Friday 17 November 2017

ചിട്ടിക്കമ്പനി തട്ടിപ്പ്: നിക്ഷേപകരുടെ തുക തിരിച്ചുനല്‍കാന്‍ തയാറെന്ന് നിര്‍മ്മലന്‍

By ബി.വി. അരുണ്‍കുമാര്‍.26 Oct, 2017

imran-azhar



തിരുവനന്തപുരം: പാറശാലയ്ക്കു സമീപം പളുകലില്‍ ചിട്ടിക്കമ്പനി ചട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ തുക തിരിച്ചുനല്‍കാന്‍ തയാറാണെന്ന് ബാങ്കുടമ നിര്‍മ്മ
ലന്‍. ഇതുസംബന്ധിച്ച് തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യകതമാക്കിയിട്ടുള്ളത്. തന്റെ ആസ്തികളുടെ വിവരം കോടതിക്ക്
നല്‍കിയിട്ടുണ്ട്.

 


അതില്‍നിന്ന് നിക്ഷേപകര്‍ക്ക് പണം നല്‍കാമെന്നും കോടതിയെ അറിയിച്ചതായും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാകോടതിയില്‍ സമര്‍പ്പിച്ച
ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നിര്‍മ്മലന്‍, ഭാര്യ രേഖ, സഹോദരി ജയ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഭാര്യ രേഖയും സഹോദരിയും സമാനമായ കാരണങ്ങള്‍ തന്നെയാണ് പറഞ്ഞത്. മൂന്നുപേര്‍ക്കുമെതിരെ നാഗര്‍കോവില്‍ പൊലീസും തിരുവനന്തപുരം മ്യൂസിയം പൊലീസും കേസെടുത്തിട്ടുണ്ട്്.

 

കേരള പൊലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസ് ശ്രമം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇതിനിടെ തമിഴ്‌നാട് പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി പോള്‍ ദുരൈ തിരുവനന്തപുരം ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ അദ്ദേഹം വ്യക്തമാക്കി. നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തമിഴ്‌നാട് നിയമപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക്
സ്ഥാപിച്ച കോടതിയില്‍ മാത്രമേ നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് വിചാരണ നടത്താനാകൂ.

 


അതിനാല്‍ തിരുവനന്തപുരം കോടതിക്ക് ഈ വിഷയം കൈകാര്യം ചെയ്യാനാകില്ലെന്നും തമിഴ്‌നാട് പൊലീസ് അറിയിച്ചു.തട്ടിപ്പില്‍ 17 പേരെ പ്രതിയാക്കി കേസെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ മധുര കോടതിയില്‍ റിമാന്‍ഡിലാണ്. 2487 പരാതികള്‍ ലഭിച്ചിട്ടുണ്ട്. 192,84,45,220 രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി.