Friday 24 November 2017

ശ്രാവണം ഓണമായ കഥ...

By ബി.ആര്‍. ശുഭലക്ഷ്മി .21 Jul, 2017

imran-azhar

ഓണം എന്നു കേള്‍ക്കുന്പോള്‍ തന്നെ പൊന്‍വെയിലും സമൃദ്ധിയുമാണ് മലയാളി മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍, ഓണം എന്ന പദം എങ്ങനെയുണ്ടായെന്ന് എത്രപേര്‍ക്കറിയാം. ശ്രാവണം എന്ന പദത്തില്‍ നിന്നാണ് ഓണമുണ്ടായതെന്നാണ് ചരിത്രം പറയുന്നത്.

സംഘകാലത്ത് തമിഴകത്ത് മാത്രമല്ല മലയാളനാട്ടിലും ബുദ്ധമതം സ്വാധീനം ചെലുത്തിയിരുന്നു. ആ കാലത്ത് മഴക്കാലം പഞ്ഞകാലമായിരുന്നു. വാണിജ്യവും കൃഷിയും അവതാളത്തിലാകുന്ന കാലം. മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആയിരുന്നുവത്രേ.ശ്രാവണത്തിന് പാലിയില്‍ (ബുദ്ധമതക്കാരുടെ ഭാഷ) സാവണം എന്നു പറയും. പിന്നീട് സാവണം ലോപിച്ച് ആവണം എന്നും വീണ്ടും ലോപിച്ച് ഓണം എന്ന പദവും ഉണ്ടായി. വാണിജ്യം പുനരാരംഭിക്കുന്പോള്‍ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി തീരമണയും. അങ്ങനെയാണ് ഓണം പൊന്നോണമായതെന്നും പറയപ്പെടുന്നു.

 

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..