Thursday 21 September 2017

നാടന്‍ പൂക്കളം

By sruthy sajeev .21 Aug, 2017

imran-azhar


തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്‌ള്. മുറ്റത്ത് തറയുണ്ടാക്കി
ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്.

 

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്‌ള. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്.

 

മൂലം നാളീല്‍ ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. അതി രാവിലെ എഴുന്നേറ്റ് കുളിച്ച് കുട്ടികള്‍ മുറ്റത്തും തൊടിയിലും ഓടി നടന്ന് പൂക്കള്‍ ശേഖരിക്കും. അവ വീട്ടില്‍ കൊണ്ട് വ്‌നന് ഇറുത്ത് തരം തിരിച്ച് പൂക്കളം ഒരുക്കും. കാശിത്തുമ്പ , ചിറ്റാട, ത
ുളസി , ചെമ്പരത്തി, കൃഷ്ണകിരിടം, തെച്ചി, കൊങ്ങിണിപ്പൂപ്, ഷംഖുപുഷ്പം അന്നിങ്ങനെ പല നിറത്തിലും വലിപ്പത്തിലുമുള്ള പുശ്പങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു. പിന്നിട് ഈ പൂക്കളങ്ങള്‍ വീടുകള്‍ക്കുളഅളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.

 

റെസിഡന്‍സ് അസോസിയേഷനുകളും ക്‌ളബുകളും പൂക്കളം ഇടാന്‍ ആരംഭിച്ചപ്പോള്‍ പൂക്കളില്‍ നിന്നും ഉപ്പ് കൊണ്ടുള്ളയാക്കി മാറ്റി. നിരവധി നിറങ്ങളും ഇഷ്ടപ്പെട്ട ഡിസൈനുകളും എളുപ്പത്തില്‍ വരായ്ക്കാമെന്നായി. അന്നാല്‍ പൂക്കളത്തില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ ഉപ്പിനായില്ല. അവ വീണ്ടും പൂക്കളിലേയ്ക്ക് തന്നെ തിരികെ എത്തി. പക്ഷേ നാടന്‍ പൂക്കളെ പാടെ ഒഴിവാക്കി മറുനാടന്‍ പൂക്കളിലേയ്ക്ക് മലയാളികള്‍ ചുവടു മാറ്റി. തമിഴ് നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന പൂക്കള്‍ക്ക് വേണ്ടി കാത്തിരുന്ന് മലയാളികള്‍ പൂക്കളമിട്ടു.

 

വലിയ വില കൊടുത്ത് അവ വാങ്ങാന്‍ നാം തയ്യാറായി. നമ്മുടെ തൊടിയിലും മുറ്റത്തും ഉള്ള പൂക്കളെ നാം കാണാത്ത ഭാവത്തിലായി. ഫലമോ സുലമായി വളര്‍ന്നിരുന്ന അവയില്‍ പലതും വിസ്മൃതിയിലായി.