Thursday 24 August 2017

ഓച്ചിറക്കളി

By ബി.ആര്‍. ശുഭലക്ഷ്മി.10 Aug, 2017

imran-azhar

ഓണക്കാല വിനോദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്പോള്‍ ഓച്ചിറക്കളിയെ മറക്കാനാവില്ല. ഓച്ചിറയില്‍ പണ്ട് നടന്നു വന്നിരുന്ന പ്രസിദ്ധമായ ഓണാഘോഷ പരിപാടിയാണിത്. രാജാക്കന്മാരുടെ കാലത്തെ സൈന്യങ്ങളെ യുദ്ധം പഠിപ്പിക്കുകയും പ്രകടനം നടത്തിക്കുകയും ചെയ്തിരുന്നതിന്‍റെ ഒരു വകഭേദമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന് മുന്നിലാണ് ഓച്ചിറക്കളി അരങ്ങേറുന്നത്.

 

കായംകുളം രാജാവും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുണ്ടായ യുദ്ധത്തിന്‍റെ സ്മരണപുതുക്കലാണ് ഓച്ചിറക്കളി. കായംകുളത്തുവച്ചായിരുന്നു ഇരു സൈന്യങ്ങളും അന്ന് ഏറ്റുമുട്ടിയത്. ഇതിന്‍റെ സ്മരണയ്ക്കായും യുദ്ധകാല അഭ്യാസപ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനുമുള്ള ഒരു വേദികൂടിയാണ് ഓച്ചിറക്കളി.

 

പഴയകാല യോദ്ധാക്കളുടെ വേഷമണിഞ്ഞ അഭ്യാസികള്‍ പ്രത്യേകം തയ്യാറാക്കിയ പടനിലങ്ങളില്‍ മുട്ടറ്റം വെളളത്തില്‍ നിന്നാണ് പയറ്റുന്നത്. വാള്‍ പയറ്റും മറ്റും മുഖ്യആകര്‍ഷണങ്ങളാണ്.ഓച്ചിറ വേലയെന്നും ഇത് അറിയപ്പെടുന്നു. 28 ദിവസം നീണ്ടു നിന്നിരുന്ന ഓച്ചിറക്കളി നാടിന് ഉത്സവദിനങ്ങളാണ് സമ്മാനിച്ചിരുന്നത്. ഇവിടത്തെ കാളച്ചന്തയും പ്രസിദ്ധമാണ്.


കൊല്ളം തോറും മിഥുനം ഒന്ന് രണ്ട് തീയതികളിലാണ് ഇത് നടന്നിരുന്നത്