Friday 23 June 2017

തിരൈപടനായകരുടെ തട്ടകം: തമിഴകത്ത് ഇനി തലൈവരുടെ അങ്കം

By Subha Lekshmi B R.22 May, 2017

imran-azhar

സിനിമയും രാഷ്ട്രീയവും ഇത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല എന്നു തന്നെ പറയാം. ആരാധനാമൂര്‍ത്തികളായി ഉയരുന്ന സിനിമാതാരങ്ങള്‍ കഥാപാത്രങ്ങളുടെ പ്രതിച്ഛായയ്ക്ക് നല്‍കപ്പെടുന്ന മാര്‍ക്കിന്‍റെ മികവില്‍ ഇവിടെ ഭരണതലപ്പത്തേക്കുയരുന്നു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ അതു തെറ്റാണ് രാഷ്ടീയക്കാരാണ് സിനിമയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്ന് കണ്ണെറിഞ്ഞത് . ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് ആരംഭിച്ചത്.

 

ബ്രാഹ്മണാധീശത്വത്തിനെതിരെ രൂപം ദ്രാവിഡ പാര്‍ട്ടിയാണ് സിനിമയെ രാഷ്ട്രീയവുമായി കൂട്ടിയിണക്കിയത്. കാമരാജിനെ പോലുളള കോണ്‍ഗ്രസ് നേതാക്കള്‍ സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശത്തെ എതിര്‍ത്തപ്പോള്‍ സിനിമകളിലൂടെ പാര്‍ട്ടിയെ ജനങ്ങളിലേക്ക് അടുപ്പിക്കുക എന്ന നയമാണ് ദ്രാവിഡ പാര്‍ട്ടി സ്വീകരിച്ചത്.

 

അണ്ണാ മുതല്‍ അമ്മ വരെ
സി.എന്‍ അണ്ണാദൂരൈയുടെ കാലത്താണ് ഇത്തരത്തിലുളള ശ്രമങ്ങള്‍ തുടങ്ങിയതും വിജയിച്ചതും. പെരിയോരുടെ ജസ്റ്റിസ് പാര്‍ട്ടിയിലും പിന്നീട് അദ്ദേഹത്തിനൊപ്പം ദ്രാവിഡ പാര്‍ട്ടിയിലും എത്തിയ അണ്ണാദുരൈ 1948~ല്‍ പെരിയോരുമായി തെറ്റി ഡിഎംകെ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. കരുണാനിധി, ശിവാജി ഗണേശന്‍, എസ്.എസ് രാജേന്ദ്രന്‍ തുടങ്ങിയവരായിരുന്നു മറ്റ് അണസ്ഥാപകനേതാക്കള്‍. തങ്ങളുടെ രാഷ്ട്രീയപരമായ നിലപാടുകളെ സിനിമയിലൂടെ ജനങ്ങളിലെത്തിക്കുകയായിരുന്നു അണ്ണാദുരൈയും കൂട്ടുകാരും ചെയ്തത്.

 

 

1952~ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന സിനിമയിലായിരുന്നു ആദ്യപരീക്ഷണം. കരുണാനിധിയായിരുന്നു തിരക്കഥാകൃത്ത്. പിന്നീട് തമിഴകത്തിന്‍റെ നടികര്‍ തിലകമായി മാറിയ ശിവാജി ഗണേശന്‍റെയും എസ്.എസ്.രാജേന്ദ്രന്‍റെയും അരങ്ങേറ്റചിത്രമായിരുന്നു പരാശക്തി. ജാതിവ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച ഈ സിനിമ ബോക്സോഫീസീല്‍ വന്‍ വിജയമായതോടെ പാര്‍ട്ടിയെ സിനിമയിലൂടെ വളര്‍ത്താന്‍ അണ്ണാദുരൈയും സംഘവും തീരുമാനിച്ചു.

 

 

കരുണാനിധിയുടെയും അണ്ണാദുരൈയുടെയും തിരക്കഥയില്‍ നിരവധി സിനിമകള്‍ ഡിഎംകെ പുറത്തിറക്കി. ശിവാജി ഗണേശനും പിന്നീട് എംജിആറും ജയലളിതയുമെല്ലാം ഈ സിനിമകളില ൂടെ ജനമനസ്സുകളില്‍ ഇടം നേടി. കുറിക്കു കൊളളുന്ന സംഭാഷണങ്ങളെഴുതിയ കരുണാനിധിയും തമിഴകത്തിന്‍റെ മുഖ്യമന്ത്രി പദത്തിലേക്കുയര്‍ന്നു. എംജിആറിന്‍റെ താരപദവിയെ നന്നായി ഉപയോഗിക്കാനും കലൈഞ്ജര്‍ക്കു കഴിഞ്ഞു. കരുണാനിധിയുമായി ഇടഞ്ഞ് എം.ജി.ആര്‍ എ.ഐഎ.ഡി.എം.കെ രൂപീകരിച്ചതും മക്കള്‍ തിലകത്തിനു ശേഷം മുന്‍കാല നടിയും ഭാര്യയുമായി ജാനകി അധികാരത്തിലേറിയതു ആയുസ്സുകുറഞ്ഞ ജാനകിഭരണത്തിന് ശേഷം ജയലളിത വന്നതുമെല്ലാം ചരിത്രം. ദ്രാവിഡ പാര്‍ട്ടികളുടെ ഏഴ് മുഖ്യമന്ത്രിമാരില്‍ അഞ്ചു പേരും സിനിമാ ക്കാരായിരുന്നു.

 

ഇനി തലൈവര്‍
ഇപ്പോഴിതാ തലൈവര്‍ വരികയാണ്. ദ്രാവിഡ വാദമല്ല. തമിഴ് വികാരമുയര്‍ത്തിയാണ് വരവ്. താന്‍ ജന്മംകൊണ്ട് തമിഴനല്ലെന്ന പ്രതിയോഗികളുടെ ആരോപണത്തിന്‍െറ മുനയൊടിക്കാന്‍ താന്‍ മനസ്സുകൊണ്ടും ജീവിതം കൊണ്ടും എന്നും തമിഴനായിരുന്നുവെന്നും ഇനിയെന്നും അങ്ങനെയായിരിക്കുമെന്നും രജനികാന്ത് എന്ന തമിഴകത്തിന്‍റെ തലൈവര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. മറാത്ത പരന്പരയിലെ (കുടുംബം മറാത്തി) അംഗമായി കന്നഡത്തില്‍ ജനിച്ച താന്‍ വെറും 22 വര്‍ഷമാണ് അവിടെ ജീവിച്ചത്. 44 വര്‍ഷം ഇവിടെയാണ് ജീവിച്ചത്. എന്നെ നിങ്ങള്‍ സ്നേഹിച്ചു. അംഗീകരിച്ചു. ഞാന്‍ തമിഴനാണ്. എന്നും അങ്ങനെയായിരിക്കും. മറിച്ചുളള ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സ്റ്റൈല്‍ മന്നന്‍ പറഞ്ഞു.

 

ഏറെക്കാലമായി രജനിയുടെ രാഷ്ട്രീയപ്രവേശത്തെ കുറിച്ചുളള വാര്‍ത്തകള്‍ ഉയര്‍ന്നുതുടങ്ങിയിട്ട്. കുറേക്കാലമായി തമിഴകത്തിന്‍റെ ശീലമാണിത്. വെളളിത്തിരയിലെ നായകന്‍ അല്ലെങ്കില്‍ നായിക ജനനായകനോ നായികയോ ആവുക എന്നത്. താരചക്രവര്‍ത്തിയുടെ പദവി കിട്ടിയിട്ട് കാലമേറെയായെങ്കിലും രജനീകാന്ത് ഇക്കാലമത്രയും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നു. 1996~ല്‍ ജയലളിത വീണ്ടും അധികാരത്തിലെത്തിയാല്‍ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ളെന്ന രജനിയുടെ പ്രസ്താവന ഡിഎംകെയെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്ത ിലേറ്റി. അത്രയ്ക്കാണ് തമിഴ് ജനതയുടെ മനസ്സില്‍ തലൈവരുടെ സ്ഥാനം. ജയലളിതയ്ക്കെതിരായ നിലപാടൊഴിച്ചാല്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകളൊന്നുമെടുത്തിട്ടില്ല. ജയയ്ക്കെത ിരായ പ്രസ്താവനയില്‍ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു പറകയും അമ്മയുമായി സൌഹൃദത്തിലാകുകയും ചെയ്തു.

 

 


എന്നാല്‍, ജയലളിതയ്ക്കു ശേഷം തമിഴകത്ത് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ രജനിയുടെ രാഷ്ട്രീയ പ്രവേശത്തിന് വേണ്ടിയുളള മുറവിളിക്ക് ആക്കംകൂട്ടിയെന്ന് പറയാം. ബിജെപി ക
ുറേക്കാലമായി രജനിയെ നോട്ടമിട്ടിട്ട്. തമിഴകത്ത് തങ്ങളുടെ പതാക പാറിക്കാന്‍ ഇതിലും നല്ലൊരു അവസരമില്ലെന്ന് മനസ്സിലാക്കി രജനിയെ പാര്‍ട്ടിയില്ലെത്തിക്കാനുളള ശ്രമങ്ങള്‍ അവര്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ്, തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞ് താരം ആരാധകരെ കണ്ടത്. കോടന്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നാലുദിവസം നീണ്ട ആരാധക സംഗമത്തില്‍ രജനി തന്‍റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് പറയാതെ പറഞ്ഞുകഴിഞ്ഞു. തമിഴ് രാഷ്ട്രീയത്തില്‍ നല്ല നേതാക്കളുണ്ടെന്ന ും എന്നാല്‍ സമകാലിക രാഷ്ട്രീയ സ്ഥിതി ആശാവഹമല്ലെന്നും അത് മാറണമെന്നും താരം തുറന്നടിച്ചു. ഇപ്പോള്‍ താനൊരു കലാകാരനാണ്. എന്നാല്‍, ദൈവം ആഗ്രഹിച്ചാല്‍ രാഷ്ട്രീയത്ത ിലെത്തുമെന്നും അങ്ങനെയാണെങ്കില്‍ നല്ലതിനു വേണ്ടിയുളള പോരിനായി തമിഴ് ജനത അണിചേരണമെന്നും താരം പറഞ്ഞു.

 

 

ഇപ്പോഴിതാ നല്ല വ്യക്തികള്‍ ബിജെപിയിലേക്ക് വരുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് രജനീകാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തി ക്കഴിഞ്ഞു. താരം ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന വാര്‍ത്തകളും സജീവം. അതായത് സൂചനകള്‍ ശരിയാണെങ്കില്‍ ഇനി തമിഴകത്ത് തലൈവരുടെ കാലമാണ്. നടനായല്ല ജനനായകനായി.