Sunday 20 January 2019


ചി​ട്ടി​ക്ക​ന്പ​നി ത​ട്ടി​പ്പ്: തിര​ക്കഥ മാ​സ​ങ്ങള്‍​ക്കു മു​ന്പേ

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.16 Sep, 2017

imran-azhar

തിരുവനന്തപുരം: തലസ്ഥാനത്തെ ചിട്ടിക്കന്പനി തട്ടിപ്പിനായി ബാങ്കുടമ മാസങ്ങള്‍ക്കു മുന്പേ ആസൂത്രണം ചെയ്തിരുന്നതായി തെളിവുകള്‍. ഇതിന്‍റെ ഭാഗമായി തന്‍റെ ഓരോ ബിസിനസുകളും മെല്ളെമെല്ളെ പൂട്ടാനും വസ്തുക്കള്‍ വില്‍ക്കാനും പദ്ധതിയിട്ടിരുന്നു. ഹോളോബ്രിക്സ്, സ്വര്‍ണപ്പണയ സ്ഥാപനം എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂട്ടാന്‍ പദ്ധതിയിട്ടത്. ഇതിന്‍റെ ഭാഗമായി ഇടപാടുകാരില്‍ ചിലരുടെ സ്വര്‍ണം പലിശ കുറച്ച് തിരികെ നല്‍കിയതായും പൊലീസിനു വിവരം ലഭിച്ചു.

 

ഹോളോബ്രിക്സ് ബിസിനസ് ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ബിനാമി ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് പാറശാലയ്ക്കു സമീപം പളുകലിലെ നിര്‍മല്‍ ബാങ്കേഴ്സില്‍ നിക്ഷേപിച്ചിരുന്നത്. ബാങ്കുടമ നിര്‍മലനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് വന്‍കിട ഇടപാടുകാരെ ഇവിടേക്ക് ആകര്‍ഷിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

തമിഴ്നാട്ടില്‍ സ്ഥിതിചെയ്യുന്ന ബാങ്കില്‍ തലസ്ഥാനത്തുള്ളവരാണ് നിക്ഷേപകരില്‍ ഏറെയും. ബിനാമി ഇടപാടുകളിലൂടെ നിക്ഷേപത്തിനു പുറമെ വസ്തുക്കളും വാങ്ങിക്കൂട്ടിയിരുന്നു.
ബാങ്ക് പൂട്ടുന്നതിനു മുന്പ് ഇവയെല്ളാം വില്‍ക്കാനും ബന്ധുക്കളുടെ പേരില്‍ മാറ്റാനും പദ്ധതിയിട്ടു. ഇതിന്‍റെ ഭാഗമായി കരമനയിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം തലസ്ഥാനത്തെ ഒരു രാഷ്ട്രീയ നേതാവിന്‍റെ സഹായത്തോടെ ചെന്നൈ സ്വദേശിക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കി. കരാര്‍ രേഖകള്‍ പ്രകാരം നാലുകോടി രൂപയ്ക്കാണു കച്ചവടം ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടിയ തുകയ്ക്കാണ് വിറ്റതെന്നും സൂചനയുണ്ട്.

തൈക്കാട് വില്ളേജ് ഓഫിസിന്‍റെ പരിധിയില്‍ വരുന്ന കരമന മേലാറന്നൂരിലെ 58.56 സെന്‍റ് വസ്തുവാണു ചെന്നൈ സ്വദേശിക്കു നാലുകോടി രൂപയ്ക്കു വില്‍ക്കാന്‍ കരാറുണ്ടാക്കിയത്. തിരുവനന്തപുരംഛകന്യാകുമാരി ദേശീയപാതയ്ക്ക് ഓരത്താണ് കരാറില്‍ പറയുന്ന വസ്തു. റീ സര്‍വേ നന്പര്‍ മൂന്ന്, 28, അഞ്ച്, 13, 14, 29, 33, എഴ്, 31, 34, എട്ട് പ്രകാരമുള്ളതാണ് 58.5637 സെന്‍റ് (23.71 ആര്‍) വസ്തു. നാലു കോടിക്ക് വില്‍പന വിലയാധാരം റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ചെന്നൈ സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയിട്ടുണ്ട്. ബാക്കി മൂന്നരക്കോടി രൂപ നാലു മാസത്തിനകം വാങ്ങിയ ശേഷമേ വിലയാധാരം റജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു കരാറില്‍ പറയുന്നു.

 

റോഡുവികസനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിനു ശരാശരി 12 ലക്ഷം രൂപ വരെ ഈ ഭാഗത്ത് നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രജിസ്റ്റര്‍ ചെയ്ത തുകയിലും കൂടിയ വിലയ്ക്കാണ് വസ്തു ഇടപാട് നടന്നിരിക്കുന്നതെന്നാണു വിലയിരുത്തല്‍. സുഹൃത്ത് കൂടിയായ രാഷ്ട്രീയ നേതാവിന്‍റെ സഹായത്തോടെയായിരുന്നു വസ്തു വാങ്ങാന്‍ ആളെ കണ്ടെത്തിയത്. വസ്തു വാങ്ങാനെത്തിയ ആള്‍ക്കും ചില രാഷ്ട്രീയ ബന്ധങ്ങളുണ്ട്. കഴിഞ്ഞ ജൂണ്‍ 29നു ചാല സബ് റജിസ്ട്രാര്‍ ഓഫിസിലാണു കരാര്‍ നടന്നത്. വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് ചെന്നൈ സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു. ബാക്കിത്തുകയായ മൂന്നരക്കോടി രൂപ നാലു മാസത്തിനകം വാങ്ങിയ ശേഷമേ വിലയാധാരം രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നു കരാറില്‍ പറയുന്നു.

എസ്ബിഐ കന്നുമാമൂട് ശാഖയിലെ ചെന്നൈ സ്വദേശിയുടെ അക്കൌണ്ടില്‍ നിന്ന് നിര്‍മലന്‍റെ പേരിലുള്ള എസ്ബിഐ ശാസ്തമംഗലം ബ്രാഞ്ചിലെ 67318963920 നന്പര്‍ അക്കൌണ്ടിലേക്കാണു ചെക്ക് മുഖേന അഡ്വാന്‍സ് തുക കൈമാറിയിരിക്കുന്നത്. രേഖയില്‍ കാണിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പണത്തിനാണു വസ്തു വിറ്റതെന്ന സംശയവും ബലപ്പെടുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത കരാര്‍ പ്രകാരം നിയമപരമായി ഇനി മൂന്നരക്കോടി രൂപ നല്‍കിയാല്‍ വസ്തു ആധാരം ചെയ്തു നല്‍കണം. അതേസമയം മറ്റെന്തെങ്കിലും സാന്പത്തിക ഇടപാടിനു പകരമായി ഭൂമി കൈമാറിയതാകാനുള്ള സാധ്യതയും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബാങ്കിലെ വന്‍ നിക്ഷേപത്തിനു പകരമായി ബാങ്ക് ഉടമ ഭുമി മടക്കി നല്‍കിയതാവാമെന്ന സൂചനയാണ് അതിലുള്ളത്. അങ്ങനെയാണെങ്കില്‍ ബാങ്ക് പൊളിയുന്നുവെന്ന വിവരം വസ്തു വാങ്ങിയ ആളോ, സുഹൃത്തായ രാഷ്ട്രീയ നേതാവോ അറിഞ്ഞിട്ടുണ്ടാവുമെന്ന സൂചയുമുണ്ട്.സ്ഥാപനം അടച്ചുപൂട്ടുന്നതിനു മുന്‍പ് ജില്ളയില്‍ പല ഭാഗങ്ങളിലായി നിര്‍മലന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ ഇത്തരത്തില്‍ വില്‍ക്കുകയോ ബിനാമി പേരുകളിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ടെന്നാണു പൊലീസിന്‍റെ കണക്കുകൂട്ടല്‍.
നിര്‍മലന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയെക്കുറിച്ചു നിക്ഷേപകര്‍ പൊലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചു വരും ദിവസങ്ങളില്‍ അന്വേഷണം നടത്തും.