Monday 18 June 2018

നിര്‍ഭയ, സൌമ്യ, ജിഷ....പിടഞ്ഞുതീര്‍ന്ന കുരുന്നുകള്‍...ആരാണ് ഇവരുടെ വിധി നിര്‍ണ്ണയിച്ചത്?

By SUBHALEKSHMI B R.12 Dec, 2017

imran-azhar

"നിന്‍റെ മേലുളള പരീക്ഷണങ്ങള്‍ നിന്നെ ശിക്ഷിക്കുവാനല്ല...രക്ഷിക്കുവാനാണ്" എന്ന ദൈവവചനം സുപരിചിതമാണ്. മതഭേദമില്ലാതെ ഈ അര്‍ത്ഥത്തിലുളള വചനങ്ങള്‍ സുലഭവുമാണ്. പക്ഷേ ക്രൂരമായി പിടഞ്ഞുതീര്‍ന്ന ജീവിതങ്ങള്‍ക്ക് ഇനിയെവിടെയാണ് രക്ഷ? തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകും മുന്പേ വേദന തിന്നൊടുങ്ങിയ പെണ്‍കുരുന്നുകള്‍ എന്തു പാപമാണ് ചെയ്തത്? ദൈവമേ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കട്ടെ....സമീപകാലത്തെ വാര്‍ത്തകള്‍ വായിച്ചും കണ്ടും ജനം പ്രാര്‍ത്ഥിക്കുന്നു.

 

 


ഹരിയാനയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് തല്ലിച്ചതച്ച് കൊലപ്പെടുത്തിയതാണ്
ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്ന വാര്‍ത്ത. അര്‍ബുദബാധിതയായ 16~കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മണിക്കൂറുകളോള പീഡിപ്പിച്ച സംഭവം യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍ പ്രദേശില്‍ നിന്നെത്തിയതും അന്നേ ദിവസം തന്നെ. അത് അവിടെയല്ലേ? വടക്ക് ഇങ്ങനെയൊക്കെ നടക്കും എന്നു കരുതി ആശ്വസിക്കാന്‍ ഇന്ന് കേരളത്തിലെ അമ്മമാര്‍ക്കും സാധ്യമല്ല. കാരണം, ദേശഭേദമില്ലാതെ പെണ്‍ജന്മങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു..കൊലചെയ്യപ്പെടുന്നു...അഥവാ കൊല്ലാക്കൊല ചെയ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഇതിവിടെ ആവര്‍ത്തിക്കുന്നത്? ആരാണതിന് ഉത്തരവാദി? കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും നിലവിലെ നിയമവ്യവസ്ഥയ്ക്കും അതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്നോട്ടുപോകാനാകുമോ?

 

 

ദൃക്സാക്ഷിയില്ല
ദൃക്സാക്ഷിയില്ലാത്തതിന്‍റെ പേരില്‍ ഇത്തരം കൊടുംപാതകങ്ങള്‍ ചെയ്ത കുറ്റവാളികളെ വെറുതെ വിടുകയോ, നാമമാത്രമായ ശിക്ഷ നല്‍കി വിടുകയോ ചെയ്യുന്പോള്‍ നീതിനിഷേധി
ക്കപ്പെട്ടവരുടെ ചൂണ്ടുവിരല്‍ നീളുന്നത് കൃത്യമായ സ്ഥലത്തേക്കാണ്. അവര്‍ നിയമത്തെയോ അതു നടപ്പിലാക്കുന്നവരെയോ പഴിച്ചാല്‍ തെറ്റുപറയാനാകില്ല തന്നെ. വര്‍ഷങ്ങള്‍ക്കു മുന്പ് തിര ുവനന്തപുരത്ത് ബാലികയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും കോടതി വെറുതെ വിടുകയുണ്ടായി. ദൃക്സാക്ഷിയ ില്ലെന്നതായിരുന്നു കാരണം. എന്നാല്‍, ആ പ്രതി വീണ്ടുമൊരു രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു. ആ കേസില്‍ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ ആ രണ്ടരവയസ്സുകാരിയുടെ ജീവന്‍ കുരുതി കൊടുത്തതിന്‍റെ ഉത്തരവാദിത്തം ആദരണീയമായ നിയമവ്യവസ്ഥയ്ക്കുനേരെ നീണ്ടാല്‍ കുറ്റം പറയാനാകുമോ?

 

ദുര്‍ബലരായ ഇരകളെ തേടി നടക്കുന്ന നരാധന്മാര്‍ക്കര്‍ക്കറിയാം സാക്ഷിയുടെ അഭാവം തങ്ങളെ രക്ഷിക്കുമെന്ന്. അതുകൊണ്ടു തന്നെ കൃത്യമായി ആസൂത്രണം ചെയ്താണ് അവര്‍ പീഡനവും കൊലപാതകവും നടത്തുന്നത്. തെളിവുനശിപ്പിക്കാനുളള പ്രാകൃതമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു. അതോടെ വേദനയുടെ മല തിന്നാണ് ഇവരുടെ കൈയില്‍പെടുന്ന ഒരോ പെണ്‍ജന്മവും ഒട ുങ്ങുന്നത്. ആരെങ്കിലും കണ്ടുനില്‍ക്കുന്പോള്‍ ആരെങ്കിലും ഇതു ചെയ്യുമോ സാറെ? പിന്നെങ്ങനെ സാക്ഷിയുണ്ടാവും എന്ന് വിലപിച്ച രക്ഷിതാക്കള്‍ കുറവല്ല നമ്മുടെ ഭാരതഖണ്ഡത്തില്‍. ആ നിലവിളികള്‍ ശമിക്കണമെങ്കില്‍ പ്രതിക്ക് ന്യായമായ ശിക്ഷ ലഭിക്കണം. ഒരാളെ ശിക്ഷിച്ചാല്‍ നഷ്ടപ്പെട്ടത് തിരികെ ലഭിക്കുമോ എന്നത് ഒരു മുട്ടാപ്പോക്ക് ചോദ്യമാണ്? മാപ്പര്‍ഹിക്കാത്ത പാതകങ്ങള്‍ക്ക് അനുയോജ്യമായ ശിക്ഷയെന്നത് നാളെ അത് ആവര്‍ത്തിക്കാതിരിക്കാനുളള ശരിയായ നടപടിയാണ്.

 

 

 


എന്തുകൊണ്ട് വധശിക്ഷ ?
"ഇങ്ങനെചെയ്യുന്നവയൊക്കെ ഷണ്ഡീകരിക്കണ"മെന്ന് അമ്മമാര്‍ നിലവിട്ടു പ്രതികരിക്കുന്പോള്‍ ..."എന്‍റെ കുഞ്ഞിനെ കൊല്ലാക്കൊല ചെയ്തവന് വധശിക്ഷ നല്‍കണ"മെന്ന് അവര്‍ മുറവിളി കൂട്ട ുന്പോള്‍... തെറ്റുപറയാനാവില്ല. കുറഞ്ഞ പക്ഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവനെങ്കിലും അത്തരമൊരു ശിക്ഷ അനിവാര്യമാണ്. ഷണ്ഡീകരണം ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല. എന്നാല്‍ , മനുഷ്യന്‍ എന്ന പദത്തിന് അര്‍ഹനല്ലാത്തവനായ അത്തരത്തിലുളള പാതകങ്ങള്‍ ചെയ്യുന്നവര്‍ക്കെങ്കിലും മാതൃകാപരമായ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഇന്നീ കാണുന്ന രീതിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വളരില്ലായിരുന്നു. വധശിക്ഷയ്ക്കെതിരെ മനുഷ്യാവകാശം എന്ന് കൊടിയും പിടിച്ചെത്തുന്നവരോട് പെണ്‍ഹൃദയങ്ങള്‍ ചോദിക്കുന്ന ചോദ്യമ ുണ്ട്...ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊന്നുതളളിയവനോ പിടഞ്ഞൊടുങ്ങിയ ആ കുരുന്നോ മനുഷ്യജീവി? ചിന്തിച്ച് തീരുമാനിക്കാം.

 

മധ്യപ്രദേശ് സര്‍ക്കാര്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയെന്ന ബില്‍ പാസ്സാക്കി കഴിഞ്ഞു. ഓരോ ഇന്ത്യന്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാര്‍ തന്നെയും ഇക്കാര്യത്തില്‍ വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തന്നെ എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് മനസ്സിലാക്കാനാവാത്ത പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നവനെ പൊതുജനത്തിന്‍റെ നികുതിപ്പണം ഉപയോഗ ിച്ച് തീറ്റിപ്പോറ്റി സുന്ദരനാക്കി പുറത്തുവിടണോ? അങ്ങനെ വരുന്പോള്‍ ഇവിടെ നീതി ആര്‍ക്കൊപ്പമാണ്? ദുഷ്ടനൊപ്പമോ വേദനിക്കുന്ന ആത്മാവിനൊപ്പമോ?

 

 

 

പ്രതീക്ഷിക്കുന്ന വിധി
ജിഷ കേസിന്‍റെ വിധി നാളെ പ്രസ്താവിക്കപ്പെടുന്പോള്‍ പെണ്‍കുട്ടികളുളള, അവരെ ജീവനെപോലെ പരിപാലിച്ച് കൊണ്ടുനടക്കുന്ന മാതൃ~പിതൃഹൃദയങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു വിധിയുണ്ട്ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്ന എല്ലാക്രൂരതയും കാട്ടി ജിഷയെന്ന പെണ്‍കുട്ടിയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ കാപാലികനെ മാതൃകാപരമായി ശിക്ഷിക്കണം. ഇനി പ്രാകൃതരായ നലഭോജികളുടെ കൈകള്‍ പെണ്‍കുട്ടികളുടെ മേല്‍ പതിക്കരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്...അതിന് നിയമവും നിയമപാലകരും ഭരണവൃന്ദവും സജ്ജരായിരിക്കണം....സക്രിയമാകണം. രണ്ടാഴ്ചത്തെ മാധ്യമഘോഷത്തില്‍ ഒതുങ്ങരുത് പിടഞ്ഞുതീര്‍ന്നവരുടെയും അവരെ സ്നേഹിച്ചവരുടെയും വേദന...