Thursday 21 June 2018

53 ലോകറെക്കോര്‍ഡുകള്‍, സിനിമാക്കന്പം,ആഡംബരപ്രിയന്‍, യാത്രകളില്‍ സ്ത്രീഭക്തര്‍ നിര്‍ബന്ധം: ന്യൂജെന്‍ സന്യാസി ആള് ഖില്ലാഡിയാണ്

By webdesk.25 Aug, 2017

imran-azhar

തിങ്കളാഴ്ച ഒരാളുടെ ശിക്ഷ പ്രഖ്യാപിക്കുന്നു. മുള്‍മുനയില്‍ നില്‍ക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളും സര്‍ക്കാരുകളുമാണ്. അതെ ഗുര്‍മീത് റാം റഹിം സിങ് എന്ന അതീവ പരിഷ്ക്കാരിയായ സന്യാസി (അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു) വിധി കാത്തിരിക്കുന്പോള്‍ പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ ആള്‍ദൈവത്തിന്‍റെ അഥവാ ഹൈടെക് സന്യാസിയുടെ പേരില്‍ ചോരക്കളമൊഴുകാതെ ചെറുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരുകള്‍...ജനം ഭയചകിതരും.

 

ദര സച്ചാ സൌദ (ഡിഎസ്എസ്) തലവന്‍ ഗുര്‍മീത് റാം റഹിം സിങ് ജനിച്ചത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. മഘര്‍ സിങ്, നസീബ് കൌര്‍ എന്നിവരുടെ ഏക മകന്‍. പിതാവിനെ കൃഷിയില്‍ സഹായിക്കാനായി ആറാം വയസ്സില്‍ ട്രാക്ടര്‍ ഓടിച്ചുതുടങ്ങി. 1948~ല്‍ രൂപീകരിച്ച ദേര സച്ചാ സൌദയില്‍ പിതാവും കുടുംബാംഗങ്ങളും അംഗങ്ങളായിരുന്നു. ഡിഎസ്എസിന്‍റെ രണ്ടാമത്തെ മേധാവി ഷാ സത്നാംജിയുടെ ഭക്തനായിരുന്നു മഘര്‍സിങ്. തത്ഫലമായി ഗുര്‍മീത് സിങ്ങും ദേര സച്ചാ സൌദയില്‍ സജീവമായി. 1990ല്‍ റാം റഹിമിനെ തന്‍െറ പിന്‍ഗാമിയായി സത്നം പ്രഖ്യാപിച്ചു. 23ാം വയസ്സില്‍ ദേര സച്ചാ സൌദയുടെ മൂന്നാമത്തെ മേധാവിയായി. പിന്നെ കണ്ടത് ഒരു കുതിപ്പാണ്. കര്‍ഷകന്‍റെ മകനില്‍ നിന്ന് കോടികളുടെ ആസ്തിയുളള സര്‍വ്വകലാവല്ലഭനായ ആഢംബരപ്രിയനായ ബാബയിലേക്കുളള കുതിപ്പ്.

 

ആഡംബരപ്രിയന്‍
സന്യാസിക്ക് യോജിച്ച ജീവിതമല്ല ഗുര്‍മീത് ബാബ നയിച്ചിരുന്നത്. എപ്പോഴും സണ്‍ഗ്ളാസൊക്കെ വച്ച് സ്റ്റൈലന്‍ വസ്ത്രങ്ങളിഞ്ഞ് ചമഞ്ഞൊരുങ്ങിയേ നടക്കൂ. വാഹനങ്ങളോടും വല്യ പ്രിയമാണ്. നൂറിലധികം വാഹനങ്ങളാണ് ഇദ്ദേഹത്തിന് സദാസമയം അകന്പടി സേവിക്കുക. സ്വന്തം മേഖലയ്ക്കു പുറത്തായാല്‍ 50 വാഹനങ്ങളെങ്കിലും അകന്പടിക്കു വേണമെന്നത് നിര്‍ബന്ധമാണ്. റേഞ്ച് റോവര്‍ എസ്യുവി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യും. 16 ബ്ളാക്ക് എന്‍ഡവറുകളുണ്ട്. ലക്ഷക്കണക്കിനു രൂപ വിലയുള്ള മോട്ടോര്‍ ബൈക്കുകളും ബുള്ളറ്റുകളും സ്വന്തം. യാത്രകളില്‍ സ്ത്രീഭക്തര്‍ നിര്‍ബന്ധം.

 

 

കാലില്‍ വീഴാന്‍ രാഷ്ട്രീയക്കാര്‍
രാഷ്ട്രീയക്കാര്‍ പൊതുവെയും ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ പ്രത്യേകവും തന്നെ വണങ്ങണമെന്ന് ഗുര്‍മീതിന് നിര്‍ബന്ധമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി സ്ഥാനാര്‍ഥികളാണ് അനുഗ്രഹം തേടി റാം റഹിമിന്‍െറ അടുത്തെത്തുന്നത്. എല്ളായിപ്പോഴും ബിജെപിക്കാണ് റാം റഹിം പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ളതിനാല്‍ ബാബയുടെ ഒറ്റവാക്കില്‍ വോട്ടുകള്‍ മറിയുമെന്ന് രാഷ്ട്രീയക്കാര്‍ക്ക് നന്നായി അറിയാം.

 


റെക്കോര്‍ഡുകളില്‍ താരം
53 ലോക റെക്കോര്‍ഡുകളാണ് റാം റഹിമിനുള്ളത്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോര്‍ഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോര്‍ഡും രണ്ടെണ്ണം ലിംക റെക്കോര്‍ഡുമാണ്.വോളിബോള്‍, കബഡി, ലോണ്‍ ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബോള്‍, ബില്യാഡ്സ്, ടേബിള്‍ ടെന്നിസ്, സ്നൂക്കര്‍, ബാസ്ക്കറ്റ് ബോള്‍, വാട്ടര്‍ പോളോ തുടങ്ങിയ കായിക ഇനങ്ങളില്‍ താരമാണ്. യുകെ ആസ്ഥാനമായ വേള്‍ഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

 

 

ഷാരൂഖിനോട് പ്രിയം
സ്വയം ഷാരൂഖ് ഖാനെ പോലെ സുന്ദരനാണെന്ന് വിശേഷിപ്പിക്കുന്ന ബാബയ്ക്ക് സിനിമാക്കന്പം കലശലാണ്. കന്പം കയറി സിനിമകള്‍ സംവിധാനം ചെയ്യുക മാത്രമല്ല അഭിനയം തുടങ്ങി സകല പരിപാടികളും നിര്‍വ്വഹിക്കുകയും ചെയ്തു. ജാട്ടു എന്‍ജിനീയര്‍, ഹിന്ദി കാ നാപക് കോ ജവാബ്, എംഎസ്ജി ദി വാരിയര്‍ ലയണ്‍ ഹാര്‍ട്ട്, എംഎസ്ജി2ദി മെസഞ്ചര്‍, എംഎസ്ജി ദി മെസഞ്ചര്‍ എന്നീ സിനിമകളാണ് റാം റഹിമിന്‍േറതായി റിലീസ് ചെയ്തിട്ടുള്ളത്. 

 

 

 

റോക്കസ്റ്റാര്‍
കൂളിങ് ഗ്ളാസും ജാക്കറ്റും നീട്ടിയ താടിയും തൊങ്ങലുകള്‍ പിടിപ്പിച്ച ഉടുപ്പുകളുമായി ആടിപ്പാടി സംഗീതത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് ഈ ന്യൂജെന്‍ ബാബ. ആറോളം ആല്‍ബങ്ങളാണ് പുറത്തിറക്കിയത്. പശ്ചാത്യ ആല്‍ബങ്ങളുടെ ചുവടുപിടിച്ചുള്ള വേഗമേറിയ താളത്തിലാണ് പാട്ടുകള്‍ കൂടുതലും ഒരുക്കിയിട്ടുള്ളത്. ആല്‍ബങ്ങളെല്ളാം ചൂടപ്പം പോലെയാണ് വിറ്റുപോയത്. താങ്ക് യു ഫോര്‍ ദാറ്റ്, ഇന്‍സാന്‍, ലൌ റബ് സേ, ഹൈവേ ലൌവ് ചാര്‍ജര്‍, നെറ്റ്വര്‍ക് തേരാ ലൌ കാ, ചാഷ്മ യാര്‍ കാ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍.