Monday 25 October 2021




ശുചിത്വം ശീലിപ്പിക്കാം

By Subha Lekshmi B R.31 May, 2017

imran-azhar

കുട്ടികളില്‍ ശുചിത്വശീലം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വൃത്തിയുള്ള യൂണിഫോം ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുഷിഞ്ഞതും ഇറുകിയതും വേണ്ട.

കാലത്തും വൈകിട്ടും പല്ലുതേയ്ക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണത്തിനു മുന്പും പിന്പും കൈ കഴുകുക, യഥാസമയം ടോയ്ലറ്റില്‍ പോകുക, അതിനുശേഷവും കൈകള്‍ സോപ്പിട്ടു കഴുകുക, കാലുകള്‍ വെളളമൊഴിച്ച് നന്നായി കഴുകുക,പുറത്തുപോയി വന്ന ശേഷം വീട്ടിലേക്ക് പ്രവേശിക്കും മുന്പ് കാലുകള്‍ കഴുകുക,സ്ക്കൂള്‍വിട്ടു വന്നാല്‍ മേല്‍കഴുകുക,ടിഫിന്‍ ബോക്സ് കഴുകി കൊണ്ടുവരിക,ബാഗും യൂണിഫോമും വൃത്തിയായി സൂക്ഷിക്കുക, ക്ളാസ്മുറിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇങ്ങനെയുളള നല്ല ശീലങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം.