Monday 21 August 2017

ഭരണതലപ്പത്ത് നളിനി നെറ്റോ

By Subha Lekshmi B R.31 Mar, 2017

imran-azhar

സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറിയായി ഇന്ന് സ്ഥാനമേല്‍ക്കുന്ന നളിനി നെറ്റോ ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ്. പത്മ രാമചന്ദ്രന്‍, നീല ഗംഗാധരന്‍, ലിസി ജേക്കബ്എന്നിവരാണ് നളിനി നെറ്റോയുടെ മുന്‍ഗാമികള്‍. ആഗസ്റ്റ് വരെയാണ് നളിനി നെറ്റോയുടെ കാലാവധി.

 

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ നളിനി നെറ്റോ അധ്യാപികയായാണ് തന്‍റെ ഓദ്യോഗിക ജീവിതം ആരംഭിച്ചത്. 1981 ~ല്‍ ഐഎഎസ് നേടി. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാനടൂറിസം ഡയറക്ടര്‍, നികുതി, സഹകരണം, രജിസ്ഷേന്‍, ജലസേചനം, ഗതാഗതം തുടങ്ങിയവകുപ്പുകളില്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചതിനു ശേഷം ഒന്‍പത് വര്‍ഷം കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായിരുന്നു. കേരളത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിലെത്തിയ ആദ്യവനിതയെന്ന വിശേഷണവും നളിനി നെറ്റോയ്ക്ക് സ്വന്തം. 2015~ല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍
മുഖ്യമന്ത്രിയുടെ സെക്രട്ടറി ചുമതലയും വഹിച്ചു.ഇനി സംസ്ഥാനത്തിന്‍റെ ഭരണതലപ്പത്ത് ഈ വനിതയുടെ കൈയൊപ്പ് പതിയും.

 

വിജിലന്‍സ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോയാണ് ഭര്‍ത്താവ്. മകള്‍ അനിഷ നെറ്റോ ലണ്ടനില്‍ ഗവേഷണവിദ്യാര്‍ത്ഥിയാണ്. നളിനി നെറ്റോയുടെ പിതൃസഹോദരിയുടെ പുത്രിയാണ്്
തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്‍.