Tuesday 12 December 2017

ചി​ട്ടി​ക്ക​ന്പ​നി ത​ട്ടി​പ്പ്: നിര്‍​മ്മ​ല​നും ബി​നാ​മി​ക​ളും കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന് ത​മി​ഴ്​നാ​ട് പൊ​ലീ​സ്

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.26 Sep, 2017

imran-azhar

തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മല്‍കൃഷ്ണ ചിട്ടിക്കന്പനി തട്ടിപ്പ് കേസിലെ പ്രധാന പ്രതി നിര്‍മ്മലനും ബിനാമികളും കേരളത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് തമിഴ്നാട് പൊലീസ്. ഇയാളുമായി ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് ഇക്കാര്യം അറിയിച്ചത്. കേരള~തമിഴ്നാട് പൊലീസ് സംയുക്തമായാണ് കേസന്വേഷിക്കുന്നത്. അതിനാല്‍ നിര്‍മ്മലനെ പിടികൂടാന്‍ പൂര്‍ണ പിന്തുണ കേരള പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ കേരളത്തിലെ ഒളിത്താവളം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ള. ബിനാമികളുടെ മൊഴിയനുസരിച്ച് ചില ഉന്നതരുടെ സഹായത്തോടെയാണ് ഒളിവില്‍ കഴിയുന്നതെന്നാണു വിവരം. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇയാള്‍ക്ക് അവര്‍ സഹായം നല്‍കുന്നതായും സൂചനയുണ്ട്.

 

ഇന്നലെ കേസന്വേഷിക്കുന്ന കേരളാ ക്രൈബ്രാഞ്ച് സംഘം ഇന്നലെ തമിഴ്നാട് അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തി. ക്രൈബ്രാഞ്ച് എസ്പി ബി. കെ . പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുളള സംഘം നാഗര്‍കോവില്‍ ഒഴുങ്ങനശേരിയിലുള്ള തമിഴ്നാട് സാന്പത്തിക കുറ്റാന്വേഷണ സംഘത്തിന്‍റെ ഓഫീസിലെത്തിയാണ് ചര്‍ച്ച നടത്തിയത് .

 

നിര്‍മ്മലനു പുറമെ കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി കേരളാ പോലീസിന്‍റെ സഹായം തമിഴ്നാട് ഡിവൈഎസ്പി പോള്‍ ദുരൈ അഭ്യര്‍ഥിച്ചു . കേരളാ പോലീസിന്‍റെ ഭാഗത്ത് നിന്ന് എല്ളാ സഹായവും കേരളാ സംഘം തമിഴ്നാട് അന്വേഷണ സംഘത്തിന് വാഗ്ദാനം ചെയ്തു. ബാങ്ക് പൂട്ടിയതു മുതല്‍ അവിടെ ജോലിചെയ്തിരുന്ന ജീവനക്കാരില്‍ ചിലരെ കാണാതായിട്ടുണ്ട്. ഇവരും നിര്‍മ്മലനോടൊപ്പം ഒളിവില്‍ കഴിയുകയാണെന്നാണു വിവരം. ഇതുസംബന്ധിച്ചും ഇന്നലെ നടന്ന മൊഴിയെടുപ്പില്‍ വ്യക്തമായ തെളിവു ലഭിച്ചു. ബിനാമി ഇടപാടുകളാണ് കൂടുതലായും കേരളത്തില്‍ നടത്തിയിട്ടുള്ളത്.

എന്നാല്‍ തമിഴ്നാട്ടില്‍ നേരെ മറിച്ചാണ് നിര്‍മ്മലന്‍റെ പേരിലാണ് കൂടുതല്‍ ഇടപാടുകളും നടത്തിയിട്ടുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ബിനാമികളെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുത്ത നിര്‍മ്മലന്‍റെ വിശ്വസ്തരെയാകും അറസ്റ്റ് ചെയ്യുക. ഇവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അറസ്റ്റ് ചെയ്തശേഷം ബാക്കി കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.