Saturday 20 October 2018



നിര്‍മല്‍ ചിട്ടി​ക്കന്പ​നി ത​ട്ടി​പ്പ്: ക്രൈം​ബ്രാഞ്ച് ഐ​ജി ന​ട​ത്തുന്ന​ത് പ്രാ​ഥമി​ക അ​ന്വേഷ​ണം മാത്രം

By ബി.വി. അരുണ്‍കുമാര്‍ posted by SUBHALEKSHMI B R.18 Sep, 2017

imran-azhar

തിരുവനന്തപുരം: കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന നിര്‍മല്‍ കൃഷ്ണ എന്ന ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്നത് പ്രാഥമിക അന്വേഷണം മാത്രം. തമിഴ്നാട്ടിലാണ് ചിട്ടിക്കന്പനി എന്നതിനാല്‍ ഇവിടെ കേസെടുക്കാന്‍ നിയമമില്ളാത്തതിനാലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

 

കേസുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ചിരുന്നു. മാത്രമല്ള പ്രതിപക്ഷം കേരളാ പൊലീസ് അന്വേഷണം കാര്യക്ഷമമല്ളെന്നു പരാതി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഇതാണ് ഇവിടെ കേസെടുക്കാനുള്ള സാഹചര്യം പരിശോധിക്കാന്‍ ഐജി ശ്രീജിത്തിനെ ചുമതലപ്പെടുത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്നാഥ് ബഹ്റയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ശ്രീജിത്തിന് അന്വേഷണച്ചുമതല നല്‍കിയത്. എന്നാല്‍ ധനകാര്യ സ്ഥാപനം തമിഴ്നാട്ടിലായതിനാല്‍ ഇവിടെ കേസെടുക്കാന്‍ നിയമമില്ള. 
ഇത് കേരളാ പൊലീസിനെ വലയ്ക്കുന്നുണ്ട്. ദിനംപ്രതി പരാതിക്കാരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാഥമികാന്വേഷണം നടത്തുകയേ നിവൃത്തിയുള്ളു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിക്കും.

 

തമിഴ്നാട് പൊലീസ് കേരളാ പൊലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചിട്ടിക്കന്പനി ഉടമ നിര്‍മ്മലന്‍ തിരുവനന്തപുരം ജഗതിയിലായിരുന്നു താമസം. മാത്രമല്ള ബന്ധുക്കളും ഇടപാടുകാരിലെ വന്പന്‍മാരും തിരുവനന്തപുരം ജില്ളക്കാരാണ്. മാത്രമല്ള രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കും ഇവിടെ നിക്ഷേപമുണ്ടെന്നു തമിഴ്നാട് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ചു നിക്ഷേപകര്‍തന്നെ ചില തെളിവുകള്‍ പൊലീസിനു കൈമാറിയിരുന്നു.

 

ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താന്‍ തമിഴ്നാട് പൊലീസ് കേരളാ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിജിപിക്കു പരാതി നല്‍കിയവരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് തുടരുകയാണ്. ജില്ളാ ക്രൈം റോക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനില്‍കുമാറാണ് പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുന്നത്. ഇന്നും മൊഴിയെടുപ്പ് തുടരും