Wednesday 18 July 2018

മാവേലിനാടു വാണീടുകാലം

By ബി.ആര്‍. ശുഭലക്ഷ്മി.22 Jul, 2017

imran-azhar

ഓണവുമായി ബന്ധപ്പെട്ട് പണ്ടുമുതലേ പ്രചാരത്തിലുളള കവിതയാണ് മാവേലിനാടു വാണീടും കാലം...ഇതാ വായിക്കൂ...

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാര്‍, ബാലന്മാര്‍ മറ്റുളേളാരും
നീതിയോടെങ്ങും വസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം
വെളളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കളളപ്പറയും ചെറുനാഴിയും,
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ലമഴപെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവുംചേരും
മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..