Thursday 24 August 2017

നായയും പുലിയും വെയ്ക്കല്‍

By ബി.ആര്‍. ശുഭലക്ഷ്മി..09 Aug, 2017

imran-azhar

ഇങ്ങനെയും ഒരു കളിയുണ്ടായിരുന്നു. ഏകദേശം ഏണിയും പാന്പും കളിപോലെ എന്നാല്‍ ചതുരംഗത്തിനോടും സാമ്യമുളള ഒന്നായിരുന്നു നായയും പുലിയും വെയ്ക്കല്‍. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കള്‍. രണ്ട് പേര്‍ കൂടി കളിക്കുന്ന കളിയാണ്. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യ ുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ടായിരുന്നു.