Friday 24 November 2017

തൃക്കാക്കരയില്‍ അത്തം തുടങ്ങി പത്തുനാള്‍ ആഘോഷങ്ങള്‍ തകൃതി

By ബി.ആര്‍. ശുഭലക്ഷ്മി..18 Aug, 2017

imran-azhar

കേരളത്തില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയുളള ഏകക്ഷേത്രം തൃക്കാക്കരയിലാണ്. അസുരചക്രവര്‍ത്തിയായ മഹാബലിയുടെ രാജധാനി ഇവിടെയായിരുന്നുവെന്നും ഇവിടെവച്ചാണ് അദ്ദേഹം യാഗം നടത്തിയതെന്നും പറയപ്പെടുന്നു. ശ്രീ മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തി ഇവിടെ വച്ചാണ് മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്നാണ് ഐതിഹ്യം. അങ്ങനെ ഭഗവാന്‍റെ തൃക്കാല്‍ പതിഞ്ഞ കര തൃക്കാല്‍ക്കരയും പില്‍ക്കാലത്ത് അതു ലോപിച്ച് തൃക്കാക്കരയും ആയെന്നാണ് വിശ്വാസം.

 

 

അത്തംനാളില്‍ ഇവിടെ പത്തുനാള്‍ നീളുന്ന ഉത്സവത്തിന് കൊടിയേറുന്നു. അന്നുമുതല്‍ ഭഗവാനെ ഓരോദിവസവും ഓരോ അവതാരങ്ങളുടെ അലങ്കാരമാണ് ചാര്‍ത്തുക. ആദ്യദിനം
മത്സ്യാവതാരം, പിന്നെ കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നിങ്ങനെ. അവസാനദിവസം കല്‍ക്കിക്കു പുറമെ ത്രിവിക്രമമൂര്‍ത്തിയായി സങ്കല്പിച്ചുളള മുഖച്ചാര്‍ത്തും നടക്കുന്നു. വാമനമൂര്‍ത്തിയുടെ മറ്റൊരു രൂപമാണ് ത്രിവിക്രമമൂര്‍ത്തി.

 

 

ഉത്രാടദിനത്തിലെ പകല്‍പ്പൂരം പ്രധാനമാണ്. അന്നേദിവസം വാമനമൂര്‍ത്തിയുടെ വിഗ്രഹം ആനപ്പുറത്തേറ്റി ക്ഷേത്രത്തിനു ചുറ്റും എഴുന്നള്ളിക്കുന്നു. എട്ട് ഗജവീരന്മാരുടെ അകന്പടിയോടെയാണ് ഭഗവാന്‍റെ എഴുന്നളളത്ത്. തിരുവോണദിനത്തില്‍ ഇതിനു സമാനമായ ശീവേലിയും നടക്കുന്നു. മാവേലിയെ വരവേല്‍ക്കല്‍ തിരുവോണദിനത്തിലെ പ്രധാന ചടങ്ങാണ്. അതിനുശേഷം കൊടിയ ിറക്കവും ആറാട്ടും നടക്കുന്നു.

 

ഉത്രാടദിനത്തിലും തിരുവോണദിനത്തിലും തൃക്കാക്കര അന്പലത്തില്‍ വിഭവസമൃദ്ധമായ സദ്യയുണ്ട്. ജാതിമതഭേദങ്ങളിലാതെ ഇരുപതിനായിരത്തില്‍ പരം ആള്‍ക്കാരാണ് സദ്യയുണ്ണാനെത്ത ുന്നത്.

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..