Tuesday 22 May 2018

കൊങ്ങിണിപ്പൂവ്

By sruthy sajeev .25 Aug, 2017

imran-azhar


പല നിറങ്ങളില്‍ ലഭ്യമായ പൂക്കളാണ് കൊങ്ങിണിപ്പൂവ്. അതുകൊണ്ട് തന്നെയാണ് കൊങ്ങിണി പൂക്കളത്തില്‍ സ്ഥാനം പിടിച്ചതും. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. വീട്ടു മുറ്റത്തും പരിസരത്തുമോക്കെ ധാരാളമായി വളരുന്നു. പ്രത്യേക പരിരക്ഷയോ പരിഗണനയൊ ആവശ്യം ഇല്ല.