Monday 23 July 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യം തെളിയുന്നോ?

By Subha Lekshmi B R.23 Jun, 2017

imran-azhar

കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ സത്യം വെളിപ്പെടുന്നതായി സൂചന.ഗൂഢാലോചനയില്ലെന്ന പഴയ നിഗമനം തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചുകഴ
ിഞ്ഞതായാണ് സൂചനകള്‍. സത്യം അതെല്ലന്ന സൂചനകള്‍ ലഭിച്ചതോടെയാണ് കേസില്‍ തുടരന്വേഷണം എന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ബ്ളാക്ക്മെയിലിംഗ്
കേസ് മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്പോള്‍ നടിയുമായി ബന്ധപ്പെട്ടവര്‍ ഉന്നയിച്ച ആരോപണങ്ങളിലേക്കാണ് സൂചനകളും വിരല്‍ചൂണ്ട
ുന്നതെന്നാണ് വിവരം. പള്‍സര്‍ സുനിക്ക് പിന്നില്‍ വന്പന്മാര്‍ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ആ രാത്രി

മലയാളമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുക മാത്രമല്ല സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവം കൂടിയായിരുന്നു കൊച്ചിയില്‍ ഫെബ്രുവരി 16ന് അരങ്ങേറിയത്. അറിയപ്പെടുന്ന നടിയെ വാനില്‍ പ ിന്തുടര്‍ന്ന് അപകടരംഗം സൃഷ്ടിച്ച് അവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറി മോശമായി പെരുമാറുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. ആരുമറിയാതെ ബ്ളാക്ക്മെയിലിംഗില്‍ അവസാനിക്കേണ്ട സംഭവം നടിയുടെ ധൈര്യമൊന്നുകൊണ്ടുമാത്രമാണ് പുറംലോകം അറിഞ്ഞത്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് നിശ്ചയിച്ച നടി പരാതി നല്‍ക ുകയായിരുന്നു. അപ്പോള്‍ തന്നെ പള്‍സര്‍ സുനിയടക്കമുളള പ്രധാനപ്രതികള്‍ ഒളിത്താവളങ്ങളിലേക്ക് മുങ്ങി. പിന്നീട് നാടകീയമായി പ്രതികളെ പിടികൂടി. ഇതിനിടെ നടിക്കുവേണ്ടി സിന ിമാലോകം ഒന്നാകെ രംഗത്തെത്തി. മഞ്ജുവാര്യര്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ താരത്തോടൊപ്പം ഉറച്ചുനിന്നു. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. ഇതിലേക്ക്
തന്നെയാണ് ഇപ്പോള്‍ അന്വേഷണവും എത്തിനില്‍ക്കുന്നത്. വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടയുടെ പിറവിയിലേക്ക് നയിച്ചതും ആ  സംഭവമായിരുന്നു.

 

 

പ്രമുഖനടനും സംവിധായകനും
മലയാളസിനിമയിലെ പ്രമുഖ നടനും സംവിധായകനും അന്നേ ആരോപണവിധേയരായിരുന്നു. പ്രസ്തുത നടന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവിരോധമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും. ഒരു വിഷയവുമായി ബന്ധപ്പെട്ട അകല്‍ച്ചയെ തുടര്‍ന്ന് നടിയെ സിനിമയില്‍ നിന്ന് പുറത്താക്കുന്ന വിധത്തില്‍ നടന്‍ പ്രവര്‍ത്ത ിച്ചെന്നും ആരോപണമുയര്‍ന്നു. ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നും ആക്ഷേപമുണ്ടായി. തുടര്‍ന്ന് തന്‍റെ ഭാഗം ന്യായീകരിച്ച് നടന്‍ രംഗത്തെത്തുകയും ചെയ്തു.

 

ഒതുങ്ങിയെന്ന് കരുതി പക്ഷേ...
ആദ്യമൊക്ക വന്‍ ചര്‍ച്ചയായ കേസ് പിന്നീട് ഗൂഢാലോചനയില്ലെന്ന നിഗമനത്തിലെത്തുകയും പള്‍സര്‍ സുനി ഉള്‍പ്പെടെയുളള സംഭവത്തില്‍ നേരിട്ട് പങ്കാളികളായ പ്രതികളെ റിമാന്‍ഡുചെയ്യുകയും ചെയ്തു. പിന്നീട് നടി അഭിനയരംഗത്തേക്ക് തിരിച്ചെത്തി. എല്ലാം അവിടെ തീര്‍ന്നെന്നാണ് പലരും കരുതിയത്. എന്നാല്‍ കേസ് അങ്ങനെ അവസാനിപ്പിക്കാന്‍
നടിയുമായി ബന്ധപ്പെട്ടവര്‍ ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ നടിയുടെ മൊഴികളെ അടിസ്ഥാനമാക്കി പൊലീസ് ജയിലില്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ജയ ിലില്‍ തന്‍റെ സഹതടവുകാരനായ ജിന്‍സനോട് സൌഹൃദത്തിലായ പള്‍സര്‍ സുനി തന്‍റെ വീരഗാഥകള്‍ വിളന്പുകയും അക്കൂട്ടത്തിലെപ്പോഴോ പിന്നിലെ വന്പന്മാരെക്കുറിച്ച് വെളിപ്പെടുത്തുകയ ുമായിരുന്നു. ഇത് പതിയെ പതിയെ ജയില്‍ അധികൃതരുടെ ചെവിയിലുമെത്തി. അവര്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ജിന്‍സന്‍റെ മൊഴി രേഖപ്പെടുത്ത ുകയും ചെയ്തു. പിന്നീട് ഇതെക്കുറിച്ച് പള്‍സറിനോട് ചോദിച്ചപ്പോള്‍ നിഷേധിച്ചില്ല. വാവിട്ട വാക്ക് പള്‍സറിനെ മറയാക്കിയവര്‍ക്കെതിരായ ആയുധമായിരിക്കുകയാണ്.

 

 

വാദിഭാഗം ശക്തം
നടിയുടെ പ്രതിശ്രുതവരനും കുടുംബം സാന്പത്തികമായും സ്വാധീനത്തിലും ശക്തരാണ്. ഉന്നതങ്ങളില്‍ അവര്‍ക്കുളള സ്വാധീനവും സംഭവത്തിലെ യഥാര്‍ത്ഥപ്രതികളെ വെളിച്ചത്തുകൊണ്ടുവരുമെന്ന ദൃഢനിശ്ചയവും കാരണം കേസിന്‍റെ പുരോഗതി കണിശമായി നിരീക്ഷിച്ചുവരികയാണിവര്‍. തത്ഫലമായിട്ടാണ് ഇപ്പോള്‍ കേസ് വീണ്ടും സജീവമാകുന്നതെന്നാണ് വിവരം. കഴിഞ്ഞദിവസം ആലുവ പൊലീസ് ക്ളബില്‍ പൊലീസ് നടിയെ വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രമുഖനടനെ പറ്റി ചോദിച്ചു. സംഭവത്തില്‍ അയാള്‍ക്കെന്താണ് പങ്കെന്ന് തനിക്ക് വ്യക്തമല്ലെന്നും എന്നാല്‍ പ്രസ്തുത നടന്‍ തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ കൊണ്ടുപരിശ്രമിച്ചെന്നുമാണ് നടി പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടന്‍റെ പങ്കും സഹായ ികളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും ഒന്നും അടങ്ങിയിട്ടില്ല....തുടങ്ങിട്ടേ ഉളളൂ എന്നാണ് സൂചനകള്‍.