആദ്യമായി പൊതു വിദ്യഭ്യാസ സ
മ്പ്രദായത്തില്‍ പഠിച്ചവരില്‍ ഒരാളായിരുന്നു മരിയ.

 

തന്റെ 22-ാം വയസ്‌സില്‍ മരിയ മെഡിക്കല്‍ പഠനത്തിനു ചേര്‍ന്നു. ഇറ്റലിയില്‍ ഡോക്ടറാകാന്‍ പഠിക്കുന്ന ആദ്യ പെണ്‍കുട്ടിയായിരുന്നു മരിയ. സൈക്കോളജിയില്‍ ആയിരുന്നു മരിയ സ്‌പെഷ്യലയിസ് ചെയ്തത്. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം.

 

കുട്ടികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപെ്പട്ടിരിക്കുന്ന പ്രബോധനോപകരണങ്ങള്‍ യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്‌കൂളില്‍ നല്കുന്നത്. വിദ്യാഭ്യാസരീതിയില്‍
മോണ്ടിസോറി ചില പുതിയ തത്ത്വങ്ങള്‍ കൊണ്ടു വന്നു. മൂന്നു വയസ്‌സുമുതല്‍ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികള്‍ക്ക് അനുയോജ്യമായ പഠനോപകരണങ്ങള്‍
ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്‌ക്കരിക്കുക എന്നിവയായിരുന്നു അവയില്‍ ചിലത്.

 

ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപെ്പട്ടു. സ്വാനുഭവത്തില്‍ നിന്നുള്ള പാഠം ഉല്‍ക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്‌ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപെ്പട്ടു. ചെറിയ വിമര്‍ശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു. 1952 മേയ് ആറിന് നെതര്‍ലാന്റിലായിരുന്നു അന്ത്യം.