Saturday 23 September 2017

തെച്ചി പൂക്കളത്തിലെ തുടുത്ത സുന്ദരി......

By sruthy sajeev .22 Jul, 2017

imran-azhar



തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി........ പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ മനസ്‌സിലേയ്ക്ക് ഓടി എത്തുന്നത് തൊടിയില്‍ നിറഞ്ഞ് നില്‍ക്കുന്ന തെച്ചിയെയാണ്. മലയാളി സൗകര്യപൂര്‍വ്വം മറന്ന പൂക്കളിലൊന്ന്.

 

തെറ്റി എന്നും ചെത്തി എന്ന പ്രാദേശീക നാമത്തില്‍ അറിയപ്പെടുന്നു. വളരെ
എളുപ്പത്തില്‍ ലഭിക്കുന്നതിനാല്‍ തെച്ചി പൂക്കളത്തിലെ ഒഴിച്ചു കൂടാനാകാത്തതായിരുന്നു. പഴയ കാലത്ത് വീട്ടുമുറ്റങ്ങളെ അലങ്കരിക്കുന്നതില്‍ തെച്ചിക്ക് പ്രധാന പങ്കുണ്ടായിരുന്നു. പൂക്കളത്തിലെ ഏറ്റവും ആകര്‍ഷണീയമായ നിറം തെച്ചിയ്ക്ക് അവകാശപ്പെട്ടതാണ്.

 


പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാല്‍ ചെത്തിയെ മിക്കവാറും എല്‌ളാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളില്‍ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കള്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോള്‍ ഭക്ഷ്യയോഗ്യവുമാണ്.